നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Regional Languages | രാജസ്ഥാൻ മുതൽ കർണാടക വരെ; പ്രാദേശിക ഭാഷ നിർബന്ധിതമാക്കിയ ഇന്ത്യൻ സംസ്ഥാനങ്ങൾ

    Regional Languages | രാജസ്ഥാൻ മുതൽ കർണാടക വരെ; പ്രാദേശിക ഭാഷ നിർബന്ധിതമാക്കിയ ഇന്ത്യൻ സംസ്ഥാനങ്ങൾ

    രാജ്യത്ത് പ്രാദേശിക ഭാഷകൾ (Regional Language) നിർബന്ധിതമാക്കിയ സംസ്ഥാനങ്ങൾ ഇവയാണ്.

    • Share this:
      ദേശീയ വിദ്യാഭ്യാസ നയം (National Education Policy (NEP)) 2020 പ്രാദേശിക ഭാഷകളിൽ കൂടുതൽ കോഴ്സുകൾ (Courses) അവതരിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. ഈ നയത്തിന് അനുസൃതമായി ചില സംസ്ഥാനങ്ങൾ (States) സമാനമായ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. രാജ്യത്ത് പ്രാദേശിക ഭാഷകൾ (Regional Language) നിർബന്ധിതമാക്കിയ സംസ്ഥാനങ്ങൾ ഇവയാണ്.

      പഞ്ചാബ് (Punjab)

      സംസ്ഥാനത്തെ 1 മുതൽ 10 വരെ ക്ലാസ്സുകളിലുള്ള എല്ലാ വിദ്യാർത്ഥികൾക്കും പഞ്ചാബി നിർബന്ധിത വിഷയമാക്കുമെന്ന് പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചു. ഈ ഉത്തരവ് ലംഘിച്ചാൽ സ്കൂളിനെതിരെ രണ്ട് ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ എല്ലാ ബോർഡുകളുടെയും മുകളിൽ പഞ്ചാബി ഭാഷ എഴുതണമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

      മഹാരാഷ്ട്ര (Maharashtra)

      എല്ലാ സ്കൂളുകളിലും 1 മുതൽ 10 വരെ ക്ലാസുകളിൽ മറാത്തി നിർബന്ധമാക്കിക്കൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ ഒരു പ്രമേയം പുറത്തിറക്കി. പ്രൈവറ്റ് - നോൺ സ്റ്റേറ്റ് ബോർഡ് സ്‌കൂളുകൾ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE), കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് (ICSE) എന്നിവയ്ക്കും ഇത് ബാധകമാണ്. 2020-21 ൽ 1 മുതൽ 6 വരെയുള്ള ക്ലാസുകളിൽ മറാത്തി നിർബന്ധിതമാക്കും. തുടർന്ന് പത്താം ക്ലാസ് വരെ ഇത് വ്യാപിപ്പിക്കും.

      തെലങ്കാന (Telangana)

      2018 ൽ തെലങ്കാന നിയമസഭയും സംസ്ഥാനത്ത് തെലുഗു പഠനം നിർബന്ധിതമാക്കിയ ബിൽ പാസ്സാക്കിയിരുന്നു. ബിൽ പ്രകാരം, 2021-22 അധ്യയന വർഷത്തിൽ സി.ബി.എസ്.ഇ (CBSE), ഐ.സി.എസ്.ഇ (ICSE), ഐ ബി (IB) എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്കൂളുകളും സംസ്ഥാനത്തെ മറ്റ് മീഡിയ സ്കൂളുകളും പ്രൈമറി തലത്തിൽ നാലാം ക്ലാസിലും സെക്കൻഡറി തലത്തിൽ ഒമ്പതാം ക്ലാസ്സിലും നിർബന്ധമായും തെലുഗു പഠിപ്പിക്കേണ്ടതുണ്ട്.

      ആന്ധ്രാപ്രദേശ് (Andhra Pradesh)

      അയൽ സംസ്ഥാനമായ തെലങ്കാനയെപ്പോലെ തന്നെ സംസ്ഥാനത്ത് 10 ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് തെലുഗു നിർബന്ധമാക്കിക്കൊണ്ട് ആന്ധ്രാ പ്രദേശും ഉത്തരവിറക്കി.

      കർണാടക (Karnataka)

      പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ മാത്രമല്ല ഡിഗ്രി തല ക്ലാസുകളിലും കന്നഡ നിർബന്ധമാക്കാനുള്ള പോരാട്ടം തന്റെ പാർട്ടി തുടരുമെന്ന് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായി അടുത്തിടെ പറയുകയുണ്ടായി. കൂടാതെ, ബഹുഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളെ മാതൃഭാഷയിൽ വിഷയങ്ങൾ പഠിക്കാൻ ദേശീയ വിദ്യാഭ്യാസനയം 2020 പ്രോത്സാഹിപ്പിക്കുന്നു.

      രാജസ്ഥാൻ (Rajasthan)

      NEP 2020 ന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ പ്രൈമറി, പ്രീ-പ്രൈമറി ക്ലാസുകൾക്കായി 'മാതൃഭാഷയിൽ വിദ്യാഭ്യാസം' അവതരിപ്പിക്കും. ആർഎസ്ഇആർടി (RSERT) പ്രാദേശിക ഭാഷകളിൽ ഒരു പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അടുത്ത അക്കാദമിക് സെഷൻ മുതൽ ഇത് ആരംഭിക്കും.
      Published by:Rajesh V
      First published: