• HOME
 • »
 • NEWS
 • »
 • career
 • »
 • School Reopen | സ്‌കൂളുകൾ തുറന്നതോടെ അധ്യാപകരുടെ ജോലിഭാരം കൂടുന്നു; ഓണ്‍ലൈനായും നേരിട്ടും ക്ലാസെടുക്കുന്നത് വലിയ സമ്മർദ്ദം

School Reopen | സ്‌കൂളുകൾ തുറന്നതോടെ അധ്യാപകരുടെ ജോലിഭാരം കൂടുന്നു; ഓണ്‍ലൈനായും നേരിട്ടും ക്ലാസെടുക്കുന്നത് വലിയ സമ്മർദ്ദം

അമിത ജോലിഭാരവും സമ്മര്‍ദ്ദവും അനുഭവപ്പെടുന്നതായി വിവിധ സംസ്ഥാനങ്ങളിലെ അധ്യാപകര്‍ അവകാശപ്പെടുന്നു. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മോഡുകള്‍ക്കായി പ്രത്യേകം നോട്ടുകള്‍ തയ്യാറാക്കേണ്ടി വരുന്നതായി അവര്‍ പരാതിപ്പെടുന്നു.

 • Share this:
  കോവിഡ് മൂന്നാം തരംഗത്തിനു (Covid Third Wave) ശേഷം സ്‌കൂളുകള്‍ (Schools) വീണ്ടും തുറന്നിരിക്കുകയാണ്. മാത്രമല്ല, ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ക്ലാസുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ഥാപനങ്ങൾ വിദ്യാര്‍ത്ഥികള്‍ക്ക് (Students) അനുവദിച്ചിട്ടുമുണ്ട്.

  രാജ്യത്തുടനീളമുള്ള സ്‌കൂളുകൾ വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും തുറന്നിട്ടുണ്ടെങ്കിലും സ്‌കൂളിലെത്തി ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ല. പകരമായി ഓണ്‍ലൈന്‍ ക്ലാസുകളും (Online Class) അത്തരക്കാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഈ ഓപ്ഷനുകള്‍ അധ്യാപകരെ (Teachers) കൂടുതൽ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

  അമിത ജോലിഭാരവും സമ്മര്‍ദ്ദവും അനുഭവപ്പെടുന്നതായി വിവിധ സംസ്ഥാനങ്ങളിലെ അധ്യാപകര്‍ അവകാശപ്പെടുന്നു. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മോഡുകള്‍ക്കായി പ്രത്യേകം നോട്ടുകള്‍ തയ്യാറാക്കേണ്ടി വരുന്നതായി അവര്‍ പരാതിപ്പെടുന്നു. ചില വിദ്യാര്‍ത്ഥികള്‍ ഒരേ സമയം ഓഫ്ലൈനിലും ചിലപ്പോഴൊക്കെ ഓണ്‍ലൈന്‍ ക്ലാസുകളിലും പങ്കെടുക്കുന്നതിനാല്‍ നോട്ട്ബുക്കുകള്‍ പരിശോധിക്കല്‍, ഹാജര്‍ എടുക്കല്‍, സംശയനിവാരണം എന്നിവ പോലുള്ള ലളിതമായ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയായെന്നും പോലും ദുഷ്കരമായെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

  "ഹൈബ്രിഡ് മോഡില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നപ്പോള്‍ അധ്യാപകര്‍ക്ക് ഒരേസമയം ഓണ്‍ലൈനിലും ഓഫ്ലൈനിലും പഠിപ്പിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കി. ഉദാഹരണത്തിന്, ഓണ്‍ലൈനിൽ വിദ്യാര്‍ത്ഥികള്‍ അവരുടെ ഹോംവർക്കുകൾ അപ്ലോഡ് ചെയ്യുമ്പോള്‍ സ്‌കൂളിൽ എത്തുന്ന വിദ്യാര്‍ത്ഥികള്‍ അവ നേരിട്ട് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള പല കാര്യങ്ങളും അധ്യാപകരിൽ ആശയക്കുഴപ്പവും പിരിമുറുക്കവും ഉണ്ടാക്കുന്നു,'' സായ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണ്‍ ഡോ സില്‍പി സാഹു വിശദീകരിക്കുന്നു.

