നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Post Office Recruitment 2021 | ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ 266 ഒഴിവുകള്‍: ഒക്ടോബര്‍ 29 വരെ അവസരം

  Post Office Recruitment 2021 | ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ 266 ഒഴിവുകള്‍: ഒക്ടോബര്‍ 29 വരെ അവസരം

  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 29 ആണ്‌

  • Share this:
   ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍(Indian Postal Service) 266 പുതിയ ഒഴിവുകള്‍. ഗ്രാമീണ്‍ ഡാക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലേക്ക്(post) അപേക്ഷിക്കാന്‍ വിജ്ഞാപനം(notification) പുറപ്പെടുവിച്ചു.

   18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ വായിക്കാം.   സ്ഥാപനം  ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ്
   പരസ്യ നമ്പര്‍  ED / 8-225 / GDS RECTT./II
   ഒഴിവുകള്‍

   266 ഒഴിവുകള്‍

    പ്രായം   18-40 വയസ് പ്രായമുള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം.
   അപേക്ഷിക്കാനുള്ള അവസാന തീയതി

   29.10.2021

    വിദ്യാഭ്യാസ യോഗ്യത  10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം.
    അപേക്ഷാ രീതി  ഈ ജോലിക്ക് ഓണ്‍ലൈനായി അപേക്ഷിക്കണം.


   അപേക്ഷ ഫീസ്

    SC/ST -ഫീസില്ല മറ്റുള്ളവര്‍ -100/-
   ഔദ്യോഗിക വെബ്‌സൈറ്റ് വിലാസം  https://appost.in/gdsonline/Home.aspx   South Korea Job | കൊറിയയിൽ ഒരു ലക്ഷം രൂപ ശമ്പളം കേട്ട് ഉള്ളിക്കൃഷിക്ക് വളമിടാൻ മലയാളികളുടെ തള്ളിക്കയറ്റം

   ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് ജോലിക്കുള്ള ശമ്പള വിശദാംശങ്ങള്‍

   ജോലിയുടെ പേര് ശമ്പള വിശദാംശങ്ങൾ
   ഗ്രാമീണ ഡാക് സേവക് Rs.10,000 / - Rs.12,000 / -
   ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം) Rs.12,000 / - Rs.14,500 / -
   അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം) Rs.10,000 / - Rs.12,000 / -
   ഡാക് സേവക്‌സ് Rs.10,000 / - Rs.12,000 / -

   ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് ജിഡിഎസ് റിക്രൂട്ട്‌മെന്റ് 2021: എങ്ങനെ അപേക്ഷിക്കാം?


   ഘട്ടം 1. ഇന്ത്യന്‍ തപാല്‍ സേവനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകhttps://appost.in/gdsonline/Home.aspx

   ഘട്ടം 2. ഹോംപേജില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുക

   ഘട്ടം 3. അപേക്ഷകര്‍ അപേക്ഷാ ഫീസ് അടയ്ക്കുക . അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫീസ് അടയ്ക്കണം 100 രൂപ പ്രഖ്യാപനത്തില്‍ പറഞ്ഞിട്ടുണ്ട്. SC/ST അപേക്ഷകരെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കും.

   ഘട്ടം 4. ആവശ്യമായ വിശദാംശങ്ങളുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച്, നിങ്ങളുടെ ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്ത്, ഘട്ടം 5 സമര്‍പ്പിക്കുക ക്ലിക്കുചെയ്യുക

   . ഫോം ഡൗണ്‍ലോഡ് ചെയ്ത് ഭാവിയിലെ ഉപയോഗത്തിനായി ഒരു പകര്‍പ്പ് സൂക്ഷിക്കുക,അപേക്ഷാ ഫോമില്‍ നിങ്ങളുടെ മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും എഴുതുക.

   കൂടുതല്‍  വിവരങ്ങള്‍ക്ക്, https://drive.google.com/file/d/183uq-ldTDI1RvHQTpy89yI6sMjZv1xl2/view എന്നതിലെ ഔദ്യോഗിക അറിയിപ്പ് സന്ദര്‍ശിക്കുക .

   CAG Recruitment 2021:ഓഡിറ്റര്‍, ക്ലാര്‍ക്ക് തസ്തികകളില്‍ ഒഴിവുകള്‍ : അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

   DRDO recruitment 2021 | ഡി.ആര്‍.ഡി.ഒ അപ്രന്റീസ് നിയമനം: നവംബര്‍ 1 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം


   കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ(DRDO) അപ്രന്റീസ് ഒഴിവുകളിലേക്ക് നവംബര്‍ 1 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിശ്ചിത സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികള്‍, പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്തിക്കണം.

   യോഗ്യതാ പരീക്ഷയില്‍ ലഭിക്കുന്നമാക്കിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിമുഖം നടത്തിയായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് 12 മാസത്തെ ട്രെയിനിങ്ങാണ് ലഭിക്കുക.ബിഇ/ടെക്/ഡിപ്ലോമ/ഐഐടിയില്‍ പ്രൊഫഷണല്‍ ബിരുദമോ ബന്ധപ്പെട്ട മേഖലയില്‍ തത്തുല്യ ബിരുദമോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിആര്‍ഡിഒ അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം.

   ഡിആര്‍ഡിഒ അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്‌മെന്റ്: അപേക്ഷിക്കേണ്ട വിധം

   ഘട്ടം 1: DRDO അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാന്‍ വെബ്സൈറ്റായ  drdo.gov.in - ലേക്ക് പോകുക

   ഘട്ടം 2:ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച് പ്രായം, യോഗ്യത, ജാതി, ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക

   ഘട്ടം 3: ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ  ഓണ്‍ലൈന്‍ അപേക്ഷയുടെ  പകര്‍പ്പ് സൂക്ഷിക്കണം

   Also Read- IBPS PO Notification 2021 | ഐബിപിഎസ് വിജ്ഞാപനം: 4135 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബർ 10 വരെ അപേക്ഷിക്കാം
   Published by:Jayashankar AV
   First published:
   )}