HOME » NEWS » Career » PROBE AGAINST KERALA AGRICULTURE UNIVERSITY VICE CHANCELLOR CHANDRABABU TV SSS CV

കാർഷിക സർവകലാശാല വൈസ് ചാൻസലർ എത്ര നെൽവിത്ത് കണ്ടെത്തി? പരിശോധിക്കാൻ കൃഷി മന്ത്രിയുടെ ഉത്തരവ്

ബയോഡാറ്റയിൽ കൃത്രിമം കാട്ടിയാണ് ചന്ദ്രബാബു വൈസ് ചാൻസലർ സ്ഥാനത്തേക്ക് എത്തിയതെന്ന പരാതിയിലാണ് പരിശോധന.

News18 Malayalam | news18-malayalam
Updated: July 16, 2021, 1:55 PM IST
കാർഷിക സർവകലാശാല വൈസ് ചാൻസലർ എത്ര നെൽവിത്ത് കണ്ടെത്തി? പരിശോധിക്കാൻ കൃഷി മന്ത്രിയുടെ ഉത്തരവ്
Kerala Agricultural University
  • Share this:
തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ചന്ദ്രബാബുവിനെതിരായ പരാതികൾ പരിശോധിച്ചശേഷം റിപ്പോർട്ട് നൽകണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് ഉത്തരവിട്ടു. 2017 ൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ സെലക്ഷൻ കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ച ബയോഡാറ്റയിൽ ഡോ ചന്ദ്രബാബു കൃത്രിമം കാട്ടിയതായാണ് ആരോപണം. തമിഴ്‍നാട് സ്വദേശി ചന്ദ്രബാബു വൈസ് ചാൻസലർ സ്ഥാനത്തേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ ബയോഡാറ്റയിൽ കൃത്രിമം കാട്ടിയത് എന്നാണ് ആരോപണം.

കാർഷിക സർവകലാശാല മുൻ ജനറൽ കൗൺസിൽ അംഗം സത്യശീലൻ ആരോപണത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി പി പ്രസാദിന് പരാതി നൽകിയിരുന്നു. ബയോഡേറ്റയിലെ ചന്ദ്ര ബാബുവിന്റെ അവകാശവാദം ഖണ്ഡിക്കുന്ന വിവരാവകാശ രേഖകൾ മന്ത്രിക്ക് സമർപ്പിച്ചാണ് അന്വേഷണം ആവശ്യപ്പെട്ടത്. ചന്ദ്രബാബുവിനെതിരായ പരാതികൾ പരിശോധിച്ചശേഷം റിപ്പോർട്ട് നൽകണമെന്ന് കൃഷിമന്ത്രി  ഉത്തരവിട്ടു.


തമിഴ്നാട് കാർഷിക സർവകലാശാലയിലെ പ്ലാനിങ് ആൻഡ് മോണിറ്ററിങ് വകുപ്പ് മേധാവിയായിരുന്ന ചന്ദ്രബാബുവിനെ 2017 ലാണ് കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി നിയമിക്കുന്നത്. പി സദാശിവമായിരുന്നു അന്ന് ഗവർണർ. ചീഫ് സെക്രട്ടറി കെ എം എബ്രഹാം അടങ്ങിയ സെലക്ഷൻ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. എന്നാൽ ചന്ദ്രബാബു നൽകിയ ബയോഡാറ്റ വിശദമായി പരിശോധിക്കാതെയായിരുന്നു സെലക്ഷൻ  കമ്മറ്റിയുടെ നടപടി എന്നാണ് ആക്ഷേപം.
You may also like:ട്രേഡ് യൂണിയൻ നേതാവ് തൊഴിലാളിയെ തല്ലി; മലപ്പുറത്തെ വസ്ത്രനിർമാണ കമ്പനി കോയമ്പത്തൂരിൽ എത്തി

ഗവേഷണങ്ങൾക്കായി 10.8 കോടി രൂപ കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോ ടെക്നോളജി അനുവദിച്ചതായി ചന്ദ്ര ബാബുവിന്റെ ബയോ ഡാറ്റയിൽ പറയുന്നു. എന്നാൽ അത്തരത്തിലൊരു പദ്ധതിയും നിലവിലില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നതായി പരാതിക്കാർ പറയുന്നു.

You may also like:സംസ്ഥാനത്ത് മദ്യശാലകള്‍ കുറവ്; കേരളത്തേക്കാള്‍ കൂടുതല്‍ ഔട്ടലെറ്റുകള്‍ മാഹിയില്‍; ഹൈക്കോടതി

നോർത്ത് കരോലിന അടക്കമുള്ള മൂന്ന് വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ബയോഡാറ്റയിലുണ്ട്. എന്നാൽ സർവ്വകലാശാലകളുടെ വിവരാവകാശ മറുപടി ഇത് തള്ളുന്നു. ആന്ധ്ര സർവ്വകലാശാല, മധുര കാമരാജ്, ഐസർ അടക്കമുള്ള സർവകലാശാലകളുമായി ഗവേഷണ സഹകരണമുണ്ടെന്ന ചന്ദ്ര ബാബുവിന്റെ അവകാശവാദം തെറ്റാണെന്നും പരാതിക്കാർ ആരോപിക്കുന്നു.

ചന്ദ്രബാബുവിന്റെ ബയോഡാറ്റയിൽ പറയുന്ന അഞ്ച് ഗവേഷണ പ്രബന്ധങ്ങൾ അംഗീകാരമില്ലാത്ത  ജേണലുകളിലാണ് പ്രസിദ്ധീകരിച്ചതെന്നും പരാതിയുണ്ട്. ഗവേഷണത്തിലൂടെ മൂന്നു നെല്ലിനങ്ങൾ സ്വന്തമായി കണ്ടെത്തിയതായും  ബയോഡാറ്റയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഒരു നെല്ലിനം കണ്ടെത്തിയ ഗവേഷകരുടെ പട്ടികയിൽ മാത്രമാണ് ചന്ദ്രബാബു ഉള്ളതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. രണ്ട് നെല്ലിനങ്ങൾ കണ്ടെത്തിയ ഗവേഷകരുടെ പട്ടികയിൽ ചന്ദ്രബാബു ഇല്ലാത്തത് ബയോഡേറ്റയിലെ കൃത്രിമത്തിന് തെളിവാണെന്ന് പരാതിക്കാർ ആരോപിക്കുന്നു.

അതേസമയം തനിക്കെതിരായ പരിശോധനയുടെ കാര്യത്തിൽ പ്രതികരിക്കാൻ ഡോ. ചന്ദ്രബാബു തയ്യാറായില്ല. ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞാൽ വൈസ് ചാൻസിലർ ചന്ദ്രബാബുവിനെതിരെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നാണ് സൂചന.
Published by: Naseeba TC
First published: July 16, 2021, 1:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories