നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Plus One Allotment | പ്ലസ് വൺ ആദ്യ അലോട്ട്മെന്‍റ് ഇന്ന്; പ്രവേശനം നാളെ മുതൽ

  Plus One Allotment | പ്ലസ് വൺ ആദ്യ അലോട്ട്മെന്‍റ് ഇന്ന്; പ്രവേശനം നാളെ മുതൽ

  പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന നടപടികൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. രാവിലെ ഒമ്പത് മണിമുതലാണ് ഹയർ സെക്കൻഡറി പ്രവേശനം. 10 മണിക്ക് വിഎച്ച്എസ്ഇ പ്രവേശനവും ആരംഭിക്കും

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴിയാവും പട്ടിക പ്രസിദ്ധീകരിക്കുക. പ്ലസ് വണ്ണിനൊപ്പം വി എച്ച് എസ് ഇ ഒന്നാം വർഷ അലോട്ട്മെന്‍റ് പട്ടികയും ഇന്ന് പുറത്തുവരും. പ്ലസ് വണ്‍ അഡ്മിഷനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് hscap.kerala.gov.in, admission.dge.kerala.gov.in. എന്നീ സൈറ്റുകളിലൂടെ വിവരങ്ങള്‍ ലഭ്യമാകും.

   പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന നടപടികൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. രാവിലെ ഒമ്പത് മണിമുതലാണ് ഹയർ സെക്കൻഡറി പ്രവേശനം. 10 മണിക്ക് വിഎച്ച്എസ്ഇ പ്രവേശനവും ആരംഭിക്കും. ഒക്ടോബർ ഒന്നിനാണ് പ്രവേശന നടപടികൾ അവസാനിക്കുക. അലോട്ട്മെന്‍റ് പട്ടികയിലുള്ള വിദ്യാർഥികൾ വ്യാഴാഴ്ച മുതൽ ഒക്ടോബർ ഒന്ന് വരെ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന സ്ലിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രവേശനം ലഭിച്ച സ്‌കൂളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി മാതാപിതാക്കൾക്കൊപ്പം ഹാജരാവണം. ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി ആകെ ഉണ്ടായിരുന്ന 44281 ഒഴിവുകളിൽ ലഭിച്ച 109320 അപേക്ഷകളിൽ 107915 അപേക്ഷകളാണ് അലോട്ട്മെന്‍റിനായി പരിഗണിച്ചത്.

   ഒന്നാം അലോട്ട്മെന്റ് പരിശോധിക്കുന്നത് എങ്ങനെ

   - hscap.kerala.gov.in. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

   - ഹോം പേജിലെ ‘Candidate’s Login’ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.

   - പുതുതായി തുറക്കുന്ന വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേഡ്, ജില്ല എന്നീ വിവരങ്ങള്‍ നല്‍കി ലോഗിൻ ചെയ്യുക.

   - സബ്മിറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

   - Kerala Plus One First Allotment 2021 തുറന്നതിന് ശേഷം പരിശോധിക്കാവുന്നതാണ്.

   കോവിഡ് മാനദണ്ഡം അനുസരിച്ചാണ് പ്രവേശന നടപടികൾ. ഒരു വിദ്യാർഥികളുടെ പ്രവേശം പൂർത്തിയാക്കാൻ ആകെ 15 മിനിട്ടാണ് അനുവദിച്ചിരിക്കുന്നത്. ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകൾ ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം.
   Published by:Anuraj GR
   First published:
   )}