HOME » NEWS » Career »

RRB JE Result 2019 Announced: RRB ജൂനിയർ എഞ്ചിനിയർ ഫലം അറിയാം

RRB JE CBT 1 result 2019 at  indianrailways.gov.in: ആർ‌ആർ‌ബി തിരുവനന്തപുരം, ആർ‌ആർ‌ബി അഹമ്മദാബാദ്, ആർ‌ആർ‌ബി ഭുവനേശ്വർ, ആർ‌ആർ‌ബി ബാംഗ്ലൂർ എന്നിവയിലെ ഫലങ്ങളാണ് ആദ്യം പുറത്തുവിട്ടത്

news18
Updated: August 13, 2019, 5:33 PM IST
RRB JE Result 2019 Announced: RRB ജൂനിയർ എഞ്ചിനിയർ ഫലം അറിയാം
news18
  • News18
  • Last Updated: August 13, 2019, 5:33 PM IST
  • Share this:
ന്യൂഡൽഹി: ജൂനിയർ എഞ്ചിനിയർ തസ്തികയിലേക്ക് റെയിൽവേ നടത്തിയ ആർആർബി ജെ.ഇ പരീക്ഷയുടെ ഫലം പുറത്തുവിട്ടു. ആർ‌ആർ‌ബി തിരുവനന്തപുരം, ആർ‌ആർ‌ബി അഹമ്മദാബാദ്, ആർ‌ആർ‌ബി ഭുവനേശ്വർ, ആർ‌ആർ‌ബി ബാംഗ്ലൂർ എന്നിവയിലെ ഫലങ്ങളാണ് ആദ്യം പുറത്തുവിട്ടത്. ഉദ്യോഗാർഥികൾക്ക് RRB ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന് പരീക്ഷ ഫലം അറിയാം. വെബ്സൈറ്റിൽ റെയിൽ‌വേ റിക്രൂട്ട്‌മെന്റ് ബോർഡ് ജൂനിയർ എഞ്ചിനീയർ ഫലം പിഡിഎഫായാണ് നൽകിയിരിക്കുന്നത്. ഉദ്യോഗാർഥികൾക്ക് അവരുടെ ആർ‌ആർ‌ബി ജെ‌ഇ സ്കോറുകൾ‌ ഇപ്പോൾ‌ വെബ്‌സൈറ്റുകളിൽ‌ നിന്നും അറിയാനാകും. ആദ്യഘട്ട പരീക്ഷയുടെയും കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിന്‍റെയും അടിസ്ഥാനത്തിലാണ് ഫലം പ്രസിദ്ധീകരിച്ചത്.

ഫലം അറിയുന്നത് ഇങ്ങനെ...


  • അതത് RRBകളുടെ വെബ്സൈറ്റ് സന്ദർശിക്കുക.

  • Check Your Result here എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

  • ഇപ്പോൾ ലഭിക്കുന്ന പേജിൽ Result of 1st Stage CBT for various posts of JE, DMS & CMA against C.E.N. No. 03/2018 (13/08/2019) എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

  • ഇതിൽ ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ഭാഷ തെരഞ്ഞെടുത്ത് ഫലം അറിയുന്ന പേജിലേക്ക് പോകാം.

  • വിജയിച്ചവരുടെ 15 അക്ക റോൾ നമ്പർ പരിശോധിച്ച് ഫലം അറിയാം


ഫലം അറിയാൻ ആർആർബി വെബ്സൈറ്റുകളുടെ ലിങ്ക് നൽകുന്ന ഇന്ത്യൻ റെയിൽവേ വെബ്സൈറ്റിലെ പേജ്
First published: August 13, 2019, 5:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories