നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • ഡിജിറ്റൽ സർവകലാശാലയിൽ പി.എച്ച്.ഡി സംവരണ വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും സ്പോട്ട് അഡ്മിഷൻ

    ഡിജിറ്റൽ സർവകലാശാലയിൽ പി.എച്ച്.ഡി സംവരണ വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും സ്പോട്ട് അഡ്മിഷൻ

    അപേക്ഷ അയക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 15 ആണ്.

    • Share this:
      തിരുവനന്തപുരം : ജെ ആര്‍ എഫ് / നെറ്റ് / ഗേറ്റ് എന്നിവ പാസ്സായ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ പി.എച്ച്.ഡി കോഴ്സുകളിലേക്ക് നടത്തുന്ന സ്‌പോട്ട് അഡ്മിഷനിലേക്ക് അപേക്ഷിക്കാം.

      ടെക്‌നോസിറ്റി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീറിങ്, സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക്‌സ് എഞ്ചിനീറിങ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സസ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ അയക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 15 ആണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് www.duk.ac.in/admission എന്ന ലിങ്ക് സന്ദര്‍ശിക്കുക.

      DU Admissions 2021| ഡൽഹി യൂണിവേഴ്സിറ്റി: ആദ്യ കട്ട് ഓഫിൽ തന്നെ 60,000ത്തിലധികം അപേക്ഷകൾ, രണ്ടാം ലിസ്റ്റ് ഉടൻ

      ഡല്‍ഹി സര്‍വകലാശാലയിലെ ആദ്യ കട്ട് ഓഫ് ലിസ്റ്റിന് കീഴിലുള്ള പ്രവേശനത്തിനായി 60,000 ത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ 27,000ലധികം വിദ്യാര്‍ത്ഥികള്‍ ഫീസ് അടച്ചു. പ്രവേശനത്തിനുള്ള ഫീസ് അടയ്‌ക്കേണ്ട അവസാന ദിനം ഇന്നാണ്. കോളേജുകള്‍ അപേക്ഷകള്‍ അംഗീകരിക്കുന്നതിനുള്ള അവസാന ദിനം ഇന്നലെയായിരുന്നു.

      സര്‍വകലാശാല പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, മൂന്ന് ദിവസത്തിനിടെ 60,904 അപേക്ഷകള്‍ ലഭിച്ചു. വ്യാഴാഴ്ച 14,205 അപേക്ഷകള്‍ അംഗീകരിച്ചു. 27,006 വിദ്യാര്‍ത്ഥികള്‍ പണമടച്ചു. ഹിന്ദു കോളേജില്‍ 956 സീറ്റുകളിലേക്ക് രണ്ടായിരത്തോളം അപേക്ഷകള്‍ ലഭിച്ചുവെന്നും മിക്കവാറും എല്ലാ കോഴ്‌സുകളിലേയ്ക്കുമുള്ള പ്രവേശനം രണ്ടാം കട്ട് ഓഫ് ലിസ്റ്റോട് കൂടി അവസാനിപ്പിക്കുമെന്നും പ്രിന്‍സിപ്പല്‍ അഞ്ജു ശ്രീവാസ്തവ പറഞ്ഞു.

      പൊളിറ്റിക്കല്‍ സയന്‍സ് (ഓണേഴ്‌സ്), ഹിസ്റ്ററി (ഓണേഴ്‌സ്), ഹിന്ദി (ഓണേഴ്‌സ്), ബിഎ ഫിലോസഫി (ഓണേഴ്‌സ്) മുതലായവയിലേക്കും മിക്കവാറും എല്ലാ സയന്‍സ് കോഴ്‌സുകളിലേക്കുമുള്ള പ്രവേശനം ഉടന്‍ അവസാനിപ്പിക്കും. ബിഎ (ഓണേഴ്‌സ്) ഇക്കണോമിക്‌സ്, ബികോം (ഓണേഴ്‌സ്) എന്നിവയില്‍ മാത്രമേ സീറ്റുകള്‍ അവശേഷിക്കുന്നുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

      മിറാന്‍ഡ ഹൗസില്‍ ഏകദേശം 1,600 അഡ്മിഷനുകള്‍ പൂര്‍ത്തിയായെന്നും ഫീസ് അടച്ചതിനുശേഷം മാത്രമേ അന്തിമ ചിത്രം വ്യക്തമാകൂ എന്നും പ്രിന്‍സിപ്പല്‍ ഡോ.ബിജലക്ഷ്മി നന്ദ പറഞ്ഞു.

