നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • ഓയിൽ ഇന്ത്യ ലിമിറ്റഡിൽ 120 ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ടതിങ്ങനെ

    ഓയിൽ ഇന്ത്യ ലിമിറ്റഡിൽ 120 ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ടതിങ്ങനെ

    അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 15

    Indian oil

    Indian oil

    • Share this:
      ഓയിൽ ഇന്ത്യ ലിമിറ്റഡ് ജൂനിയർ അസിസ്റ്റന്റ് (ക്ലർക്ക്-കം-കമ്പ്യൂട്ടർ ഓപ്പറേറ്റർ) തസ്തികയിലെ വിവിധ ഒഴിവുകളിലേ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനു മുമ്പ് ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ oil-india.com സന്ദർശിച്ച് നോട്ടിഫിക്കേഷൻ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.

      ശിവസാഗർ, തിൻസുകിയ, ചരായ്ദിയോ, അസമിലെ ദിബ്രുഗഡ്, അരുണാചൽ പ്രദേശിലെ ചാങ്‌ലാങ് ജില്ല എന്നിവിടങ്ങളിൽ നിന്നുള്ള യോഗ്യരായ ഉദ്യോ​ഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

      ആകെ 120 ജൂനിയർ അസിസ്റ്റന്റ് തസ്തികകൾ നികത്താനാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ഓയിൽ ഇന്ത്യാ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 15 ആണ്.

      അപേക്ഷിക്കേണ്ട വിധം:

      സ്റ്റെപ് 1: ഔദ്യോഗിക വെബ്സൈറ്റായ oil-india.com സന്ദർശിക്കുക.

      സ്റ്റെപ് 2: ഹോം പേജിൽ Careers എന്ന ടാബിൽ നിന്ന് ലഭിക്കുന്ന 'Current Openings' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

      സ്റ്റെപ് 3: പുതിയ ഒരു പേജ് തുറന്ന് വരും. ഇതിൽ താഴോട്ട് സ്ക്രോൾ ചെയ്യുമ്പോൾ ലഭിക്കുന്ന ജൂനിയർ അസിസ്റ്റന്റ് റിക്രൂട്ട്മെന്റിനുള്ള 'Apply online' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

      സ്റ്റെപ് 4: പുതിയ പേജിൽ വരുന്ന 'note' വായിച്ച ശേഷം ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.

      സ്റ്റെപ് 5: രജിസ്ട്രേഷനു ശേഷം ശരിയായ വിവരങ്ങൾ നൽകി ലോ​ഗിൻ ചെയ്ത ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക.

      സ്റ്റെപ് 6: ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് അപേക്ഷാ ഫീസും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക.

      സ്റ്റെപ് 7: ജൂനിയർ അസിസ്റ്റന്റ് (ക്ലർക്ക്-കം-കമ്പ്യൂട്ടർ ഓപ്പറേറ്റർ) അപേക്ഷാ ഫോമിന്റെ ഒരു കോപ്പി സേവ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി വരുമെങ്കിൽ ഇതിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കാം.

      അപേക്ഷാ ഫീസ്

      ജനറൽ, ഒബിസി വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർ 200 രൂപ (ജിഎസ്ടി, പേയ്‌മെന്റ് ഗേറ്റ്‌വേ / ബാങ്ക് ചാർജുകൾ ഒഴികെയുള്ളവ) നൽകണം. അതേസമയം എസ്‌സി / എസ്ടി / ഇഡബ്ല്യുഎസ് / അം​ഗ പരിമിതിയുള്ളവർ / എക്സ് സർവീസ്മെൻ എന്നിവർക്ക് ഫീസില്ല.

      വിദ്യാഭ്യാസ യോഗ്യത

      - സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ 40 ശതമാനം മാർക്കോടെ അപേക്ഷകർ 10+2 പാസായിരിക്കണം.

      - ഉദ്യോ​ഗാർത്ഥിക്ക് കുറഞ്ഞത് ആറു മാസത്തെ ദൈർഘ്യമുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉദ്യോ​ഗാർത്ഥിക്ക് എം‌എസ് എക്സൽ‌, വേഡ്, പവർ‌പോയിൻറ് മുതലായവയിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം.

      പ്രായപരിധി

      ജനറൽ വിഭാ​ഗം - കുറഞ്ഞത് 18 വയസും പരമാവധി 30 വയസും.
      എസ്‌സി / എസ്ടി വിഭാ​ഗം - കുറഞ്ഞത് 18 വയസും പരമാവധി 35 വയസും.
      ഒബിസി (നോൺ-ക്രീമി ലേയർ) വിഭാ​ഗം - കുറഞ്ഞത് 18 വയസും പരമാവധി 33 വയസും.
      Published by:Rajesh V
      First published:
      )}