നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • 8, 10, 12 ക്ലാസുകൾ പാസ്സായവർക്ക് ഇന്ത്യൻ ആർമിയിൽ അവസരം; അപേക്ഷ കാലാവധി ഉടൻ അവസാനിക്കും

  8, 10, 12 ക്ലാസുകൾ പാസ്സായവർക്ക് ഇന്ത്യൻ ആർമിയിൽ അവസരം; അപേക്ഷ കാലാവധി ഉടൻ അവസാനിക്കും

  കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി, കോൺസ്റ്റബിൾ ക്ലാർക്ക്, കോൺസ്റ്റബിൾ ട്രേഡ്സ്മാൻ, കോൺസ്റ്റബിൾ (ഫാർമ) എന്നീ തസ്തികകളിലേയ്ക്കാണ് സൈന്യം നിയമനം നടത്തുന്നത്

  ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അവസരം

  ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അവസരം

  • Share this:
   8, 10, 12 ക്ലാസുകളിൽ വിജയിച്ചവർക്ക് ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അവസരം. റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് 25 ന് അവസാനിക്കും. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് joinindianarmy.nic.in എന്ന ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

   കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി, കോൺസ്റ്റബിൾ ക്ലാർക്ക്, കോൺസ്റ്റബിൾ ട്രേഡ്സ്മാൻ, കോൺസ്റ്റബിൾ (ഫാർമ) എന്നീ തസ്തികകളിലേയ്ക്കാണ് സൈന്യം നിയമനം നടത്തുന്നത്. കോൺസ്റ്റബിൾ ട്രേഡ്സ്മാൻ തസ്തികയിലേക്കുള്ള റാലി മാർച്ചിൽ ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടന്നിരുന്നു. കൂടാതെ ഈ വർഷം നവംബർ 6 മുതൽ നവംബർ 16 വരെ ഹിമാചൽ പ്രദേശിലെ കുളു, ലഹൗൾ സ്പിതി, മണ്ടി എന്നിവിടങ്ങളിൽ സിപോയ് ഡി ഫാർമ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി നടക്കും.

   ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2021: യോഗ്യത

   പ്രായം: കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി തസ്തികയിൽ, അപേക്ഷകന്റെ ജനനത്തീയതി ഒക്ടോബർ 1, 2000 മുതൽ ഏപ്രിൽ 1, 2004 വരെ ആയിരിക്കണം. അതേസമയം, കോൺസ്റ്റബിൾ (ഫാർമ) തസ്തികയിൽ, അപേക്ഷകന്റെ ജനനത്തീയതി 1996 ഒക്ടോബർ 1 നും 30 സെപ്റ്റംബർ 2002നും ഇടയിൽ ആയിരിക്കണം. കോൺസ്റ്റബിൾ ക്ലാർക്കിനും കോൺസ്റ്റബിൾ ട്രേഡ്സ്മാൻ തസ്തികയ്ക്കും അപേക്ഷകന്റെ ജനനത്തീയതി 1998 ഒക്ടോബർ 1 മുതൽ 2004 ഏപ്രിൽ 1 വരെ ആയിരിക്കണം.   വിദ്യാഭ്യാസം: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഡി ഫാർമയിൽ ബിരുദാനന്തര ബിരുദം കോൺസ്റ്റബിൾ (ഫാർമ) തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് നിർബന്ധമാണ്. കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടിക്ക് അപേക്ഷകൻ കുറഞ്ഞത് 45 ശതമാനം മാർക്കോടെ 10-ാം ക്ലാസ്സും, കോൺസ്റ്റബിൾ ക്ലാർക്ക് തസ്തികയ്ക്ക് 60 ശതമാനം മാർക്കോടെ 10, +12 ക്ലാസുകൾ പാസായിരിക്കണം. കോൺസ്റ്റബിൾ ട്രേഡ്സ്മാൻ തസ്തികയിൽ, ഉദ്യോഗാർത്ഥി 8 അല്ലെങ്കിൽ 10-ാം ക്ലാസ് പാസായിരിക്കണം.

   തിരഞ്ഞെടുക്കൽ പ്രക്രിയയിൽ, ഉദ്യോഗാർത്ഥികളെ ശാരീരിക ക്ഷമത, മെഡിക്കൽ ടെസ്റ്റുകൾ എന്നിവയ്ക്ക് വിധേയമാക്കും. വിജയികളായ ഉദ്യോഗാർത്ഥികൾക്ക് പൊതു പ്രവേശന പരീക്ഷയിൽ പങ്കെടുക്കാം. കോമൺ എൻട്രൻസ് ടെസ്റ്റ് ഫലത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ തിരഞ്ഞെടുപ്പ് നടത്തൂ.

   അവിവാഹിതരായ വനിതകൾക്കായി സോൾജ്യർ ജനറൽ ഡ്യൂട്ടി (വനിത മിലിറ്ററി പോലീസ്) തസ്തികയിലെ 100 ഒഴിവുകളിൽ നിയമനം നടത്താൻ കഴിഞ്ഞ മാസം ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചിരുന്നു. 17.5 മുതൽ 21 വയസ്സിന് ഇടയ്ക്കുള്ള അവിവാഹിതരായ സ്ത്രീകൾക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ടായിരുന്നത്. . ഉദ്യോഗാർത്ഥികൾ അവിവാഹിതരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സമർപ്പിക്കണം. സർവീസിനിടെ മരണപ്പെട്ട പ്രതിരോധ സേനാംഗങ്ങളുടെ വിധവകൾക്ക് ഉയർന്ന പ്രായപരിധി 30 വയസായിരുന്നു.

   Summary: The Indian Army is hiring class 8, 10 and 12 pass candidates. The recruitment rally is open and will be closing on August 25. Candidates, who wish to apply can do so, on joinindianarmy.nic.in - the official website of the Indian Army. The drive began on July 15
   Published by:user_57
   First published:
   )}