• HOME
  • »
  • NEWS
  • »
  • career
  • »
  • DU Admission | ഡല്‍ഹി സര്‍വകലാശാല പ്രവേശനത്തിനായുള്ള പോർട്ടൽ ആരംഭിച്ചു; അപേക്ഷിക്കേണ്ടത് എങ്ങനെ?

DU Admission | ഡല്‍ഹി സര്‍വകലാശാല പ്രവേശനത്തിനായുള്ള പോർട്ടൽ ആരംഭിച്ചു; അപേക്ഷിക്കേണ്ടത് എങ്ങനെ?

വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഫോം പൂരിപ്പിച്ച് ഡല്‍ഹി സര്‍വ്വകലാശാലയിലും അനുബന്ധ കോളേജുകളിലും പ്രവേശനത്തിനായി അപേക്ഷിക്കാവുന്നതാണ്

ഡൽഹി സർവകലാശാല പ്രവേശനം

ഡൽഹി സർവകലാശാല പ്രവേശനം

  • Last Updated :
  • Share this:
    ഡല്‍ഹി സര്‍വകലാശാല (Delhi university) 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രോഗ്രാമുകളില്‍ CUET വഴി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനായുള്ള പോര്‍ട്ടല്‍ (portal) ആരംഭിച്ചു. ഈ പോര്‍ട്ടലിലൂടെയാണ് രജിസ്‌ട്രേഷന്‍ (registration) ആരംഭിച്ചിരിക്കുന്നത്.

    വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഫോം പൂരിപ്പിച്ച് ഡല്‍ഹി സര്‍വ്വകലാശാലയിലും അനുബന്ധ കോളേജുകളിലും പ്രവേശനത്തിനായി അപേക്ഷിക്കാവുന്നതാണ്. 250 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വകലാശാല 30 ശതമാനം അധിക സീറ്റുകളും (reservation) സംവരണം ചെയ്തിട്ടുണ്ട്.

    രാജ്യത്തുടനീളമുള്ള ഏകദേശം 6.14 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുത്തിട്ടുണ്ട്. CSAS-2022 എന്ന് വിളിക്കുന്ന കോമണ്‍ സീറ്റ് അലോക്കേഷന്‍ സിസ്റ്റം എന്ന പോര്‍ട്ടലില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പ്രവേശനം നടക്കുക. ആദ്യ ഘട്ടത്തില്‍, വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി സര്‍വകലാശാലയിലേക്ക് അപേക്ഷിക്കണം, രണ്ടാം ഘട്ടം പ്രിഫറന്‍സ് ഫില്ലിംഗും, മൂന്നാം ഘട്ടം സീറ്റ് അലോട്ട്മെന്റ്-കം-അഡ്മിഷനും ആയിരിക്കും.

    ഡല്‍ഹി സര്‍വ്വകലാശാലയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ CSAS-2022 അപേക്ഷാ ഫോമിലൂടെ മാത്രമേ അപേക്ഷിക്കാവൂ. CSAS-2022-ന് അപേക്ഷിക്കാന്‍ CUET (UG)-2022 ന്റെ ആപ്ലിക്കേഷന്‍ നമ്പര്‍ നിര്‍ബന്ധമാണ്. പേര്, ഫോട്ടോ, ഒപ്പ് തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങളും അത്യാവശ്യമാണ്.

    ഒരു സീറ്റ് അനുവദിച്ചുകഴിഞ്ഞാല്‍, നല്‍കിയിരിക്കുന്ന അലോട്ട്മെന്റ് റൗണ്ടിനുള്ള അവസാന തീയതിയിക്ക് മുമ്പ് അനുവദിച്ച സീറ്റ് വിദ്യാര്‍ത്ഥി അംഗീകരിക്കണം. ഇസിഎ, സ്പോര്‍ട്സ് ക്വാട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രയലുകള്‍ ഒക്ടോബര്‍ 10 ന് ശേഷം നടക്കാനാണ് സാധ്യത. നവംബര്‍ 1 മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും.

    CSAS-2022 (അലോക്കേഷന്‍-കം-അഡ്മിഷന്‍ പോളിസി) പോര്‍ട്ടലില്‍ ഈ വര്‍ഷം 67 കോളേജുകള്‍/ഡിപ്പാര്‍ട്ട്മെന്റുകള്‍/സെന്ററുകളിലുടനീളമുള്ള 79 യുജി പ്രോഗ്രാമുകളിലേക്കാണ് ഈ വര്‍ഷം പ്രവേശനം നടക്കുക, ഇതില്‍ ബിഎ പ്രോഗ്രാം ഉള്‍പ്പെടെ 206 കോമ്പിനേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. യോഗേഷ് സിംഗ് അറിയിച്ചു. ഇതാദ്യമായാണ് സര്‍വകലാശാല CUET സ്‌കോര്‍ വഴി വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

    അപേക്ഷകരോട് പരമാവധി ചോയ്സുകള്‍ പൂരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനാല്‍ അവര്‍ക്ക് താല്‍പ്പര്യമുള്ള കോളേജുകളുടെയും വിഷയങ്ങളുടെയും അലോട്ട്മെന്റില്‍ ഒരു പ്രശ്നവും ഉണ്ടാകില്ല. പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ഞങ്ങള്‍ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും, ചില കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ട അപേക്ഷകര്‍ക്ക് അവസരം ലഭിക്കുന്ന തരത്തില്‍ മിഡ്-എന്‍ട്രി പ്രവേശനത്തിനുള്ള വ്യവസ്ഥ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ബിരുദ പ്രോഗ്രാമിന് അപേക്ഷിക്കുന്നതിന് ഒക്ടോബര്‍ 3 വരെ പോര്‍ട്ടല്‍ തുറന്നിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, അപേക്ഷകര്‍ ഡല്‍ഹി സര്‍വകലാശാലയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

    എല്ലാ കേന്ദ്ര സര്‍വ്വകലാശാലകളും CUET വഴി വിദ്യാര്‍ത്ഥികളുടെ അഡ്മിഷൻ നിര്‍ബന്ധമാക്കുമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു.

    Summary: The University of Delhi has launched the portal for admission through CUET test in its undergraduate programmes for academic year 2022-23. Registration process begins
    Published by:user_57
    First published: