• HOME
  • »
  • NEWS
  • »
  • career
  • »
  • IELTS | ഉച്ചാരണം ശരിയാകുന്നില്ല; ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ വിദ്യാർത്ഥികൾ ആശ്രയിക്കുന്നത് ഹോളിവുഡ് സിനിമകളെ

IELTS | ഉച്ചാരണം ശരിയാകുന്നില്ല; ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ വിദ്യാർത്ഥികൾ ആശ്രയിക്കുന്നത് ഹോളിവുഡ് സിനിമകളെ

ഇംഗ്ലീഷ് സംസാരിക്കുന്നതിലും പഠിക്കുന്നതിലും ഇന്ത്യക്കാര്‍ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

  • Last Updated :
  • Share this:
    ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം അഥവാ ഐഇഎല്‍ടിഎസ് (IELTS) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യക്കാരില്‍ (India) 62 ശതമാനം പേരും ഉച്ചാരണമാണ് തങ്ങളുടെ ഏറ്റവും വലിയ പ്രശ്നമായി കണക്കാക്കുന്നതെന്ന് ലീപ്സ്‌കോളറിന്റെ (LeapScholar) റിപ്പോര്‍ട്ട്.

    ഇംഗ്ലീഷ് സംസാരിക്കുന്നതിലും പഠിക്കുന്നതിലും ഇന്ത്യക്കാര്‍ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐഇഎല്‍ടിഎസ് കടമ്പ കടക്കാൻ ആഗ്രഹിക്കുന്ന 60,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

    ലിസണിംങ്, സ്പീക്കിംഗ് സ്കില്ലുകളാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന വെല്ലുവിളികളെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. 37 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് റീഡിംഗിൽ ഏകാഗ്രത ലഭിക്കുന്നില്ലെന്നതാണ് പ്രശ്‌നം. എന്നാല്‍ 36 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ഇത് മനസിലാക്കിയെടുക്കുന്നതായിരുന്നു ബുദ്ധിമുട്ട്. അതേസമയം, സ്പീക്കിംഗ് ടെസ്റ്റുകളിലൂടെ, 27 ശതമാനം പേര്‍ക്ക് തങ്ങളുടെ ആത്മവിശ്വാസം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി.

    ഉച്ചാരണങ്ങള്‍ പഠിക്കാന്‍ സാമ്പിള്‍ ടെസ്റ്റുകള്‍ പരിശീലിക്കുന്നതായി സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനത്തിലധികം പേര്‍ പറഞ്ഞു. 33 ശതമാനം പേര്‍ തങ്ങളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താന്‍ ഹോളിവുഡ് സിനിമകളും ടിവി ഷോകളും കാണുന്നുണ്ടെന്ന് വ്യക്തമാക്കി. ഐഇഎല്‍ടിഎസ് പഠിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ 68 ശതമാനം പേരും ഓണ്‍ലൈനായി പഠിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും സര്‍വേ പറയുന്നു.

    വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചതോടെ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അത്യന്താപേക്ഷിതമായിരിക്കുകയാണെന്ന് സര്‍വേയെക്കുറിച്ച് സംസാരിക്കവെ ലീപ്സ്‌കോളറിന്റെ സഹസ്ഥാപകന്‍ വൈഭവ് സിംഗ് പറഞ്ഞു. ഇന്ന് ലോകത്ത്, ദേശീയ അന്തര്‍ദേശീയ ആശയവിനിമയത്തിന്റെ പ്രധാന മാധ്യമമായി ഇംഗ്ലീഷ് മാറിയിരിക്കുകയാണ്.

    ഒരു വിദേശ സര്‍വ്വകലാശാലയിലേക്ക് പഠനത്തിനായി അപേക്ഷിക്കുക, സ്കോളർഷിപ്പ് നേടുക, വിസ പ്രക്രിയകള്‍, ഒരു പുതിയ ജീവിതത്തിലേക്ക് തിരിയുക എന്നിവ പലര്‍ക്കും വലിയ കടമ്പകളാണ്. എന്നാല്‍ കൃത്യമായ ആസൂത്രണവും ഗവേഷണവും ഉണ്ടെങ്കില്‍ അത് നേടിയെടുക്കാൻ സാധിക്കുകയും ചെയ്യും.

    വിദ്യാര്‍ത്ഥികള്‍ ഒരു വിദേശ യൂണിവേഴ്സിറ്റി കാമ്പസില്‍ എത്തുമ്പോള്‍ നിരവധി പുതിയ അനുഭവങ്ങളാണ് അവരെ കാത്തിരിക്കുന്നത്. ഏറ്റവും വലിയ വ്യത്യാസം വിദ്യാഭ്യാസ രീതി തന്നെയാണ്.

    ഈ വർഷം ഏഷ്യന്‍ മേഖലയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന സ്ഥാനം നിലനിര്‍ത്തിയത് ചൈനീസ് സര്‍വകലാശാലകള്‍ (Chinese universities) ആണ്. ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ (THE) റാങ്കിംഗ് അനുസരിച്ച്, ഈ വര്‍ഷത്തെ ഏഷ്യാ റാങ്കിംഗ് പട്ടികയിലെ (Asia ranking list) ആദ്യ രണ്ട് സര്‍വ്വകലാശാലകള്‍ ചൈനയില്‍ നിന്നുള്ളതാണ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ചൈനീസ് സര്‍വകലാശാലകള്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. കൂടാതെ, ആദ്യ 100 ല്‍ 30 എണ്ണവും ചൈനീസ് സര്‍വ്വകലാശാലകളാണ്. ചൈനയുടെ സിന്‍ഹുവ, പെക്കിംഗ് സര്‍വകലാശാലകളാണ് റാങ്കിംഗ് പട്ടികയിലെ ആദ്യ രണ്ടെണ്ണം.
    Published by:Amal Surendran
    First published: