• HOME
  • »
  • NEWS
  • »
  • career
  • »
  • RBI | റിസർവ് ബാങ്കിൽ ബിരുദധാരികള്‍ക്ക് അവസരം; പ്രതിവര്‍ഷം 33.60 ലക്ഷം രൂപ വരെ ശമ്പളം

RBI | റിസർവ് ബാങ്കിൽ ബിരുദധാരികള്‍ക്ക് അവസരം; പ്രതിവര്‍ഷം 33.60 ലക്ഷം രൂപ വരെ ശമ്പളം

റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ജനുവരി 15ന് ആരംഭിച്ചു. എല്ലാ അപേക്ഷകളും ഓണ്‍ലൈനിലൂടെ മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കൂ.

  • Share this:
    റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ലോ ഓഫീസര്‍മാര്‍, മാനേജര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, ലൈബ്രറി പ്രൊഫഷണലുകള്‍ തുടങ്ങിയ തസ്തികയിലേക്ക് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ www.rbi.org.in മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി 4നോ അതിനുമുമ്പോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ജനുവരി 15ന് ആരംഭിച്ചു. എല്ലാ അപേക്ഷകളും ഓണ്‍ലൈനിലൂടെ മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കൂ.

    ആര്‍ബിഐ റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകള്‍

    ലോ ഓഫീസര്‍ ഗ്രേഡ് ബി - 2 ഒഴിവുകൾ

    മാനേജര്‍ (ടെക്നിക്കല്‍-സിവില്‍) - 6 ഒഴിവുകൾ

    മാനേജര്‍ (ടെക്‌നിക്കല്‍-ഇലക്ട്രിക്കല്‍) - 3 ഒഴിവുകൾ

    ആര്‍ക്കിടെക്റ്റ് ഗ്രേഡ് എ - 1 ഒഴിവ്

    ക്യൂറേറ്റര്‍, ലൈബ്രറി പ്രൊഫഷണല്‍ (അസിസ്റ്റന്റ് ലൈബ്രേറിയന്‍) ഗ്രേഡ് എ - 1 ഒഴിവ്

    ആര്‍ബിഐ റിക്രൂട്ട്മെന്റ് 2022: യോഗ്യതാ മാനദണ്ഡം

    ലോ ഓഫീസര്‍ ഗ്രേഡ് ബി: ഉദ്യോഗാര്‍ത്ഥികള്‍ക്ക്, യുജിസിയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും അംഗീകരിച്ച ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ നിയമത്തില്‍ ബിരുദം ഉണ്ടായിരിക്കണം അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ തത്തുല്യമായ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 21 മുതല്‍ 32 വയസ്സ് വരെയാണ് പ്രായപരിധി.

    മാനേജര്‍ (ടെക്നിക്കല്‍-സിവില്‍): ഉദ്യോഗാര്‍ത്ഥിക്ക് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 21 മുതല്‍ 35 വയസ്സ് വരെയാണ്.

    മാനേജര്‍ (ടെക്നിക്കല്‍-ഇലക്ട്രിക്കല്‍): അപേക്ഷകര്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലോ ബിഇ/ബിടെക് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 21 മുതല്‍ 35 വയസ്സ് വരെയാണ്.

    ലൈബ്രറി പ്രൊഫഷണല്‍: അപേക്ഷകര്‍ക്ക് ഏതെങ്കിലും സ്ട്രീമില്‍ ബിരുദം അല്ലെങ്കില്‍ ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയുടെ ലൈബ്രറി, ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയ്ക്കൊപ്പം മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം.

    ആര്‍ക്കിടെക്റ്റ് ഗ്രേഡ് എ: ന്യൂഡല്‍ഹിയിലെ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്നുള്ള രജിസ്ട്രേഷനോടൊപ്പം കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള പ്രശസ്തമായ സ്ഥാപനങ്ങളില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം നേടിയിരിക്കണം. പ്രായപരിധി 21 മുതല്‍ 30 വയസ്സ് വരെയാണ്

    കൊല്‍ക്കത്തയിലെ ആര്‍ബിഐ മ്യൂസിയത്തിനായുള്ള ക്യൂറേറ്റര്‍: ഉദ്യോഗാര്‍ത്ഥി 25നും 50നും ഇടയില്‍ പ്രായമുള്ളവരും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രസക്തമായ അനുഭവവും ഉള്ളവരായിരിക്കണം.

    ആര്‍ബിഐ റിക്രൂട്ട്‌മെന്റ് 2022: അപേക്ഷാ ഫീസ്

    എല്ലാ തസ്തികകളിലേക്കും അപേക്ഷാ ഫീസ് ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 600 രൂപയും എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കി 100 രൂപ ഇന്റ്റിമേഷന്‍ ചാര്‍ജായി മാത്രം അടയ്ക്കേണ്ടി വരും.

    Jobs | ഉദ്യോഗാർത്ഥികളെ കാത്ത് നിരവധി ഒഴിവുകൾ; BSFൽ മുതൽ HAL വിദ്യാഭ്യാസ സമിതിയിൽ വരെ അപേക്ഷിക്കാൻ ഇപ്പോൾ അവസരം

    ആര്‍ബിഐ റിക്രൂട്ട്മെന്റ് 2022: തിരഞ്ഞെടുക്കല്‍

    ഉദ്യോഗാര്‍ത്ഥികളെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പരീക്ഷകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി അവരുടെ തസ്തികകളിലേക്കുള്ള അഭിമുഖത്തിന് ശേഷം തിരഞ്ഞെടുക്കും. ലൈബ്രേറിയന്‍ ഗ്രേഡ് എ, ക്യൂറേറ്റര്‍ ഒഴികെയുള്ള എല്ലാ തസ്തികകളിലേക്കും മാര്‍ച്ച് ആറിനാണ് പരീക്ഷ. എല്ലാ പരീക്ഷകളും രണ്ട് പേപ്പറുകളായിട്ടായിരിക്കും നടത്തുക.

    Army Public Schools Hiring | ആര്‍മി പബ്ലിക് സ്‌കൂളുകൾ PGT, TGT, PRT തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു; അപേക്ഷയ്ക്കുള്ള അവസാനതീയതി ജനുവരി 28

    ആര്‍ബിഐ റിക്രൂട്ട്മെന്റ് 2022: ശമ്പളം

    തിരഞ്ഞെടുക്കപ്പെട്ട ഗ്രേഡ് എ ഉദ്യോഗസ്ഥര്‍ക്ക് 44,500 മുതല്‍ 89,150 രൂപ വരെയാണ് ശമ്പളം. ഗ്രേഡ് ബി ഓഫീസര്‍മാര്‍ക്ക് 55,200 മുതല്‍ 99,750 രൂപ വരെയാണ് ശമ്പളം. ക്യൂറേറ്റര്‍മാര്‍ക്ക് പ്രതിവര്‍ഷം 28.20 മുതല്‍ 33.60 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും.
    Published by:Jayashankar Av
    First published: