• HOME
 • »
 • NEWS
 • »
 • career
 • »
 • ആട്ടവും പാട്ടും പഠിക്കണോ? 28 വയസ്സില്‍ താഴെയാണോ? കലാമണ്ഡലത്തിൽ ഒക്ടോബർ 11 വരെ അപേക്ഷിക്കാം

ആട്ടവും പാട്ടും പഠിക്കണോ? 28 വയസ്സില്‍ താഴെയാണോ? കലാമണ്ഡലത്തിൽ ഒക്ടോബർ 11 വരെ അപേക്ഷിക്കാം

ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്ക് അപേക്ഷിക്കാം

 • Last Updated :
 • Share this:
  ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയില്‍ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

  കോഴ്‌സുകള്‍

  കഥകളി വേഷം വടക്കന്‍, കഥകളി വേഷം തെക്കന്‍, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി, കൂടിയാട്ടം പുരുഷവേഷം, കൂടിയാട്ടം സ്ത്രീവേഷം, മിഴാവ്, തുള്ളല്‍, മൃദംഗം, തിമില, കര്‍ണാടക സംഗീതം, മോഹിനിയാട്ടം

  യോഗ്യത

  ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. അപേക്ഷിക്കുന്നവര്‍  28 വയസ്സില്‍ താഴെയുള്ളവരായിരിക്കണം.

  എങ്ങിനെ അപേക്ഷിക്കാം

  പൂരിപ്പിച്ച അപേക്ഷകള്‍ ചെറുതുരുത്തി എസ് ബി ഐ ശാഖയില്‍ രജിസ്ട്രാര്‍, കേരള കലാമണ്ഡലം എന്ന പേരിലുള്ള 30238237798 എന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് 500 രൂപ അടച്ച ഒറിജിനല്‍ കൗണ്ടര്‍ ഫോയിലിനോടൊപ്പം ഒക്ടോബര്‍ 11 ന് മുന്‍പായി തപാല്‍മാര്‍ഗം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രോസ്‌പെക്ടസിനും
  http://kalamandalam.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

  കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി.ജി. പ്രവേശനം; ഒക്ടോബര്‍ 4 വരെ അപേക്ഷിക്കാന്‍ അവസരം


  തേഞ്ഞിപ്പലം: 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
  കാലിക്കറ്റ് യൂണിവേഴ്സിറ്റി ആരംഭിച്ചു.ഒക്ടോബര്‍ 4-ന് വൈകീട്ട് 5 മണി വരെയാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്.

  280 രൂപയുമാണ് അപേക്ഷാഫീസ് എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയാണ് ഫീസ് .രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ്. അപേക്ഷകര്‍ അന്തിമ സമര്‍പ്പണം നടത്തിയതിനുശേഷമുള്ള തെറ്റുകള്‍  തിരുത്താന്‍ പിന്നീട് അവസരം ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://admission.uoc.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


  ആവശ്യമായ രേഖകള്‍

  എസ്എസ്എല്‍സി ബുക്ക്
  പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്
  ആധാര്‍ കാര്‍ഡ്
  ഫോട്ടോ
  ഡിഗ്രി ഗ്രേഡ് കാര്‍ഡ്

  Jamia Millia Islamia | ജാമിയ സര്‍വ്വകലാശാല ഘട്ടം ഘട്ടമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി; ഹോസ്റ്റല്‍ സൗകര്യം ലഭ്യമാവില്ല

  ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാല (ജെഎംഐ) വീണ്ടും തുറക്കുന്നത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലാണ് സര്‍വ്വകലാശാല അടച്ചിട്ടത്. പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് സര്‍വ്വകലാശാല ഇപ്പോള്‍ തുറക്കാന്‍ തീരുമാനമായിരിക്കുന്നത്. ഡിസംബര്‍ 31 നാണ് ഇവരുടെ ഗവേഷണ പ്രബന്ധങ്ങള്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി. ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി സർവ്വകലാശാലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വീണ്ടും പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് സൂചനകളുണ്ട്.

