• HOME
  • »
  • NEWS
  • »
  • career
  • »
  • മെഗാ തൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; 75,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി

മെഗാ തൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; 75,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി

യുവാക്കള്‍ക്ക് പരമാവധി തൊഴിലവസരം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് പ്രധാനമന്ത്രി

  • Share this:
ന്യൂഡൽഹി: പത്തുലക്ഷം പേർക്ക് കേന്ദ്ര സർവീസിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന മെഗാ തൊഴിൽ മേളയ്ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴില്‍മേളയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഇന്ന് 75000 പേര്‍ക്ക് നിയമന കത്ത് അയക്കുകയും ചെയ്തു. യുവാക്കള്‍ക്ക് പരമാവധി തൊഴിലവസരം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ 38 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായാണ് ഇന്ന് നിയമനം ലഭിക്കുന്നവർ ജോലിയിൽ പ്രവേശിക്കുന്നത്. ഈ വർഷം ജൂണിൽ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ജീവനക്കാരുടെ എണ്ണവും ഒഴിവുകളും അവലോകനം ചെയ്‌ത ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി​ ഒന്നര വർഷത്തിനകം പത്ത് ലക്ഷം ഉദ്യോഗാർത്ഥികളെ പ്രത്യേക ദൗത്യമായി റിക്രൂട്ട് ചെയ്യാൻ നിർദ്ദേശം നൽകിയത്.

Also Read-ദീപാവലിത്തലേന്ന് പ്രധാനമന്ത്രി അയോധ്യയിലേക്ക്; ദീപോത്സവ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും

'ആഗോള സാഹചര്യം അത്ര നല്ലതല്ല എന്നത് ഒരു വസ്തുതയാണ്. നിരവധി വന്‍കിട സമ്പദ് വ്യവസ്ഥകള്‍ പ്രതിസന്ധിയിലാണ്. നിരവധി രാജ്യങ്ങളില്‍ തൊഴിലില്ലായ്മയും വിലയകയറ്റവും മറ്റു പ്രശ്നങ്ങളുംഅതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയിരിക്കുകയാണ്' പ്രധാനമന്ത്രി പറഞ്ഞു. ഗ്രൂപ്പ് എ (ഗസറ്റഡ് )​,​ ഗ്രൂപ്പ് ബി (ഗസറ്റഡ്)​,​ ഗ്രൂപ്പ് ബി ( നോൺ ഗസറ്റഡ് )​,​ ഗ്രൂപ്പ് സി ഓഫീസർമാരായാവും നിയമനം. കൂടാതെ കേന്ദ്രസായുധ സേനയിലേക്കും,​ സബ് ഇൻസ്‌പെക്‌ടർ,​ കോൺസ്റ്റബിൾ,​ എൽ. ഡി ക്ലാർക്ക്,​ സ്റ്റെനോ,​ പി. എ,​ ഇൻകംടാക്‌സ് ഇൻസ്‌പെക്ടർ, ​മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കുമാണ് റിക്രൂട്ട്മെന്റ് രാജ്യവ്യാപകമായി റിക്രൂട്ട്മെന്‍റ് നടത്തിയത്.

Also Read-ലൈവ് റിക്രൂട്ട്മെന്‍റ് മേള: 75000 പേർക്ക് പ്രധാനമന്ത്രി നിയമന ഉത്തരവ് നൽകും; ഒന്നരവർഷത്തിനകം 10 ലക്ഷം പേർക്ക് തൊഴിൽ

സർക്കാരിന്‍റെ വിവിധ വകുപ്പുകളിലായി ഗ്രൂപ്പ് എ (ഗസറ്റഡ് )​- 23584, ഗ്രൂപ്പ് ബി (ഗസറ്റഡ്- 26282, ഗ്രൂപ്പ് ബി (നോൺഗസറ്റഡ്)​- 92525, ഗ്രൂപ്പ് സി- 8.36 ലക്ഷം എന്നിങ്ങനെയാകും അടുത്ത ഒന്നര വർഷത്തിനകം നിയമനം നൽകുകക. പ്രതിരോധമന്ത്രാലയം, റെയിൽവേ, ആഭ്യന്തരമന്ത്രാലയം എന്നിവിടിങ്ങളിലായാണ് കൂടുതൽ ഒഴിവുകളുള്ളത്.
Published by:Jayesh Krishnan
First published: