HOME » NEWS » Career » PSC CLASS X PRELIMINARY EXAMINATION FROM 20 ADMIT CARD AVAILABLE ON THE WEBSITE

Kerala PSC Hall Ticket 2021 | പി.എസ്.സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ 20 മുതൽ; അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ

ഫെബ്രുവരി 20, 25, മാർച്ച് 6, 13 എന്നീ തിയതികളിലായാണ് പ്രാഥമിക പരീക്ഷ നടക്കുന്നത്. പ്രാഥമിക പരീക്ഷയെഴുതാൻ മൊത്തം 18 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് കൺഫമേഷൻ നൽകിയിട്ടുള്ളത്.

News18 Malayalam | news18-malayalam
Updated: February 11, 2021, 4:42 PM IST
Kerala PSC Hall Ticket 2021 | പി.എസ്.സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ 20 മുതൽ; അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ
psc
  • Share this:
തിരുവനന്തപുരം: പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പി.എസ്.സി പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വന്നു. പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാനാകും. ഫെബ്രുവരി 20, 25, മാർച്ച് 6, 13 എന്നീ തിയതികളിലായാണ് പ്രാഥമിക പരീക്ഷ നടക്കുന്നത്. പ്രാഥമിക പരീക്ഷയെഴുതാൻ മൊത്തം 18 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് കൺഫമേഷൻ നൽകിയിട്ടുള്ളത്.

ആദ്യഘട്ടമായി ഫെബ്രുവരി 20ന് പരീക്ഷ നടക്കും. നേരത്തെ 2020 ഡിസംബറിൽ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് 19 വ്യാപനം ഉൾപ്പടെ പല കാരണങ്ങളാൽ പരീക്ഷ നീട്ടി വയ്ക്കുകയായിരുന്നു. 2020ൽ വിജ്ഞാപനം നടത്തിയ പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കും ഈ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. പരീക്ഷയെഴുതാൻ ഓൺലൈൻ വഴി കൺഫർമേഷൻ നൽകിയവർക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ keralapsc.gov.in വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

പിഎസ്‌സിയില്‍ നിലവില്‍ ഒഴിവുള്ള 8 അംഗങ്ങളുടെ സ്ഥാനത്തേക്ക് ഇനി പറയുന്നവരെ ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഡോ. എസ് ശ്രീകുമാര്‍ (ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി തിരുവനന്തപുരം), എസ് വിജയകുമാരന്‍ നായര്‍ (തിരുവനന്തപുരം), എസ്.എ. സെയ്ഫ് (കൊല്ലം), വി.ടി.കെ അബ്ദുള്‍ സമ്മദ് (മേപ്പയൂര്‍, കോഴിക്കോട്), ഡോ. സി.കെ. ഷാജിബ് (ഉണ്ണികുളം, കോഴിക്കോട്), ഡോ. സ്റ്റാനി തോമസ് (കോട്ടയം), ഡോ. മിനി സക്കറിയാസ് (കാക്കനാട്, എറണാകുളം), ബോണി കുര്യാക്കോസ് (കോട്ടയം).

പിഎസ്‌സിയിലൂടെ നടത്തുന്ന നിയമനങ്ങള്‍ സുതാര്യമായി നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒഴിവുകളടെ അഞ്ചിരട്ടിയാണ് റാങ്ക് ലിസ്റ്റില്‍ പിഎസ്‌സി ഉള്‍പ്പെടുത്തുന്നത്. അതിനാല്‍ 80 ശതമാനത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം ലഭിക്കാനുള്ള സാധ്യത കുറവാണ്. റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം ലഭിക്കാന്‍ സര്‍ക്കാരിന് പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക എന്നതു മാത്രമാണ്. ഇത് കണക്കിലെടുത്താണ് തടസ്സങ്ങള്‍ നീക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നത്.

You May Also Like- കോവിഡ് 19: പി. എസ്. സി പരീക്ഷകള്‍ ഏപ്രില്‍ 30 വരെ മാറ്റി വച്ചു

പിഎസ്‌സിക്ക് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന നിയമനാധികാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും.

Also Read- പി.എസ്.സിയെ വിമർശിച്ച ഉദ്യോഗാര്‍ഥികൾക്കെതിരെ നടപടിയില്ല; നിലപാട് തിരുത്തി PSC

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. സീനിയോറിറ്റി തര്‍ക്കം കോടതി മുമ്പാകെ നിലനില്‍ക്കുകയും കോടതി റഗുലര്‍ പ്രൊമോഷന്‍ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് നല്‍കിയതുമായ കേസുകളില്‍ മാത്രം താല്‍ക്കാലിക പ്രൊമോഷന്‍ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.
Published by: Anuraj GR
First published: February 11, 2021, 4:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories