യോഗ്യത കേരള ഗവൺമെന്റ് പരീക്ഷ കമ്മീഷ്ണർ നടത്തുന്ന എസ്എസ്എൽസിയോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റി നൽകിയതോ അംഗീകരിച്ചതോ ആയ്രീഡിഗ്രി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷ ബോര്‍ഡ് നൽകിയതോ അംഗീകരിച്ചതോ ആയ ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം.
കേരളാ ഗവൺമെന്റ് പരീക്ഷ കമ്മീഷ്ണർ നടത്തുന്ന ടിടിസി പരീക്ഷ പാസായിരിക്കണം.
കേരള സർക്കാർ ഈ തസ്തികയിൽ നടത്തുന്ന കേരള ടീച്ചർ എലിജിബിലിററി ടെസ്റ്റ്(കെ.ടെറ്റ്)പാസായിരിക്കണം. ബന്ധപ്പെട്ട വിഷയത്തിൽ സിടെറ്റ്/നെറ്റ്/സൈറ്റ്/എംഫിൽ/പിഎച്ച്ഡി/എംഎഡ് നേടിയിട്ടുള്ളവരെ ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യുപി അധ്യാപകരാകാൻ ടിടിസിയോ അല്ലെങ്കിൽ കേരള സർവകലാശാല അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദവും കൂടാതെ ബിഎഡ്/ബിടി/എൽടി യോഗ്യതയും നേടിയിരിക്കണം.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.