ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ ഐ ഐ ടി), ഭുവനേശ്വർ പി എച്ച് ഡി പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് അവസരം.
എഞ്ചിനീയറിങ്ങിൽ ഗവേഷണത്തിന് അപേക്ഷാർത്ഥിക്ക് സി ജി പി എ 7.5/ 70 ശതമാനം മാർക്കുള്ള എം ഇ /എം ടെക്. ബിരുദം ബന്ധപ്പെട്ട/ അനുബന്ധ വിഷയത്തിൽ വേണം. ഐ ഐ ടി /എൻ ഐ ടി /ഐ ഐ ഐ ടി തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽനിന്ന് സി ജി പി എ 8.0/75 ശതമാനം മാർക്കുള്ള ബി ഇ/ബി ടെക് ഉള്ളവർക്കും അപേക്ഷിക്കാം.
Also Read-
ഓണ്‍ലൈന്‍ ബിരുദം; 38 സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ അനുമതിസയൻസ് പി എച്ച് ഡി പ്രോഗ്രാം പ്രവേശനത്തിന് സി ജി പി എ 6.5/60 ശതമാനം മാർക്കുള്ള, ബന്ധപ്പെട്ട വിഷയത്തിലെ എം എസ് സിക്കാർക്ക് അപേക്ഷിക്കാം.
Also Read-
ആരോഗ്യ സര്‍വകലാശാല പരീക്ഷ; വിദ്യാര്‍ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്ബന്ധമാക്കിഅപേക്ഷ ജൂൺ 18 വരെ
https://www.iiit-bh.ac.in/admissions വഴി നൽകാം. യോഗ്യതാപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇൻഫർമേഷൻ ബ്രോഷർ വെബ്സൈറ്റിൽ ലഭിക്കും.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു; 400 ഒഴിവുകൾയൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം.
ഒഴിവുകള്‍: നാഷണല്‍ ഡിഫന്‍സ് അക്കാദമി-370 (ആര്‍മി-208, നേവി-42, എയര്‍ഫോഴ്സ്-120), നേവല്‍ അക്കാദമി-30. യോഗ്യത: ആര്‍മി വിങ് നാഷണല്‍ ഡിഫന്‍സ് അക്കാദമി: 10+2 പാറ്റേണിലുള്ള പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.
എയര്‍ഫോഴ്സ്, നേവല്‍ വിങ് നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച പ്ലസ്ടു. അല്ലെങ്കില്‍ തത്തുല്യം. ഇപ്പോള്‍ പ്ലസ്ടു പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അഭിമുഖസമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്ലസ് വണ്‍ പരീക്ഷയെഴുതുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല.
പ്രായം: 2 ജനുവരി 2003 നും 1 ജനുവരി 2006-നും ഇടയില്‍ ജനിച്ചവര്‍. പരീക്ഷയുടെ വിശദമായ സിലബസ്
www.upsc.gov.in ല്‍ നല്‍കിയിട്ടുണ്ട്. അവസാന തീയതി: ജൂണ്‍ 29.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.