      പൊളിറ്റിക്കല്‍ സയന്‍സ് (ഓണേഴ്‌സ്), കെമിസ്ട്രി (ഓണേഴ്‌സ്), ഫിസിക്‌സ് (ഓണേഴ്‌സ്), സുവോളജി (ഓണേഴ്‌സ്) എന്നിവയ്ക്കുള്ള രണ്ടാമത്തെ കട്ട് ഓഫ് ലിസ്റ്റ് കോളേജ് പ്രസിദ്ധീകരിക്കില്ല. അതേസമയം സോഷ്യോളജി (ഓണേഴ്‌സ്), ഹിസ്റ്ററി തുടങ്ങിയ കോഴ്‌സുകളില്‍ സീറ്റുകള്‍ അവശേഷിക്കുന്നുണ്ടെന്ന് കമല നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കല്‍പന ഭകുനി പറഞ്ഞു. പേയ്മെന്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

      ''ഈ വര്‍ഷം, സംവരണ വിഭാഗങ്ങള്‍ക്കുള്ള സീറ്റുകള്‍ വേഗത്തില്‍ നിറയുന്നതാണ് കാണുന്നതെന്നും അതേസമയം റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റുകളില്‍ അപേക്ഷകരുടെ എണ്ണം കുറയുന്നുണെന്നും രണ്ടാമത്തെയും മൂന്നാമത്തെയും കട്ട് ഓഫ് ലിസ്റ്റുകളില്‍ റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റുകള്‍ നികത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും'' ഭകുനി പറഞ്ഞു.

      പൊളിറ്റിക്കല്‍ സയന്‍സ് (ഓണേഴ്‌സ്), ഇക്കണോമിക്‌സ് (ഓണേഴ്‌സ്), മാത്തമാറ്റിക്‌സ് (ഓണേഴ്‌സ്), സോഷ്യോളജി (ഓണേഴ്‌സ്), ഹിന്ദി (ഓണേഴ്‌സ്) എന്നീ കോഴ്‌സുകള്‍ക്കാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്. ബിഎ ജേര്‍ണലിസം, ഫിലോസഫി കോഴ്‌സുകള്‍ക്ക് അപേക്ഷകര്‍ കുറവായിരുന്നുവെന്നും കല്‍പന ഭകുനി കൂട്ടിച്ചേര്‍ത്തു.

      ആര്യഭട്ട കോളേജില്‍ ഇതുവരെ 301 പ്രവേശനങ്ങളാണ് നടന്നത്. ഹന്‍സ്രാജ് കോളേജില്‍ സയന്‍സ് കോഴ്സുകളിലേക്ക് 457 പേരുടെ പ്രവേശനവും ആര്‍ട്സ് ആന്‍ഡ് കൊമേഴ്സ് കോഴ്സുകളിലേക്ക് 403 പേരുടെ പ്രവേശനവും പൂര്‍ത്തിയായി. ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സില്‍ ആകെ 70 പ്രവേശനങ്ങള്‍ പൂര്‍ത്തിയായി.

      മഹാരാജ അഗ്രസേന്‍ കോളേജില്‍ 574 അപേക്ഷകള്‍ ലഭിക്കുകയും 211 വിദ്യാര്‍ത്ഥികള്‍ ഫീസ് അടക്കുകയും 161 അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തു. 192 അപേക്ഷകള്‍ നിരസിച്ചു.
      Published by:Jayashankar AV
      First published:
      )}