• HOME
  • »
  • NEWS
  • »
  • career
  • »
  • UGC | ഒരൊറ്റ പ്രവേശന പരീക്ഷ: NEET, JEE പരീക്ഷകൾ CUETയുമായി സമന്വയിപ്പിക്കാൻ UGC

UGC | ഒരൊറ്റ പ്രവേശന പരീക്ഷ: NEET, JEE പരീക്ഷകൾ CUETയുമായി സമന്വയിപ്പിക്കാൻ UGC

വിദ്യാർത്ഥികൾ ഒന്നിലധികം പരീക്ഷകളുടെ സമ്മർദ്ദത്തിന് വിധേയരാകരുത് എന്നതാണ് ഈ നിർദേശത്തിന്റെ ലക്ഷ്യമെന്ന് യുജിസി ചെയർപേഴ്സൺ ജ​ഗദീഷ് കുമാർ.

പരീക്ഷ - പ്രതീകാത്മക ചിത്രം

പരീക്ഷ - പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    എൻജിനീയറിങ്, മെഡിക്കൽ എൻട്രൻസ് പരീക്ഷകൾ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (സിയുഇടി-യുജി) പരീക്ഷയുമായി സമന്വയിപ്പിക്കാനുള്ള നിർദ്ദേശം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (University Grants Commission) പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ.

    ഈ നിർദേശം നടപ്പിലാക്കിയാൽ, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബയോളജി എന്നീ നാലു വിഷയങ്ങളിൽ മൂന്ന് പ്രവേശന പരീക്ഷകൾ എഴുതുന്നതിനു പകരം വിദ്യാർത്ഥികൾക്ക് ഒരു തവണ മാത്രമേ പരീക്ഷ എഴുതേണ്ടി വരൂ എന്ന് യുജിസി ചെയർപേഴ്സൺ എം. ജഗദീഷ് കുമാർ (M Jagadesh Kumar) ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. വിവിധ വകുപ്പുകളുമായി ചർച്ച ചെയ്തതിനു ശേഷം ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും യുജിസി അധികൃതർ അറിയിച്ചു.

    ''വിദ്യാർത്ഥികൾ ഒരേ വിഷയങ്ങളിലുള്ള അറിവ് അടിസ്ഥാനമാക്കിയാണ് ഈ പ്രവേശന പരീക്ഷകളെല്ലാം എഴുതുന്നത്. അതിനാൽ ഈ പ്രവേശന പരീക്ഷകളെല്ലാം സമന്വയിപ്പിക്കാനാണ് നിർദ്ദേശം. അതായത്, വിദ്യാർത്ഥികൾക്ക് ഒരൊറ്റ പ്രവേശന പരീക്ഷ എന്ന ആശയം. തങ്ങൾക്കു താത്പര്യമുള്ള വിഷയങ്ങളിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്കു മുൻപിൽ ധാരാളം അവസരങ്ങളും ഉണ്ടാകും'', ജഗദീഷ് കുമാർ കൂട്ടിച്ചേർത്തു.

    also read: 25 വയസ് വരെയുള്ള ആൺമക്കളെ സ്പോൺസർ ചെയ്യാം; ​യുഎഇ ഗ്രീൻ, ഗോൾഡൻ വിസകളിലും മാറ്റം

    ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ), മെഡിക്കൽ എൻട്രൻസ്, സിയുഇടി-യുജി, എന്നിവയാണ് രാജ്യത്ത് ഇപ്പോഴുള്ള മൂന്ന് പ്രധാന പ്രവേശന പരീക്ഷകൾ. 43 ലക്ഷത്തോളം വിദ്യാർത്ഥികൾ ഈ പരീക്ഷകൾ എഴുതുന്നുണ്ട്. ഇതിൽ ഭൂരിഭാഗം വിദ്യാർത്ഥികളും ഈ പരീക്ഷകളിൽ രണ്ടെണ്ണമെങ്കിലും എഴുതുന്നുണ്ട്. ജെഇഇ മെയിൻ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളാണ് ഉള്ളത്. നീറ്റ്-യുജിയിൽ ബയോളജിയാണ് കണക്കിനു പകരം ഉള്ളത്. ഈ വിഷയങ്ങളെല്ലാം സിയുഇടി പരീക്ഷയിലും ഉൾപ്പെട്ടിട്ടുണ്ട്.

    see also: സമയനിഷ്ഠ; സ്വന്തമായി പഠിച്ച് JEE Main 100 ശതമാനം മാർക്ക് നേടിയ വിജയരഹസ്യം

    വിദ്യാർത്ഥികൾ ഒന്നിലധികം പരീക്ഷകളുടെ സമ്മർദ്ദത്തിന് വിധേയരാകരുത് എന്നതാണ് ഈ നിർദേശത്തിന്റെ ലക്ഷ്യം എന്നും ജ​ഗദീഷ് കുമാർ ഊന്നിപ്പറഞ്ഞു. "മെഡിസിനോ എഞ്ചിനീയറിംഗിനോ ചേരാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ ഉണ്ടാകാം. ചിലർ പൊതുവിദ്യാഭ്യാസമേഖല തിരഞ്ഞെടുക്കും. അപ്പോൾ എല്ലാ വിഷയങ്ങൾക്കും കൂടി ഒരു സിയുഇടി പരീക്ഷ സാധ്യമാണോ? കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലെ മാർക്ക് അടിസ്ഥാനമാക്കി എഞ്ചിനീയറിംഗിന് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കാം. മെഡിസിനിൽ കണക്കിനു പകരം ബയോളജിയുടെ മാർക്ക് പരി​ഗണിക്കാം. മെഡിസിനോ എഞ്ചിനീയറിംഗോ തിരഞ്ഞെടുത്തില്ലെങ്കിൽ സിയുഇടി പരീക്ഷയിൽ കണക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, തുടങ്ങിയ വിഷയങ്ങൾക്കു നേടിയ മാർക്ക് അടിസ്ഥാനമാക്കി വ്യത്യസ്ത പ്രോഗ്രാമുകളിൽ ചേരാനുള്ള അവസരം ലഭിക്കും. അതിനാൽ, ഈ നാല് വിഷയങ്ങളിൽ ഒരു പരീക്ഷ മാത്രം എഴുതുന്നതിലൂടെ, വിദ്യാർത്ഥികൾക്ക് വ്യത്യസ്ത അവസരങ്ങൾക്കായി ശ്രമിക്കാം'', അദ്ദേഹം കൂട്ടിച്ചേർത്തു.

    യാത്രാക്ലേശം ഒഴിവാക്കുകയാണ് ഈ പരീക്ഷളെല്ലാം സമന്വയിപ്പിക്കുന്നതിന്റെ മറ്റൊരു ലക്ഷ്യം എന്നും യുജിസി ചെയർമാൻ കൂട്ടിച്ചേർത്തു. ചിലപ്പോഴൊക്കെ വിദ്യാർത്ഥികൾക്ക് ആദ്യ മുൻഗണനാ പട്ടികയിൽ ഉള്ള സ്ഥലം പരീക്ഷാ സെന്ററായി ലഭിക്കാത്ത സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. അവർക്ക് സ്വന്തം നഗരത്തിൽ പരീക്ഷ എഴുതുന്നതിനുപകരം കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരും. എന്നാൽ പരീക്ഷകളുടെ എണ്ണം കുറയ്ക്കുകയാണെങ്കിൽ, ഈ പ്രശ്നം പരിഹരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും ജ​ഗദീഷ് കുമാർ പറഞ്ഞു.
    Published by:Amal Surendran
    First published: