തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോർക്ക റൂട്ട്സ് എക്സ്പ്രസ് റിക്രൂട്ട്മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും.
നഴ്സിംഗിൽ ബിരുദമുള്ള (ബി.എസ്.സി) 22നും 35നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്.
You may also like:ലോക്ക്ഡൗണിൽ കുട്ടികൾക്ക് പുതിയ നോവലുമായി ഹാരി പോട്ടർ കഥാകാരി [NEWS]ബെവ് ക്യു ആപ്പ് ഉച്ചയ്ക്ക് രണ്ടുമുതൽ; ഉപയോഗക്രമം ഇങ്ങനെ [NEWS]രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം ഇങ്ങനെ [NEWS]ശമ്പളം 3500 മുതൽ 4050 സൗദി റിയാൽ വരെ (ഏകദേശം 70000 രൂപ മുതൽ 80000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ norkaksa19@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾ www.norkaroots.org വെബ് സൈറ്റിലും 00919061106777, ടോൾ ഫ്രീ നമ്പറുകളിലും 18004253939 ( ഇന്ത്യയിൽ നിന്നും) , 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.