തിരുവനന്തപുരം: പരീക്ഷാ കേന്ദ്രങ്ങളിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പു കൂടുതൽ കർശനമാക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു. മൊബൈൽ ഫോൺ, വാച്ച് തുടങ്ങിയവ പരീക്ഷാ ഹാളിൽ പൂർണമായും വിലക്കി. മാലയുടെ ലോക്കറ്റ്, ബെൽറ്റിന്റെ ലോഹഭാഗങ്ങൾ തുടങ്ങി ആധുനിക ഇലക്ട്രോണിക് ഉപകരണമെന്നു സംശയം തോന്നുന്ന വസ്തുക്കളൊന്നും ഇനി പരീക്ഷാ ഹാളിൽ അനുവദിക്കില്ലെന്നു പിഎസ്സി ചെയർമാൻ എം കെ സക്കീർ അറിയിച്ചു. ക്രമക്കേട് തടയുന്നതു സംബന്ധിച്ചു പരീക്ഷാ കൺട്രോളർ, പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി എന്നിവർ നൽകിയ റിപ്പോർട്ട് പിഎസ്സി യോഗം ചർച്ച ചെയ്തു.
അധ്യാപകരെ മാത്രമേ പരീക്ഷാ മേൽനോട്ടത്തിന് നിയോഗിക്കൂ.
ഇവരുടെ ജോലി മറ്റാർക്കും കൈമാറാൻ പാടില്ല.
പരീക്ഷാ ജോലിയുള്ള അധ്യാപകർ തിരിച്ചറിയൽ കാർഡ് ധരിക്കണം.
ഉദ്യോഗാർഥികൾക്കൊപ്പം എത്തുന്നവരെ പരീക്ഷാ കേന്ദ്രത്തിന്റെ വളപ്പിൽ കയറ്റില്ല.
പരീക്ഷ തുടങ്ങുമ്പോഴേ ഗേറ്റ് പൂട്ടണം.
പരീക്ഷ നടക്കുമ്പോൾ ആരെയും പുറത്തേക്കു വിടില്ല.
ഉദ്യോഗാർഥികൾ ഹാജരാകാത്തതു മൂലം മിച്ചം വരുന്ന ചോദ്യക്കടലാസുകൾ അപ്പോൾ തന്നെ കവറിൽ ഇട്ടു സീൽ ചെയ്തു സൂക്ഷിക്കണം.
പരീക്ഷാ ചുമതലയുള്ളവർക്ക് വിശദമായ മാർഗനിർദേശങ്ങൾ അച്ചടിച്ചു വിതരണം ചെയ്യും.
ഓരോ അരമണിക്കൂർ കൂടുമ്പോഴും ബെൽ അടിക്കും.
പരീക്ഷ തീരുന്നതിന് 5 മിനിറ്റ് മുൻപു മുന്നറിയിപ്പു ബെൽ അടിക്കണം.
എല്ലാ കേന്ദ്രങ്ങളിലും പിഎസ്സി ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കു നിയോഗിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.