നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • പ്ലസ് വണ്‍ പ്രവേശനത്തിന് ആനുപാതിക സീറ്റ് വര്‍ധന; നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചശേഷം തീരുമാനം

    പ്ലസ് വണ്‍ പ്രവേശനത്തിന് ആനുപാതിക സീറ്റ് വര്‍ധന; നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചശേഷം തീരുമാനം

    സീറ്റിെന്റ കുറവുള്ള സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലും ഇത്തവണ 20 ശതമാനം സീറ്റ് വര്‍ധനക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ducatതിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ആനുപാതിക സീറ്റ് വര്‍ധന നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 47190 സീറ്റ് വര്‍ധിക്കും.

      സീറ്റ് വര്‍ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടില്ല. ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിച്ചശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് വിദ്യാഭ്യാസവകുപ്പ്.

      കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം.

      തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ജില്ലകളില്‍ പത്ത് ശതമാനം സീറ്റ് വര്‍ധനയും. സീറ്റിെന്റ കുറവുള്ള സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലും ഇത്തവണ 20 ശതമാനം സീറ്റ് വര്‍ധനക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുപ്രകാരമുള്ള സീറ്റ് വര്‍ധന നടപ്പാക്കിയാല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേത് ഉള്‍െപ്പടെ മൊത്തം പ്ലസ് വണ്‍ സീറ്റ് 408497 ആയി വര്‍ധിക്കും.

      നിലവില്‍ 361307 സീറ്റാണുള്ളത്. ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ 141050 സീറ്റും എയ്ഡഡില്‍ 165100 ഉം അണ്‍ എയ്ഡഡില്‍ 55157 ഉം സീറ്റാണുള്ളത്. തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ 20 ശതമാനവും അവശേഷിക്കുന്ന ഏഴ് ജില്ലകളില്‍ പത്ത് ശതമാനവും സീറ്റ് വര്‍ധിപ്പിച്ചാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 23065ഉം എ്‌യ്ഡഡില്‍ 24125 ഉം സീറ്റ് വര്‍ധിക്കും. ഇതോടെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ആകെ സീറ്റുകള്‍ 164115 ഉം എയ്ഡഡില്‍ 189225 ഉം ആകും. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ആനുപാതിക സീറ്റ് വര്‍ധന അനുവദിക്കില്ല.

      ആനുപാതിക സീറ്റ് വര്‍ധന നടപ്പാക്കിയാലും മലപ്പുറം ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ സീറ്റ് ക്ഷാമം ബാക്കിയാകും.മലപ്പുറത്ത് എസ്എസ്.എല്‍.സി വിജയിച്ചത് 76014 പേരാണ്. സി.ബി.എസ്ഇ, ഐ.സി.എസ്.ഇ, ഇതര സ്‌റ്റേറ്റ് സിലബസുകളില്‍ നിന്നുള്ളവര്‍കൂടി വരുന്നതോടെ ജില്ലയില്‍ 80000ല്‍ അധികം അപേക്ഷകരുണ്ടാകും. 20 ശതമാനം സീറ്റ് വര്‍ധന നടപ്പാക്കിയാലും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഉള്‍പ്പെടെ 61615 സീറ്റായിരിക്കും ജില്ലയിലുണ്ടാകുക.
      Published by:Jayesh Krishnan
      First published:
      )}