നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • കോവിഡ്-19: CBSE ബോർഡ് പരീക്ഷാ ഫീസിൽ ഇളവ് ആവശ്യപ്പെട്ട് രക്ഷിതാക്കൾ

    കോവിഡ്-19: CBSE ബോർഡ് പരീക്ഷാ ഫീസിൽ ഇളവ് ആവശ്യപ്പെട്ട് രക്ഷിതാക്കൾ

    2019 ൽ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏകദേശം 3.14 ലക്ഷം വിദ്യാർത്ഥികൾക്കുള്ള ഫീസ് നേരിട്ട് അടച്ചിരുന്നു.

    • Share this:
      സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) തങ്ങളുടെ കീഴിൽ വരുന്ന വിദ്യാലയങ്ങളോട് 10,12 ക്ലാസ്സ് ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ പട്ടിക തയ്യാറാക്കി അയയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്‌. ബോർഡ് നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാൻ യോഗ്യത നേടുന്നതിന് വിദ്യാർത്ഥികൾ  ബോർഡിന്‌ പരീക്ഷാ ഫീസ് അടക്കേണ്ടതുണ്ട്. കോവിഡ്-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെത്തുടര്‍ന്ന് കോവിഡ് ബാധിച്ച കുടുംബങ്ങൾ ഇക്കാര്യത്തില്‍ സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്നും പരീക്ഷാഫീസില്‍ ഇളവ് നൽകണമെന്നും ആവശ്യപ്പെടുന്നു.

      ഡൽഹി സർക്കാർ ബോർഡ് വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് വഹിക്കുമെന്ന്  2019 ൽ പ്രഖ്യാപിച്ചിരുന്നു, എന്നിരുന്നാലും, ലോകം പകർച്ചവ്യാധിയുടെ കാലഘട്ടത്തിലേക്ക് കടന്നപ്പോൾ, പ്രസ്തുത ധനസഹായത്തിൽ ഗണ്യമായ പ്രതിസന്ധി നേരിട്ടു. ഇതിനിടെ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫീസ് അടയ്ക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ ഡൽഹി സർക്കാർ നോട്ടീസ് നൽകിയിരുന്നു.

      2019 ൽ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏകദേശം 3.14 ലക്ഷം വിദ്യാർത്ഥികൾക്കുള്ള ഫീസ് നേരിട്ട് അടച്ചിരുന്നു. അതേ വർഷം തന്നെ, എസ്സി/എസ്ടി വിദ്യാർത്ഥികൾക്ക് 365 രൂപയിൽ നിന്ന് 1200 രൂപയും ജനറൽ വിഭാഗം വിദ്യാർത്ഥികൾക്ക് 600 രൂപയിൽ നിന്ന് 1500 രൂപയും വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. ഇങ്ങനെ സാമ്പത്തിക സഹായം  വലിയ രീതിയിൽ വർധിപ്പിച്ചത്  ശേഷം, 2020 ഒക്ടോബറിൽ, മേലില്‍ ഡൽഹി സർക്കാർ പരീക്ഷാ ഫീസ് നൽകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു, കാരണം ഇങ്ങനെ സാമ്പത്തിക സഹായമായി നല്‍കുന്ന ഈ തുക ഏകദേശം 100 കോടിയേളം വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തകര്‍ന്നിരിക്കുന്ന ഇന്നത്തെ ഈ സമ്പദ്‌വ്യവസ്ഥയിൽ  സർക്കാരിന് താങ്ങാനാവില്ല.

      ഫീസ് വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ ഓള്‍ ഇന്ത്യാ പേരന്റ്സ് അസോസിയേഷൻ നിരാശ പ്രകടിപ്പിക്കുകയുണ്ടായി. “സ്വകാര്യ സ്കൂളുകളിൽ നിന്ന് സർക്കാർ സ്ഥാപനങ്ങളിലേക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ മാറ്റം വരുത്താനുള്ള കേന്ദ്ര മന്ത്രിയുടെ തീരുമാനത്തെ തുടർന്ന് ഒന്നര ലക്ഷത്തിലധികം വിദ്യാർത്ഥികളെ സ്വകാര്യ സ്കൂളുകളിൽ നിന്ന് സർക്കാർ സ്കൂളുകളിലേക്ക് മാറ്റുകയുണ്ടായി," ഈ പ്രശ്നത്തിലെ സമീപകാല സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടി,  സർക്കാറിന്‌ അസോസിയേഷന്‍ അയച്ച കത്തിൽ  പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ്  ഉദ്ധരിക്കുന്നു, "തൽഫലമായി, കുട്ടികളെ മാറ്റിയ ആളുകൾക്ക് പരീക്ഷാ ഫീസ് അടയ്ക്കുകയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടായിരിക്കും.”
      കത്തില്‍ തുടര്‍ന്നും കൂട്ടിച്ചേർക്കുന്നു. “ഡൽഹി സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുണ്ട്, ഇത് സർക്കാർ ഈയിടെ ആരംഭിച്ച വിവിധ പദ്ധതികളിൽ നിന്ന് വ്യക്തമാണ്, ഉദാഹരണത്തിന്, ഒന്റര്‍പ്രന്യുര്‍ഷിപ്പ് മൈന്‍ഡ്സെറ്റ് കരിക്കുലം, ഇതിൽ സർക്കാർ എല്ലാ മുതിർന്ന വിദ്യാർത്ഥികൾക്കും  2000 രൂപ സീഡ് മണി നൽകുന്നത് ഉൾപ്പെടുന്നുണ്ട്.”

      വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലായതിനാൽ ഫീസ് അടയ്ക്കുന്നതിന് സർക്കാർ സഹായം നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു. സ്കൂളുകള്‍ക്ക് ചെലവുകൾ സ്വയം കൈകാര്യം ചെയ്യാൻ കഴിയാത്തതിനാല്‍ കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ടുന്ന സ്കൂളുകള്‍ ഒന്നിലധികം സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ടിംഗ് ക്രൗഡ് സോഴ്സ് ചെയ്യാൻ നിർബന്ധിതരാവുകയാണ്‌.
      Published by:Naveen
      First published:
      )}