ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദം ഇന്ത്യയിൽ സ്ഥിരതയുള്ള ജോലിയിലേക്കും ജീവിതത്തിലേക്കുമുള്ള ടിക്കറ്റായാണ് പൊതുവിൽ കണക്കാക്കപ്പെടാറുള്ളത്. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്സാം (JEE) എഴുതാറുണ്ട്. ഐഐടികളും എന്‍ഐടികളും എംടെക് ബിരുദങ്ങള്‍ക്ക് പുറമെ എം.എസ്.സി, എംഎസ്, എംബിഎ, മറ്റ് പിജി കോഴ്സുകളും വാഗ്ദാനം ചെയ്യുന്നു. ഈ വർഷം ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ പ്രക്രിയ ആരംഭിച്ച കോളേജുകൾ ഏതൊക്കെയെന്ന് അറിയാം.
ഐഐടി ഡല്‍ഹി
എംഎസ്സി, എം ടെക്, എംഎസ് ഉള്‍പ്പെടെ വിവിധ പിജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഐഐടി ഡല്‍ഹി അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക പോർട്ടലായ ecampus.iitd.ac.in. വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന നടപടികള്‍ക്കുള്ള അപേക്ഷാ ഫീസ് 200 രൂപയാണ്.
എന്‍ഐടി കോഴിക്കോട്
കോഴിക്കോട് എൻഐടിയിൽ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പിഎച്ച്ഡി കോഴ്സുകളിലേക്ക് പ്രവേശനം തേടുന്ന അപേക്ഷകർക്ക് മെയ് 3നോ അതിനുമുമ്പോ ആയി nitc.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗ്, കെമിക്കല്‍ എഞ്ചിനീയറിംഗ്, കെമിസ്ട്രി, സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഫിസിക്സ്, ബയോടെക്നോളജി, മെറ്റീരിയല്‍ സയന്‍സ്, എഞ്ചിനീയറിംഗ്, മാനേജ്മെന്റ് സ്റ്റഡീസ് എന്നീ കോഴ്സുകള്‍ സ്ഥാപനം വാഗ്ദാനം ചെയ്യുന്നു.
Also Read-
കരിയറിൽ യുവാക്കൾ ശമ്പളത്തേക്കാൾ പ്രാധാന്യം നൽകുന്നത് വ്യക്തിഗത സംതൃപ്തിയ്ക്കെന്ന് പഠനം
ഐഐടി റൂര്‍ക്കി
ഐഐടി റൂര്‍ക്കി 2022-23 അക്കാദമിക വര്‍ഷം മുതല്‍ കുടിവെള്ളവും ശുചിത്വവും സംബന്ധിച്ച പുതിയ എംടെക് കോഴ്സിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. കുടിവെള്ളം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവും ഭരണപരവുമായ വിഷയങ്ങൾ കോഴ്സില്‍ ഉള്‍പ്പെടുന്നു. ഐഐടികളിലെ പിജി കോഴ്സുകളിലേക്കുള്ള ജോയിന്‍ അഡ്മിഷന് ടെസ്റ്റ് 2022 അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം. മെയ് 11 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
Also Read-
ടാക്സിഡെര്മിസ്റ്റാകണോ? സംസ്കൃത സർവകലാശാലയിൽ എം എ മ്യൂസിയോളജിയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ഗേറ്റ് (GATE)
ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിംഗ് (GATE) വഴി ഐഐടികളും എന്‍ഐടികളും വാഗ്ദാനം ചെയ്യുന്ന എം ടെക് കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ കൗണ്‍സിലിംഗ് പോര്‍ട്ടലായ കോമണ്‍ ഓഫര്‍ അക്സെപ്റ്റന്‍സ് പോര്‍ട്ടല്‍ (COAP) വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷനുള്ള അവസാന തീയതി ഓരോ കോളേജിനും വ്യത്യസ്തമാണ്.
ഐഐടി മദ്രാസ്, ഐഐടി ബോംബെ, ഐഐടി തിരുപ്പതി, ഐഐടി ഖരഗ്പൂര്‍, ഐഐടി കാണ്‍പൂര്‍, ഐഐടി ഡല്‍ഹി, ഐഐടി ഹൈദരാബാദ്, ഐഐടി (ബിഎച്ച്യു) വാരണാസി, ഐഐടി റൂര്‍ക്കി, ഐഐടി ഗുവാഹത്തി, ഐഐടി ഇന്‍ഡോര്‍, ഐഐടി ധന്‍ബാദ്, ഐഐടി മണ്ഡി, ഐഐടി റോപ്പര്‍, ഐഐടി ഗോവ, ഐഐടി ഭുവനേശ്വര്‍, ഐഐടി പട്ന, ഐഐടി ജോധ്പൂര്‍, ഐഐടി ജമ്മു, ഐഐടി ഭിലായ് എന്നിവ ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നൽകുന്ന സ്ഥാപനങ്ങളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.