  ഹൈബ്രിഡ് അധ്യയനം ഒരു സന്തുലിത പ്രവര്‍ത്തനമാണെന്നാണ് ഗ്രീന്‍വുഡ് ഹൈ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അലോഷ്യസ് ഡിമെല്ലോ പറയുന്നത്. ''ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇഷ്ടപ്പെടുന്നവരുടെയും ഫിസിക്കല്‍ ക്ലാസ് റൂമുകള്‍ ഇഷ്ടപ്പെടുന്നവരുടെയും വ്യത്യസ്ത ആവശ്യകതകള്‍ നിറവേറ്റുന്നതിനായി ഞങ്ങള്‍ പാഠ്യപദ്ധതികളും ക്ലാസുകളും അധ്യാപന ശൈലികളും തുടര്‍ച്ചയായി പരിഷ്‌കരിച്ചു വരുന്നുണ്ട്,'' അദ്ദേഹം പറയുന്നു. ഹൈബ്രിഡ് മോഡില്‍ പഠിപ്പിക്കുമ്പോള്‍ അധ്യാപകര്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വരുന്നുവെന്നും ഡിമെല്ലോ കൂട്ടിച്ചേര്‍ക്കുന്നു.

  read also- UPSC സിവിൽ സർവീസ് തസ്തികകൾ വർദ്ധിപ്പിച്ചു; ഒഴിവുകൾ 1.000 കടക്കുന്നത് ആറു വർഷത്തിനിടെ ആദ്യം
   പ്രത്യേകിച്ച്, സങ്കീര്‍ണ്ണമായ സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുമ്പോള്‍ അത് ഒരു വെല്ലുവിളിയായി മാറുന്നു. മിക്ക സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനുകളും രക്ഷിതാക്കളും പോലും ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ സമ്മര്‍ദ്ദം മനസ്സിലാക്കുന്നുണ്ട്. പല സ്‌കൂളുകളും അധ്യാപകര്‍ക്ക് കൗണ്‍സിലിംഗും പിന്തുണയും നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

  Also Read- Viral video |കൊടുങ്കാറ്റിനിടെ സാഹസികമായി വിമാനങ്ങള്‍ ലാന്‍ഡ് ചെയ്ത് പൈലറ്റുമാര്‍ ; യൂട്യൂബ് ലൈവ് സ്ട്രീം വഴി വീഡിയോ കണ്ടത് ലക്ഷങ്ങള്‍

  'ഹൈബ്രിഡ് ലേണിംഗ്, ബ്ലെന്‍ഡഡ് ലേണിംഗ് തുടങ്ങിയ വിദ്യാഭ്യാസ മാതൃകകള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കാര്യക്ഷമമായ സംവിധാനങ്ങളുടെ അഭാവം മൂലമാണ് അധ്യയനത്തിന്റെ പുതിയ രീതികളുമായി പൊരുത്തപ്പെടുന്നതിൽ വെല്ലുവിളികള്‍ നേരിടുന്നത്, ''ദീക്ഷയുടെ സ്ഥാപകന്‍ ഡോ. ശ്രീധര്‍ ജി പറയുന്നു. വ്യവസായ വിദഗ്ധര്‍ അധ്യാപകര്‍ക്കായി കൗണ്‍സിലിംഗ് സെഷനുകള്‍ സംഘടിപ്പിക്കുന്നത് സഹായകരമാകുമെന്ന് ഡോ.സാഹൂ പറയുന്നു. ഓഫ്ലൈനിലും ഓണ്‍ലൈന്‍ ക്ലാസുകളിലും അധ്യാപകർക്ക് ജോലിഭാരം കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കും.
  Published by:Jayashankar AV
  First published: