നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • എസ്.എസ്.എൽ.സി., പ്ലസ് ടു ഗ്രേസ് മാർക്ക് ഒഴിവാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

    എസ്.എസ്.എൽ.സി., പ്ലസ് ടു ഗ്രേസ് മാർക്ക് ഒഴിവാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

    വിദ്യാർത്ഥിസംഘടനകളടക്കം നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എൻ.സി.സി., എൻ.എസ്.എസ്. പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്ക് പോലും ഗ്രേസ് മാർക്ക് ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിസംഘടനകളടക്കം നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

      ഗ്രേസ് മാർക്ക് നൽകേണ്ടതില്ലായെന്ന സർക്കാർ ഉത്തരവ് റദ്ധാക്കണമെന്നും, ഹർജി തീർപ്പാകും വരെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യങ്ങൾ.

      കൊറോണ കാരണം പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ ഗ്രേസ് മാർക്ക് ഒഴിവാക്കിയെന്നാണ് സർക്കാർ നിലപാട്. ഇത് സംബന്ധിച്ച് സർക്കാർ ഇന്ന് കോടതിയിൽ രേഖാമൂലം വിശദീകരണം നൽകും.

      എല്ലാവർഷവും നടക്കുന്ന കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകാറുള്ളത്. കഴിഞ്ഞവർഷം കോവിഡിനെ തുടർന്ന് കലാ-കായിക മേളകൾ നടത്തിയിരുന്നില്ല. അതിനാൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതിയ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനമെടുത്തു. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.



      മുൻ വർഷങ്ങളിലെ കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകണമെന്നാണ് എസ് സി ഇ ആർ ടി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് ഇത്തവണ ഗ്രേസ്മാർക്ക് നൽകേണ്ടതില്ല എന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്.

      കഴിഞ്ഞ വർഷം കലാ-കായിക മേളകൾ നടന്നില്ല, പരീക്ഷകൾ ഉദാരമായാണ് നടത്തിയത് തുടങ്ങിയ കാര്യങ്ങളാണ് ഗ്രേസ് മാർക്ക് നൽകാത്തതിന് കാരണമായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയത്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതിയ വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ്മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

      എസ്എസ്എൽസി പരീക്ഷയ്ക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനമാണ് രേഖപ്പെടുത്തിയത്. പരീക്ഷ എഴുതിയ 1,21,318 പേർക്ക് ഫുൾ എ പ്ലസ് നേടാനായി.

      കോവിഡ് രണ്ടാം തരംഗത്തിന്റെ ശക്തമായ വെല്ലുവിളികളോട് പൊരുതിയാണ് വിദ്യാർഥികൾ പരീക്ഷയ്ക്ക് എത്തിയത്. ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവാതിരിക്കാൻ ശക്തമായ മുന്നൊരുക്കങ്ങളും നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തിയെങ്കിലും രക്ഷിതാക്കളിലും വിദ്യാർഥികളിലും ആശങ്ക ഒഴിഞ്ഞിരുന്നില്ല. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. എന്നാൽ പരീക്ഷയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

      പരീക്ഷ എഴുതിയ 99.47 ശതമാനംപേരും ഉന്നതപഠനത്തിന് യോഗ്യത നേടി. 4,21,887പേർ എസ്​എസ്​എൽസി പരീക്ഷ ​എഴുതിയതിൽ 4,19,651 പേർ ഉന്നത വിദ്യാഭ്യാസത്തിന്​ അർഹത നേടി. 99.47 ആണ് വിജയശതമാനം. മുൻ വർഷം ഇത്​ 98.82 ശതമാനമായിരുന്നു. 0.65ശതമാനത്തിന്‍റെ വർധനയുണ്ടായി.

      Summary: Petitions questioning government's decision not to allow grace mark for SSLC and Plus two examinations to be heard by the Kerala High Court today
      Published by:user_57
      First published:
      )}