• HOME
  • »
  • NEWS
  • »
  • career
  • »
  • Disabled-Friendly | കഴിഞ്ഞ 6 വർഷത്തിനിടെ 70% സർക്കാർ സ്കൂളുകളും ഭിന്നശേഷി സൗഹൃദമാക്കിയെന്ന് റിപ്പോർട്ട്

Disabled-Friendly | കഴിഞ്ഞ 6 വർഷത്തിനിടെ 70% സർക്കാർ സ്കൂളുകളും ഭിന്നശേഷി സൗഹൃദമാക്കിയെന്ന് റിപ്പോർട്ട്

മൊത്തം ബസുകളുടെ 5.7 ശതമാനം മാത്രമാണ് പൂർണമായും ഭിന്നശേഷി സൗഹൃദമാക്കിയതെങ്കിൽ, എ1, എ, ബി കാറ്റഗറികളിൽ 709 റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് ഇവർ‌ക്കായി പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കഴിഞ്ഞ ആറു വർഷത്തിനിടെ, രാജ്യത്തുടനീളമുള്ള 11.68 ലക്ഷം സർക്കാർ, സർക്കാർ- എയ്ഡഡ് സ്‌കൂളുകളിൽ 70 ശതമാനത്തിലധികവും ഭിന്നശേഷി സൗഹൃദമാക്കിയതായി (Disabled-Friendly) കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ആക്‌സസിബിൾ ഇന്ത്യൻ കാമ്പെയ്‌ൻ (Accessible Indian Campaign (AIC)) റിപ്പോർട്ട്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് റാമ്പുകൾ, കൈവരികൾ, പ്രത്യേകം ടോയ്‌ലറ്റുകൾ എന്നിവയെല്ലാം നിർമിച്ചാണ് പല സ്കൂളുകളും മാതൃകയായത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി, 585 കെട്ടിടങ്ങളും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 1030 കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കിയെന്നും ആക്‌സസിബിൾ ഇന്ത്യൻ കാമ്പെയ്‌ൻ ശേഖരിച്ച കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.

    2015-ലാണ് ആക്‌സസിബിൾ ഇന്ത്യൻ കാമ്പെയ്‌ൻ അല്ലെങ്കിൽ സുഗമ്യ ഭാരത് അഭിയാൻ (Sugamya Bharat Abhiyan) പദ്ധതി ആരംഭിച്ചത്. ഗതാഗത സംവിധാനങ്ങൾ, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി (ഐടി), നിർമാണങ്ങൾ തുടങ്ങിയ മേഖലകളെല്ലാം ഭിന്നശേഷി സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയുടെ കീഴിൽ നടത്തി വരുന്നത്. പദ്ധതിയുടെ നേട്ടങ്ങൾ ഈ മാസം അവസാനം അവലോകനം ചെയ്യും.

    സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഓഡിറ്റുകൾ നടത്താനും ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് പൊതു സ്ഥലങ്ങൾ പൂർണമായി ഉപയോ​ഗപ്പെടുത്താനുമുള്ള പദ്ധതികൾ നടപ്പിലാക്കാൻ ആക്‌സസിബിൾ ഇന്ത്യൻ കാമ്പെയ്‌നു കീഴിൽ കേന്ദ്ര സർക്കാർ പ്രത്യേകം ഗ്രാന്റുകൾ അനുവദിച്ചിട്ടുണ്ട്.

    55 ആഭ്യന്തര വിമാനത്താവളങ്ങളിൽ 35 എണ്ണം ഭിന്നശേഷി സൗഹൃദമാക്കിയിട്ടുണ്ടെന്നാണ് സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിലുള്ള ഭിന്നശേഷി ശാക്തീകരണ വകുപ്പ് ശേഖരിച്ച ഡാറ്റ വ്യക്തമാക്കുന്നത്. എങ്കിലും, റോഡ്, റെയിൽ ഗതാഗത സംവിധാനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്ന കാര്യത്തിൽ ആക്‌സസിബിൾ ഇന്ത്യൻ കാമ്പെയ്‌ന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മൊത്തം ബസുകളുടെ 5.7 ശതമാനം മാത്രമാണ് പൂർണമായും ഭിന്നശേഷി സൗഹൃദമാക്കിയതെങ്കിൽ, എ1, എ, ബി കാറ്റഗറികളിൽ 709 റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് ഇവർ‌ക്കായി പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.

    കേന്ദ്ര ഉപദേശക ബോർഡ് (Central Advisory Board), അപെക്സ് കൺസൾട്ടിംഗ് ആൻഡ് അഡ്വൈസറി ബോഡി (apex consulting and advisory body) എന്നീ സമിതികളാണ് ഭിന്നശേഷിക്കാരുടെ അവകാശത്തെക്കുറിച്ചുള്ള 2016 ലെ നിയമ പ്രകാരം ആക്‌സസിബിൾ ഇന്ത്യൻ കാമ്പെയ്‌ന്റെ നേട്ടങ്ങളും ഭാവിയും വിലയിരുത്തുക. കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയാണ് കേന്ദ്ര ഉപദേശക ബോർഡിനെ നയിക്കുന്നത്. നിലവിൽ വീരേന്ദ്ര സിങ്ങാണ് ഈ ബോർഡിന്റെ തലവൻ.

    2022 ജൂണോടെ പൊതു കെട്ടിടങ്ങൾ‌ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ആക്‌സസിബിൾ ഇന്ത്യൻ കാമ്പെയ്‌ന്റെ തീരുമാനം. ജൂൺ 24 ന് കേന്ദ്ര ഉപദേശക ബോർഡ് യോഗം ചേരുമ്പോൾ ഈ സമയപരിധി നീട്ടാൻ സാധ്യതയുണ്ട്. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് വിവിധ സംസ്ഥാന സർക്കാരുകളിൽ നിന്നും മറ്റ് മന്ത്രാലയങ്ങളിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളും ചർച്ച ചെയ്യും.
    Published by:Naveen
    First published: