2021ലെ പരീക്ഷ പേ ചർച്ച മാർച്ചിൽ നടക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാൽ നിഷാങ്ക് തന്റെ ട്വിറ്റർ അക്കൌണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പരിപാടിയുടെ സംക്ഷിപ്ത വിവരണം അടങ്ങുന്ന വീഡിയോ കേന്ദ്രമന്ത്രി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പരിക്ഷ പേ ചർച്ചയുടെ നാലാം പതിപ്പിനായുള്ള രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ച് മാർച്ച് 14ന് അവസാനിക്കും. https://innovateindia.mygov.in/ppc-2021 എന്ന ലിങ്ക് തുറന്നാൽ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും അധ്യാപകർക്കുമായുള്ള മത്സരത്തിന്റെ വിഷയത്തെക്കുറിച്ച് വിശദമായി അറിയാം.
പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുമായി സംവദിക്കുകയും പരീക്ഷാ സമ്മർദ്ദം ഒഴിവാക്കാൻ വിലപ്പെട്ട ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന പദ്ധതിയാണിത്. 2018 ലാണ് പരിക്ഷ പേ ചർച്ച ആരംഭിച്ചത്. കഴിഞ്ഞ വർഷം ന്യൂഡൽഹിയിലെ ടോക്കാറ്റോറ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും വിവിഝ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും പങ്കെടുത്തിരുന്നു. എന്നാൽ ഈ വർഷം, കൊവിഡ്-19 മഹാമാരി കാരണം പരിപാടി ഓൺലൈനിൽ നടക്കും. ഡോ. പോഖ്രിയാൽ മറ്റൊരു ട്വീറ്റിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പോർട്ടലിൽ നൽകിയിട്ടുള്ള ഓൺലൈൻ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് എൻട്രികൾ സമർപ്പിക്കാൻ കഴിയും. വിദ്യാർത്ഥികൾക്കായി, അഞ്ച് പ്രവർത്തനങ്ങൾ ഉണ്ട്, രണ്ട് പ്രവർത്തനങ്ങൾ മാതാപിതാക്കൾക്കായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഒന്ന് അധ്യാപകർക്കായും രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്.
പരീക്ഷ പേ ചർച്ചയിൽ എങ്ങനെ പങ്കെടുക്കാം?
സ്റ്റെപ് 1: പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് innovateindia.mygov.in രജിസ്റ്റർ ചെയ്യാം
സ്റ്റെപ് 2: തുടർന്ന് 500 അക്ഷരങ്ങളിൽ കുറയാതെ സൈറ്റിൽ നൽകിയിരിക്കുന്ന എതെങ്കിലും വിഷയത്തെക്കുറിച്ച് എഴുതുക.
സ്റ്റെപ് 3: വിദ്യാർത്ഥികൾക്ക് 500 അക്ഷരത്തിൽ കുറയാതെ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാം
മൊത്തം 1500 വിദ്യാർത്ഥികളെയും 250 രക്ഷിതാക്കളെയും 250 അധ്യാപകരെയും വിജയികളായി ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കുകയും ചെയ്യും. ഓരോ വിജയിക്കും പ്രത്യേകം രൂപകൽപ്പന ചെയ്ത സർട്ടിഫിക്കറ്റും ഒരു പരീക്ഷ പേ ചർച്ച കിറ്റും ലഭിക്കും. ഇവ കൂടാതെ, ചില വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരവും ലഭിക്കും. അവിടെ അദ്ദേഹത്തിനോട് നേരിട്ട് ഒരു ചോദ്യം ചോദിക്കാം. ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി മാത്രമാണ് ഈ അവസരം നൽകിയിരിക്കുന്നത്.
Also Read- Pariksha Pe Charcha 2020 | കൂടുതൽ മാർക്ക് നേടുന്നതല്ല വിജയത്തിന്‍റെ മാനദണ്ഡമെന്ന് പ്രധാനമന്ത്രി
സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ പ്രാപ്തരാക്കുന്ന തരത്തിൽ കുട്ടികളെ മാറ്റിയെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘടിപ്പിക്കുന്ന പരീക്ഷാ പേ ചർച്ചയിൽ കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചത് 2000ത്തോളം വിദ്യാർഥികളുമായി. ന്യൂഡൽഹിയിലെ താക്കത്തോറ സ്റ്റേഡിയത്തിൽ 2020 ജനുവരി 20നാണ് പരീക്ഷ പേ ചർച്ച നടന്നത്.
മൈ ഗവൺമെന്‍റുമായി ചേർന്ന് എച്ച് ആർ ഡി മന്ത്രാലയം 9 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കായി ചെറു ഉപന്യാസ മത്സരം സംഘടിപ്പിച്ചിരുന്നു. ഉപന്യാസ രചന മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്കാണ് പ്രധാനമന്ത്രിയുമായി പരീക്ഷ പേ ചർച്ചയിൽ സംവദിക്കാൻ അവസരം ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Narendra modi, Pariksha pe charcha, Prime Minister, Students, നരേന്ദ്ര മോദി, പരീക്ഷ പേ ചർച്ച, പ്രധാനമന്ത്രി, വിദ്യാർത്ഥികൾ