  ഓഫ്‌ലൈന്‍ മോഡില്‍ നടന്നു വരുന്ന ക്ലിനിക്കല്‍, പ്രാക്ടിക്കല്‍ ക്ലാസുകളില്‍ പങ്കെടുക്കാനായി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും സര്‍വ്വകലാശാലയില്‍ പ്രവേശിക്കുന്നതിന് അനുമതിയുണ്ടാകും. അതേസമയം, ഓഫ്‌ലൈന്‍ മോഡില്‍ പ്രവര്‍ത്തിക്കുന്ന വിഷയങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു.

  പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും സര്‍വ്വകലാശാലയില്‍ പാഠ്യ സംബന്ധമായ കാര്യങ്ങളില്‍ പ്രവേശനം അനുവദിച്ച സാഹചര്യത്തിലും ഹോസ്റ്റല്‍ സൗകര്യത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോസ്റ്റല്‍ സൗകര്യം റദ്ദ് ചെയ്തിരിക്കുകയാണന്നാണ് സര്‍വ്വകലാശാല അധികൃതര്‍ നല്‍കുന്ന വിവരം.

  അതേസമയം, സര്‍വ്വകലാശാലയുടെ ലൈബ്രറിയില്‍ ഇവര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നിരുന്നാലും, ലൈബ്രറിയില്‍ പ്രവേശിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അവസാന ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ടോ അല്ലങ്കില്‍ വാക്‌സിന്‍ എടുത്തത് സംബന്ധിച്ച രേഖകളോ ലൈബ്രറി അധികൃതര്‍ക്ക് മുന്‍പില്‍ ഹാജരാക്കേണ്ടതുണ്ടെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. സര്‍വ്വകലാശാലയുടെ കീഴിലുള്ള എല്ലാ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകളുടെയും അധ്യയനവും പരീക്ഷയും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈനില്‍ തന്നെ തുടരുന്നതാണ്.
  സര്‍വ്വകലാശാലയിലെ എല്ലാ അധ്യാപക, അനധ്യാപക, ഭരണ നിര്‍വ്വഹണ ജീവനക്കാരും വിദ്യാര്‍ത്ഥികളും എത്രയും പെട്ടന്ന് തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്ന് സര്‍വ്വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടു.

  “ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങളെക്കുറിച്ചും അഭിലാഷങ്ങളെക്കുറിച്ചും തീര്‍ത്തും ബോധവാന്മാരാണന്നും അവരോടുള്ള കരുതലും പ്രകടിപ്പിക്കുന്നു. അതേസമയം, സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും സര്‍വ്വകലാശാലയിലെ ഭരണനിര്‍വ്വഹണ ജീവനക്കാരുടെയും മറ്റ് അനധ്യാപക ജീവനക്കാരുടെയും സുരക്ഷയുടെയും, ആരോഗ്യത്തിന്റെയും, ക്ഷേമത്തിന്റെയും കാര്യത്തിലും പ്രതിജ്ഞാബദ്ധരാണ്,” സര്‍വ്വകലാശാല അധികൃതര്‍ ഒരു ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.

  ഈ മാസം ആറാം തീയ്യതിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല കോവിഡ്19 അടച്ചിടലിനെ തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. വര്‍ഷാവസാനത്തോട് കൂടി പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ പ്രബന്ധങ്ങള്‍ സര്‍വ്വകലാശാലയ്ക്ക് സമര്‍പ്പിക്കണ്ടേ സാഹചര്യത്തിലാണ്  ജെഎന്‍യു സര്‍വ്വകലാശാല വീണ്ടും തുറക്കാന്‍ തീരുമാനമായത്.
  ആദ്യഘട്ടത്തില്‍ അവസാനവര്‍ഷ പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സര്‍വ്വകലാശാലയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. സര്‍വ്വകലാശാലയില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയുടെ റിപ്പോര്‍ട്ട് നിര്‍ബന്ധമായും കരുതണമെന്നാണ് സര്‍വ്വകലാശാല അന്ന് അറിയിച്ചത്. അതേസമയം, സര്‍വ്വകലാശാല ഘട്ടം ഘട്ടമായി തുറന്ന് പ്രവര്‍ത്തിക്കണമെന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യവും ശക്തമാണ്.
  Published by:Jayashankar AV
  First published: