• HOME
  • »
  • NEWS
  • »
  • career
  • »
  • Startup | ആഗോളമാന്ദ്യം: ജോലി നഷ്ടപ്പെട്ടത് 20,000ത്തിലധികം സ്റ്റാർട്ടപ്പ് ജീവനക്കാർക്ക്; കൂടുതൽ ഇന്ത്യയിലും യുഎസിലും

Startup | ആഗോളമാന്ദ്യം: ജോലി നഷ്ടപ്പെട്ടത് 20,000ത്തിലധികം സ്റ്റാർട്ടപ്പ് ജീവനക്കാർക്ക്; കൂടുതൽ ഇന്ത്യയിലും യുഎസിലും

കഴിഞ്ഞ ഏപ്രിൽ മുതൽ ആ​ഗോള തലത്തിൽ (globally) ടെക് സ്റ്റാർട്അപ്പുകൾ 20,000 ത്തോളം ജീവനക്കാരെ പിരിച്ചു വിട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

  • Share this:
    സാമ്പത്തിക മാന്ദ്യത്തെ (Economic slowdown) തുടർന്ന് വെഞ്ച്വർ ക്യാപിറ്റലുകളിൽ (venture capital) നിന്നുള്ള ഫണ്ടുകളുടെ വരവ് കുറഞ്ഞതോടെ ലോകമെമ്പാടുമുള്ള സ്റ്റാർട്അപ്പുകളുടെ (startups) പ്രവർത്തനം പ്രതിസന്ധിയിൽ. പ്രത്യേകിച്ചും ടെക്നോളജി രം​ഗത്തെ സ്റ്റാർട്അപ്പുകൾ ഇപ്പോൾ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാ​ഗമായി ടെക് സ്റ്റാർട്അപ്പുകളിൽ ഏറെയും ജീവനക്കാരുടെ (employees) എണ്ണത്തിൽ വലിയ രീതിയിൽ കുറവ് വരുത്തി തുടങ്ങി.

    കഴിഞ്ഞ ഏപ്രിൽ മുതൽ ആ​ഗോള തലത്തിൽ (globally) ടെക് സ്റ്റാർട്അപ്പുകൾ 20,000 ത്തോളം ജീവനക്കാരെ പിരിച്ചു വിട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ സാഹചര്യവും വ്യത്യസ്തമല്ല. ഇക്കാലയളവിൽ എജ്യുക്കേഷൻ ടെക്നോളജി (എഡ്ടെക്) പ്ലാറ്റ്‌ഫോമുകളുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടെക്സ്റ്റാർട്അപ്പുകളിലെ 8,000-ത്തിലധികം ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്.

    ആഗോളതലത്തിൽ ഏപ്രിലിനുശേഷം ടെക് സ്റ്റാർട്ടപ്പുകളിലെ കുറഞ്ഞത് 20,514 പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ലേഓഫ് അഗ്രഗേറ്റർ ആയ ലേഓഫ്സ് ഡോട്ട് എഫ് വൈഐ( Layoffs.fyi) പറയുന്നത്. യുഎസ് ആണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഈ സംഖ്യ ഇരട്ടിയായി ഉയർന്നത് ഈ മേഖലയിലെ തൊഴിൽ വിപണി മോശമായതിന്റെ സൂചനയാണെന്ന് നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു.

    വിരോധാഭാസമെന്നു പറയട്ടെ, സ്റ്റാർട്ടപ്പിലേക്കുള്ള ഫണ്ടിങ് നിലച്ചതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട കരാർ തൊഴിലാളികളെ ഈ കണക്കിൽ പരി​ഗണിച്ചിട്ടില്ല. ഒരു കാലത്ത് നിരവധി യൂണികോൺ കമ്പനികൾക്ക് സാക്ഷ്യം വഹിച്ച സ്റ്റാർട്ടപ്പ് രം​ഗത്തെ തൊഴിൽ നഷ്ടം രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ആഗോള തലത്തിലെ സാമ്പത്തിക ഘടകങ്ങൾ കമ്പനികളെ, പ്രത്യേകിച്ച് സ്റ്റാർട്ടപ്പുകളെ ബാധിച്ചതിനെ തുടർന്ന്, സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്ന 15,000-ത്തിലധികം ആളുകൾക്ക് മെയ് മാസത്തിൽ മാത്രം ജോലി നഷ്ടപ്പെട്ടു. ടെക്നോളജി മേഖലയിൽ ജോലി ചെയ്തിരുന്ന 15,000-ത്തിലധികം ജീവനക്കാർക്ക് മേയിൽ ജോലി നഷ്ടപ്പെട്ടതായാണ് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നത്.

    കോവിഡ് -19 മഹാമാരി തുടങ്ങിയ 2020 മാർച്ച് മുതൽ, ആഗോളതലത്തിൽ ഏകദേശം 718 സ്റ്റാർട്ടപ്പുകളിൽ നിന്നായി 1.3 ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. വർധിച്ചു വരുന്ന പണപ്പെരുപ്പം, ഉയർന്ന പലിശനിരക്ക്, സാമ്പത്തിക മാന്ദ്യം, റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങി നിരവധി പ്രശ്നങ്ങൾ നിലവിൽ ടെക്നോളജി കമ്പനികൾ അഭിമുഖീകരിക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യം രൂക്ഷമാകുകയും ഫണ്ട് വരവ് പൂർണമായും നിലക്കുകയും ചെയ്യുന്നതോടെ സ്ഥിതി കൂടുതൽ വഷളാകും.

    വെഞ്ച്വർ ക്യാപിറ്റൽ (വിസി)സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകളോട് സുസ്ഥിര വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല സാമ്പത്തിക മേഖലയിൽ 18-24 മാസങ്ങൾക്ക് ശേഷമേ ഒരു തിരിച്ചുവരവ് ഉണ്ടാകൂ എന്ന് മനസിലാക്കി പണം പാഴാക്കുന്നത് കുറയ്ക്കാനും ചെലവ് ചുരുക്കാനും ഉപദേശിക്കുന്നുണ്ട്.

    മഹാമാരികാലത്ത് ഇന്റർനെറ്റ് അധിഷ്ഠിത സ്റ്റാർട്അപ്പുകൾക്ക് ഉയർന്ന വളർച്ച നേടാൻ സാധിച്ചിരുന്നു. എന്നാലിപ്പോൾ, വൻകിട നിക്ഷേപ സ്ഥാപനങ്ങളിൽ എറെയും ബ്ലോക്ക്ചെയിൻ/ ഗെയിമിങ് അധിഷ്ഠിത സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനാണ് താൽപര്യം കാണിക്കുന്നത്. ക്രിപ്‌റ്റോ, ബ്ലോക്ക്‌ചെയിൻ കമ്പനികൾക്കും ​ഗെയിമിങ് കമ്പനികൾക്കും മാത്രമായുള്ള പുതിയ ഫണ്ടുകളാണ് പല നിക്ഷേപ സ്ഥാപനങ്ങളും ഇപ്പോൾ പ്രഖ്യാപിക്കുന്നത്.
    Published by:Arun krishna
    First published: