നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • 'കേരളത്തില്‍ മാര്‍ക്ക് ജിഹാദ്' ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദകോഴ്‌സുകളിലെ പ്രവേശനത്തില്‍ വിവാദം

  'കേരളത്തില്‍ മാര്‍ക്ക് ജിഹാദ്' ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദകോഴ്‌സുകളിലെ പ്രവേശനത്തില്‍ വിവാദം

  കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ പോലെ മാര്‍ക്ക് ജിഹാദുമുണ്ട്.

  News18

  News18

  • Share this:
   ന്യൂഡല്‍ഹി: മലയാളികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ. കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്നായിരുന്നു പ്രൊഫസറിന്റെ പരാമര്‍ശം. ഡല്‍ഹി സര്‍വകലാശാലയിലെ ഡിഗ്രി പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലായിരുന്നു പ്രൊഫസര്‍ ട്വിറ്ററിലൂടെ വിവാദ പരാമര്‍ശം നടത്തിയത്.

   നിരവധി മലയാളി വിദ്യാര്‍ഥികളാണ് ഇത്തവണ ആദ്യത്തെ കട്ട്ഓഫില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയത്. ഇതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ പോലെ മാര്‍ക്ക് ജിഹാദുമുണ്ട്.

   'നിങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ പ്രണയത്തെ ഉപയോഗിക്കുന്നതാണ് ലൗ ജിഹാദ്. അതുപോലെ നിങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ മാര്‍ക്ക് നല്‍കുന്നതാണ് മാര്‍ക്ക് ജിഹാദ്' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.   ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പരീക്ഷിച്ച അതേ നടപടിയാണ് ഇടതുപക്ഷം ഡല്‍ഹി സര്‍വകലാശാലയിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും രാകേഷ് കുമാര്‍ പറയുന്നു. മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നാണെന്നും രാകേഷ് കുമാര്‍ ആരോപിച്ചു.

   Also Read-കേരളത്തിലെ വിദ്യാർഥികൾക്ക് മുഴുവൻ മാർക്ക്; 20 സീറ്റിലേക്ക് 100 പേർ അപേക്ഷ അയച്ച ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളേജിലെ കണക്ക്

   അധ്യാപകന്റെ വിവാദ പരാമര്‍ശത്തിനെതിരേ വിവിധ വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രൊഫസര്‍ വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published:
   )}