നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • തൽക്കാലത്തേക്ക് ക്ഷമിച്ചിരിക്കുന്നു: KAS പ്രാഥമിക പരീക്ഷയിൽ ഹാജരാകാത്തവർക്കെതിരെ നടപടിയില്ലെന്ന് PSC

  തൽക്കാലത്തേക്ക് ക്ഷമിച്ചിരിക്കുന്നു: KAS പ്രാഥമിക പരീക്ഷയിൽ ഹാജരാകാത്തവർക്കെതിരെ നടപടിയില്ലെന്ന് PSC

  KAS പ്രാഥമിക പരീക്ഷയിൽ പങ്കെടുക്കാൻ അപേക്ഷ നൽകിയിട്ട് പരീക്ഷ എഴുതാതിരുന്നാൽ പ്രൊഫൈൽ ബ്ലോക്കാവുമെന്ന് പി.എസ്.സി അറിയിച്ചിരുന്നു

  കേരളാ പി.എസ്.സി

  കേരളാ പി.എസ്.സി

  • Share this:
   തിരുവനന്തപുരം: പരീക്ഷയെഴുതുമെന്ന് അറിയിച്ചിട്ട് ഹാജരാകാതിരുന്നവര്‍ക്കെതിരേ തൽക്കാലം നടപടിയുണ്ടാകില്ലെന്നാണ് പി.എസ്.സി. പ്രതീക്ഷിച്ചതിനെക്കാള്‍ ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതി. അപേക്ഷിച്ചതിന് ശേഷം പരീക്ഷയെഴുതാത്തവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീര്‍ പറഞ്ഞു.

   KAS പ്രാഥമിക പരീക്ഷയിൽ പങ്കെടുക്കാൻ അപേക്ഷ നൽകിയിട്ട് പരീക്ഷ എഴുതാതിരുന്നാൽ പ്രൊഫൈൽ ബ്ലോക്കാവുമെന്ന് പി.എസ്.സി അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ KAS പ്രാഥമിക പരീക്ഷ എഴുതാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ തൽക്കാലത്തേക്ക് നടപടി എടുക്കുന്നില്ലെന്ന നിലപാടിലാണ് പി.എസ്.സി. പ്രൊഫൈല്‍ തടയുമെന്ന ഭീതിയില്‍ നിരവധി ഉദ്യോഗാര്‍ഥികള്‍ ആശങ്കപ്പെട്ട് പി.എസ്.സി. ഓഫീസുകളില്‍ അന്വേഷിച്ചെത്തുന്നുണ്ട്.

   Also read: 'തൊഴിൽ വിവരങ്ങളറിയാൻ വായോ'; വായോ ജോബ് സെന്‍റർ കടവന്ത്രയിൽ

   ഫെബ്രുവരി 22ന് പി.എസ്.സി. നടത്തിയ കെ.എ.എസ്. പ്രാഥമിക പരീക്ഷ എഴുതാൻ 4,00,014 പേര്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും 3.93 ലക്ഷം പേരാണ് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തത്. അവരില്‍ നിന്ന് 3.40 ലക്ഷം പേര്‍ പരീക്ഷയെഴുതിയെന്നാണ് പ്രാഥമിക വിവരം.
   Published by:user_49
   First published:
   )}