നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • യോഗയിലും നാച്യുറോപ്പതിയിലും യോഗ്യത നേടൂ; കാത്തിരിക്കുന്നത് സുവർണാവസരങ്ങൾ

  യോഗയിലും നാച്യുറോപ്പതിയിലും യോഗ്യത നേടൂ; കാത്തിരിക്കുന്നത് സുവർണാവസരങ്ങൾ

  ബിരുദതലത്തില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ യോഗ & കോണ്‍ഷിയസ്‌നെസ്, ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ യോഗ തെറാപ്പി കോഴ്‌സുകളുമുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   #ജലീഷ് പീറ്റര്‍

   ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം. ആരോഗ്യകരമായ ജീവിതശൈലി എന്നതിലുപരി മികവുറ്റ ഉപരിപഠന, ഗവേഷണ മേഖലയാണിന്ന് യോഗ. ഹ്രസ്വകാല കോഴ്‌സുകളായിരുന്നു യോഗയില്‍ കൂടുതലുണ്ടായിരുന്നത്. ഇന്ന് ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകളായി. രാജ്യത്താകമാനമുള്ള സര്‍വ്വകലാശാലകളില്‍ യോഗയില്‍ കോഴ്സുകള്‍ തുടങ്ങിയിരിക്കുന്നു. സ്പോര്‍ട്സ്, മാനേജ്മെന്‍റ്, മെഡിക്കല്‍ സയന്‍സ് (തെറാപ്പി), നാച്യുറോപ്പതി എന്നിങ്ങനെ നിരവധി മേഖലകളിലാണ് യോഗയുടെ സാധ്യതകള്‍. സർക്കാർ-സ്വകാര്യ മേഖലയിൽ ഒട്ടേറെ തൊഴിൽ സാധ്യതകളാണ് ഈ മേഖലയില്‍ രൂപപ്പെടുന്നത്. ഏറെ തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്.

   സാധ്യതകൾ ഒട്ടേറെ

   യോഗയ്ക്ക് യു.ജി.സി. നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിരുദാനന്തരപഠനം പൂർത്തിയാക്കിയവർക്ക് നെറ്റ് (NET) പരീക്ഷയെഴുതാം. നെറ്റ് പരീക്ഷ വിജയിച്ചാൽ കോളേജുകളിലും സർവകലാശാലകളിലും അസിസ്റ്റന്റ് പ്രൊഫസറാകാം. ഹൈസ്‌കൂളുകളിലും ഹയർസെക്കൻഡറി സ്കൂളുകളിലും അധ്യാപകരാകാനുള്ള TET, SET പരീക്ഷകളിൽ യോഗ ഉൾപ്പെടുത്താനും തീരുമാനമുണ്ട്.

   കോഴ്‌സുകൾ

   നിരവധി കോഴ്‌സുകള്‍ ഈ മേഖലയിലുണ്ട്. നാലുവര്‍ഷത്തെ ബി.എന്‍.വൈ.എസ്. (ബാച്ചിലര്‍ ഓഫ് നാച്യുറോപ്പത് & യോഗിക് സയന്‍സ്) മേഖലയില്‍ ഏറെ സാധ്യതയുള്ള കോഴ്‌സാണ്. നാച്യുറോപ്പതിയിലും യോഗയിലും അഞ്ചര വർഷം ദൈർഘ്യമുള്ള മെഡിക്കൽ കോഴ്‌സ്. നാച്യുറോപ്പതി, യോഗ എന്നിവയിൽ ആറുമാസം, ഒരുവർഷം ദൈർഘ്യമുള്ള ഇന്റേൺഷിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലസ്ടു ബയോളജി, ഫിസിക്സ്, കെമിസ്ട്രി ഗ്രൂപ്പ്‌ എടുത്തവർക്ക് അപേക്ഷിക്കാം. കോഴ്‌സിന് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് അടക്കം അഞ്ചരവര്‍ഷം വേണ്ടിവരും.

   നാലുവര്‍ഷത്തെ ബി.എന്‍.വൈ.എസ്. (ബാച്ചിലര്‍ ഓഫ് നാച്യുറോപ്പതി & യോഗിക് സയന്‍സ്) കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രസ്തുത മേഖലയില്‍ ജനറല്‍ പ്രാക്ടീഷണറാകാനും അവസരമുണ്ട്. അധ്യാപനം, ആശുപത്രികള്‍, റിസോര്‍ട്ടുകള്‍, സ്പാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കാം. ആരോഗ്യമന്ത്രാലയം, ആയുഷ് സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ & നാച്യുറോപ്പതി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്യുറോപ്പതി എന്നിവയിലും സ്വകാര്യ മേഖലയിലും ബി.എന്‍.വൈ.എസ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവര്‍ത്തിക്കാം.

   • ബിരുദതലത്തില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ യോഗ & കോണ്‍ഷിയസ്‌നെസ്, ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ യോഗ തെറാപ്പി കോഴ്‌സുകളുമുണ്ട്.

   • യോഗ സൈക്കോളജി, ഹെല്‍ത്ത് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് മെഡിസിന്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ന്യൂട്രീഷന്‍ എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്യാനും ബി.എന്‍.വൈ.എസ് ബിരുദധാരികള്‍ക്ക് അവസരങ്ങളുണ്ട്.

   • ബിരുദാനന്തരതലത്തില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ യോഗ തെറാപ്പി, യോഗ & കോണ്‍ഷിയസ്‌നെസ്, ഡോക്ടര്‍ ഓഫ് മെഡിസിന്‍ ഇന്‍ യോഗ പ്രോഗ്രാമുകളുമുണ്ട്.

   • ഡോക്ടര്‍മാര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ യോഗയുമുണ്ട്. കൂടാതെ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സിന് ഏത് യോഗ്യതയുള്ളവര്‍ക്കും ചേരാം.

   • ബെംഗളൂരുവിലെ സ്വാമി വിവേകാനന്ദ യോഗ അനുസന്ദാന സമസ്താന (എസ്.വി.വൈ.എ.എസ്.എ) ഡീംഡ് യൂണിവേഴ്‌സിറ്റി യോഗ, നാച്യുറോപ്പതി കോഴ്‌സുകള്‍ ഓഫര്‍ ചെയ്തുവരുന്നു. www.svyasa.edu.in
   സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ്‌ നാച്യുറോപ്പതി, മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഇൻ യോഗ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്യുറോപ്പതി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ആയുഷ്, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്യുറോപ്പതി എന്നിവയിലും തൊഴിലവസരങ്ങളുണ്ട്. ബി.എ. (യോഗ, യോഗ-ജേണലിസം ആൻഡ്‌ മാസ്‌ കമ്യൂണിക്കേഷൻ, യോഗ ആൻഡ്‌ ജേണലിസം), എം.എ. ഇൻ യോഗ, പി.ജി. ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളുമുണ്ട്. ബിരുദാനന്തരബിരുദം പൂർത്തിയാക്കിയവർക്ക് എം. ഫിൽ., പിഎച്ച്. ഡി. പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്യാം. കൂടാതെ യോഗ ടീച്ചർ, ഇൻസ്ട്രക്ടർ പരിശീലന കോഴ്‌സുകളുമുണ്ട്.

   മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

   1. മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ, ന്യൂഡല്‍ഹി www.yogamdniy.nic.in

   2. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗിക് സയന്‍സ് & റിസര്‍ച്ച് ഭുവനേശ്വര്‍ www.iiysar.co.in

   3. ഗുജറാത്ത് യൂണിവേഴ്‌സിറ്റി www.gujaratuniverstiy.ac.in

   4. മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി. www.mangaloreuniverstiy.ac.in

   5. കര്‍ണാടക യൂണിവേഴ്‌സിറ്റി

   6. മഹര്‍ഷി ദയാനന്ദ സരസ്വതി യൂണിവേഴ്‌സിറ്റി, അജ്മീര്‍ www.mdsuajmer.ac.in

   7. ആന്ധ്രാ യൂണിവേഴ്‌സിറ്റി. www.andhrauniverstiy.info

   8. ഗുജറാത്ത് ആയുര്‍വേദ യൂണിവേഴ്‌സിറ്റി. www.ayurvedauniverstiy.edu.in

   9. യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ. www.mu.ac.in

   10. അണ്ണാമലെ യൂണിവേഴ്‌സിറ്റി. www.annamalaiuniverstiy.ac.in

   11. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, യു.പി. www.bhu.ac.in

   12. അളഗപ്പ യൂണിവേഴ്‌സിറ്റി, തമിഴ്‌നാട്. www.alagappauniverstiy.ac.in

   13. കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി, ഹരിയാന. www.kuk.ac.in

   14. പതഞ്ജലി യൂണിവേഴ്‌സിറ്റി, ഹരിയാന

   15. ജയ്പൂര്‍ യൂണിവേഴ്‌സിറ്റി. www.jnujaipur.ac.in

   16. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, കാസര്‍കോട്, രാജസ്ഥാന്‍, മധ്യപ്രദേശ്, മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ യോഗ ഡിപ്പാര്‍ട്ട്‌മെന്റുണ്ട്.

   17. കേരള, എം.ജി., കാലിക്കറ്റ് സര്‍വകലാശാലകളില്‍ എം.എസ്‌സി യോഗ & നാച്യുറല്‍ ലിവിങ് പ്രോഗ്രാം, യോഗ എജ്യുക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ കോഴ്‌സുകളുണ്ട്.

   18. ഭാരതീയാര്‍ സര്‍വകലാശാലയുടെ പി. ജി. ഡിപ്ലോമ ഇന്‍ യോഗ എജ്യൂക്കേഷന്‍ കോഴ്‌സിനു ചേരാന്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. ഒരു വര്‍ഷമാണ് കാലയളവ്. വിദൂര പഠനമാണെങ്കിലും കോണ്‍ടാക്ട് പ്രോഗ്രാമും വാര്‍ഷിക പരീക്ഷയുമുണ്ടാകും. 100 മാര്‍ക്ക് വീതമുള്ള നാലു തിയറി പേപ്പറുകളും ഒരു പ്രാക്ടിക്കല്‍ പേപ്പറും ഉണ്ട്. ഡെമോണ്‍സ്‌ട്രേഷനും വൈവാവോസിയും ഉള്‍പ്പെട്ടതാണ് പ്രാക്ടിക്കല്‍.

   19. അണ്ണാമല പോലെയുള്ള മറ്റചില സര്‍വകലാശാലകളിലും യോഗയില്‍ വിദൂരപഠനകോഴ്‌സുകളുണ്ട്. അണ്ണാമലയിലെ പിജി ഡിപ്ലോമകോഴ്‌സിനും, ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത.

   20. വിവിധ പഠന കേന്ദ്രങ്ങള്‍:

   · Tamil Nadu Physical Education and Sports University, Chennai (www.tnpesu.org/)– M. Sc. / M. Phil. / Ph. D. Courses in Yoga and Yoga Theraoy
   · Institute of Public Health and Hygiene, IPHH, New Delhi (www.iphhparamedic.in) – M. Sc. (Yoga)
   · Central University of Kerala, Kasaragod (www.cukerala.ac.in) – M. Sc. (Yoga)
   · Indira Gandhi National Open University, New Delhi (www.ignou.ac.in) – Certificate and Diploma Courses
   · SRM Institute of Science and Technology, Chennai - M. Sc. (Yoga)
   · Guru Gobind Singh Indraprastha University, Delhi – B. Sc. (Yoga)
   · Chandigarh University, Chandigarh – P. G. Diploma in Yoga Education
   · Gandhigram Rural Institute, Dindigul – Diploma in Yoga
   · Annamalai University, Annamalai Nagar – M. Phil (yoga)
   · University of Madras, Chennai – M. Sc. (Yoga)
   · Kalinga Institute of Industrial Technology, Bhubaneswar - M. Sc. (Yoga Therapy)
   · Central University of Haryana, Mahendergarh – M. Sc. (Yoga)

   (25 വർഷമായി കരിയർ കൺസൾട്ടന്റാണ് ലേഖകൻ )
   First published: