സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലും നാഗ്പൂര്‍ ഡിവിഷനിലും മോത്തിബാഗ് വര്‍ക്ക്ഷോപ്പിലും ബിലാസ്പബര് ഡിവിഷനിലുമായി 771 അപ്രന്റീസ് ഒഴിവുകള്‍. ഒരു വര്‍ഷത്തെ പരിശീലനം ഉണ്ടാവും.
കൂടുതല്‍ വിവരങ്ങള്‍ക്കായി
www.secr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
നാഗ്പൂര്‍, മോത്തിബാഗ് എ്നനിവിടങ്ങളിലേക്ക് ഒക്ടോബര്‍ അഞ്ച് വരെയും ബിലാസ്പൂര്‍ ഡിവിഷനിലേയ്ക്ക് ഒക്ടോബര്‍ 10 വരെയും അപേക്ഷിക്കാം.
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ റായ്പൂര്‍ ഡിവിഷന്റെ ബാഗണ് റിപ്പയര്‍ ഷോപ്പില്‍ 413 അപ്രന്റീസ് ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 5.
വിശദ വിവരങ്ങള്‍ക്കായി
www.secr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
യോഗ്യതപത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ ജയവും.
പ്രായ പരിധി 15 മുതല്‍ 24 വയസ്സ് വരെ
തിരഞ്ഞെടുപ്പ് - യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയായിരിക്കും. വൈദ്യ പരിശോധനയും ഉണ്ടായിരിക്കുന്നതാണ്.
പട്ടികജാതി വികസന വകുപ്പ് ഓഫീസ് മാനേജ്മെന്റ് ട്രൈനി; 140 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാംതിരുവനന്തപുരം:പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലായി 140 ഓഫീസ് മാനേജ്മെന്റ് ട്രെയിനി ഒഴിവുകള്‍. വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയാത്ത പട്ടികവര്‍ഗ വിഭാഗത്തിലുള്ള യുവതീയുവാക്കള്‍ക്കാണ് അവസരം സ്വന്തം ജില്ലയില്‍ മാത്രമേ അപേക്ഷിക്കാനാകു.താല്കാലിക അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യതഎസ് എസ് എല്‍ സി. ബിരുദധാരികള്‍ക്ക് അഞ്ച് മാര്ക്ക്ഗ്രസ് മാര്‍ക്കായി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.stdd.kerala,gov.in സന്ദര്‍ശിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.