ബാങ്കിംഗ് മേഖലയിലെ തൊഴിലന്വേഷകരുടെ ശ്രദ്ധയ്ക്ക്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 950 അസിസ്റ്റന്റ് തസ്തികകളിലേക്ക് (ആർബിഐ അസിസ്റ്റന്റ് ജോലികൾ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 17ന് വിശദമായ വിജ്ഞാപനം പുറത്തിറങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലുമായി 54 ഒഴിവുകളാണുള്ളത്. ഹൈദരാബാദിൽ 40 ഒഴിവുകളുണ്ട്. ഇതിന്‍റെ വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ബിരുദം പാസായവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മാർച്ച് 8 ആണ്. അപേക്ഷിക്കുന്നതിന് മുമ്പ്, വിശദമായ വിജ്ഞാപനം വായിച്ച് യോഗ്യതകളുടെ വിശദാംശങ്ങൾ അറിയുക. ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കാമെന്ന് ഇവിടെ ക്ലിക്ക് ചെയ്തു നോക്കാം.
ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കോടെ ഏതെങ്കിലും ബിരുദം നേടിയിരിക്കണം. അപേക്ഷകർ 2022 ഫെബ്രുവരി 1-ന് 20-നും 28-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗക്കാർക്ക് 3 വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവുമാണ് ഇളവ്. പ്രിലിമിനറി, മെയിൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഭാഷാ പ്രാവീണ്യം പരീക്ഷ പ്രാദേശിക ഭാഷയിലാണ്. തിരുവനന്തപുരത്തെ ആർബിഐ ഓഫീസിൽ ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് മലയാളം ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് ഉണ്ടായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 55,700 രൂപയാണ് ശമ്പളം. ബേസിക് 20,700 രൂപയായിരിക്കും.
ആർബിഐ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് 2022: അപേക്ഷിക്കുന്നത് എങ്ങനെ
ഘട്ടം 1- ഉദ്യോഗാർത്ഥികൾ ആദ്യം https://opportunities.rbi.org.in/ എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യണം.
ഘട്ടം 2- ഒഴിവുകൾ വിഭാഗത്തിലെ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യുക.
എല്ലാ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായും വായിക്കണം.
ഘട്ടം 3- അസിസ്റ്റന്റ് - 2021 തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4- ഒരു പുതിയ പേജ് തുറക്കും.
ഘട്ടം 5- പുതിയ രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക. അപേക്ഷാ പ്രക്രിയയിൽ ആകെ 6 ഘട്ടങ്ങളുണ്ട്.
ഘട്ടം 6- ആദ്യ ഘട്ടത്തിൽ പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ വിശദാംശങ്ങൾ നൽകണം.
ഘട്ടം 7- രണ്ടാം ഘട്ടത്തിൽ നിങ്ങൾ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ഘട്ടം 8- മൂന്നാം ഘട്ടത്തിൽ, യോഗ്യതകളും മറ്റ് വിശദാംശങ്ങളും നൽകണം.
ഘട്ടം 9- നാലാം ഘട്ടത്തിൽ, ആപ്ലിക്കേഷൻ പ്രിവ്യൂ നോക്കി എല്ലാ വിശദാംശങ്ങളും പരിശോധിക്കുക.
ഘട്ടം 10- അഞ്ചാം ഘട്ടത്തിൽ മറ്റ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ഘട്ടം 11- ആറാം ഘട്ടത്തിൽ ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് 450 രൂപയും എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർക്ക് 50 രൂപയും ഫീസ് അടയ്‌ക്കേണ്ടതുണ്ട്.
ഘട്ടം 12- അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.
അപേക്ഷകർ 2022 മാർച്ച് 8-നകം ഫീസ് അടയ്‌ക്കലും അപേക്ഷാ സമർപ്പണവും പൂർത്തിയാക്കണം. അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള അവസാന തീയതിയും 2022 മാർച്ച് 8 ആണ്. പ്രിന്റ് അപേക്ഷ 2022 മാർച്ച് 23 വരെ എടുക്കാം. ഓൺലൈൻ പ്രിലിമിനറി പരീക്ഷ 2022 മാർച്ച് 26, 27 തീയതികളിലും മെയിൻ പരീക്ഷ 2022 മേയിലും നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rbi, RBI Recruitment 2022