• HOME
  • »
  • NEWS
  • »
  • career
  • »
  • PSC Recruitment | 44 തസ്തികകളില്‍ PSC വിജ്ഞാപനം; അപേക്ഷ ക്ഷണിച്ചു

PSC Recruitment | 44 തസ്തികകളില്‍ PSC വിജ്ഞാപനം; അപേക്ഷ ക്ഷണിച്ചു

അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 5

PSC

PSC

  • Last Updated :
  • Share this:
    കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ കീവില്‍ 44 ഒഴിവുകളിലേക്ക് അപേക്ഷ ണിച്ചു. വിവരള്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

    അപേക്ഷിക്കാനുള്ള അവസാന തീയതി.  - ജനുവരി 5

    ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം

    ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ - ആരോഗ്യ വകുപ്പ്, അസിസ്റ്റന്റ്ട് ടൗണ്‍ പ്ലാനര്‍ -ടൗണ്‍ ആന്റ് കണ്‍ട്രി പ്‌ളാനിങ്ങ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ (മെക്കാനിക്കല്‍) - ഡലസേചനം, ഹോമിയോ മെഡിക്കല്‍ ഓഫീര്‍ - ഹോമിയോപ്പതി, ഡ്രാഫ്റ്റ്‌സ്മാന്‍ ജ്രേഡ് 1 / ഗ്രൗണ്‍ പ്ലാനിംക് സവര്‍വേയര്‍, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് വകുപ്പ്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റം) - വ്യാവസായിക പരിശീലനം, സബ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍) - കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, പമ്പ് ഓപ്പറേറ്റര്‍ - കേരളത്തില്‍ സര്‍വകലാശാലകള്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (തസ്തികമാറ്റം വഴി) - കേരള സംസ്ഥാന ബിവറേജസ്, ഡ്രൈവര്‍ ഗ്രേഡ് II - കേരള സ്‌റ്റേറ്റ് ഹാന്‍ഡ്‌ലൂം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ സൊസൈറ്റി ലിമിറ്റഡ്

    ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാ തലം)

    ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) - വിദ്യാഭ്യാസം, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് / ബില്‍ കളക്ടര്‍ (കേരള മുനിസപ്പല്‍ കോമണ്‍ സര്‍വീസിലെ ജീവനക്കാര്‍ക്ക് മാത്രം). ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് കേരള സംസ്ഥാന ബിവറേജസ് (Manufacturing and Marketing) കോര്‍പ്പറേഷന്‍ ലിമിറ്റഡ്.

    Also Read - 14 ജില്ലകളില്‍ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ തൊഴില്‍മേളകള്‍; 20,000 പരം ഒഴിവുകളിലേക്ക് അപേക്ഷിക്കാം

    പ്രായ പരിധി
    18- 26 ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം (ഉദ്യോഗാര്‍ത്ഥികള്‍ 02.01.1985 - 01.01.2003 ഇടയില്‍ ജനിച്ചവരാകണം)

    യോഗ്യത
    SSLC / തുല്യതാ യോഗ്യത

    Also Read- IIT Campus Placement | ഐഐടി വിദ്യാർത്ഥിയ്ക്ക് 2.15 കോടി വാർഷിക പ്രതിഫലമുള്ള ജോലി; ക്യാമ്പസ് പ്ലെയ്സ്മെന്റിന് തുടക്കം

    Armed Force Vaccancies| സായുധ സേനയില്‍ ഓഫീസേഴ്സ് ഒഴിവുകള്‍; കരസേനയില്‍ 7476, നേവിയില്‍ 1265, എയര്‍ഫോഴ്സില്‍ 621


    ഇന്ത്യന്‍ ആര്‍മിയില്‍ (Indian Army) 7476 ഓഫീസേഴ്സിന്റെ തസ്തികളില്‍ ഒഴിവ് (Officers Vacancies). എയര്‍മെന്‍, സെയിലേഴ്സ്, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസേഴ്സ്, മറ്റ് ഉദ്യോ​ഗസ്ഥര്‍ എന്നീ തസ്തികകളിലായി ഇന്ത്യന്‍ ആര്‍മിയില്‍ 97,177 ഒഴിവുകളാണുള്ളത്. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ 621ഉം ഇന്ത്യന്‍ നേവിയില്‍ 1265ഉം ഓഫീസര്‍ തസ്തികയില്‍ ഒഴിവുകളുണ്ട്. എയര്‍ഫോഴ്സിലെ മറ്റ് തസ്തികകളിലെ ആകെ ഒഴിവുകള്‍ 4850 ആണ്. ഇന്ത്യന്‍ നേവിയില്‍ മറ്റ് തസ്തികകളിലെ ഒഴിവുകള്‍ 11166 ആണ്.

    രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് പ്രതിരോധ സഹ മന്ത്രി അജയ് ഭട്ട് ഒഴിവുകളെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. സായുധ സേനകളിലെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സായുധ സേനയില്‍ വെല്ലുവിളി നിറഞ്ഞ, അതേ സമയം തൃപ്തികരവുമായ ഒരു കരിയര്‍ തെരഞ്ഞെടുക്കുന്നതിലെ നേട്ടങ്ങളെക്കുറിച്ച്‌ യുവാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.

    യുവാക്കളെ സായുധ സേനയില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി, സ്കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നാഷണല്‍ കേഡറ്റ് കോര്‍പ്സ് ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ മോട്ടിവേഷണല്‍ പ്രഭാഷണങ്ങള്‍ പതിവായി സംഘടിപ്പിക്കാറുണ്ട്. കൂടാതെ, സായുധ സേനയിലെ പ്രമോഷന്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും ഒഴിവുകള്‍ നികത്തുന്നതിനും ഉള്‍പ്പെടെ സായുധ സേനയിലെ സേവനം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

    Also Read- UGC | NCC വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷകൾ നടത്തണം; സർവകലാശാലകൾക്ക് നിർദേശം നൽകി യുജിസി
    Published by:Karthika M
    First published: