നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Qatar recruitment | ഖത്തറില്‍ ജോലിക്ക് നടത്തിയ അഭിമുഖം തട്ടിപ്പെന്നാരോപിച്ച് സംഘര്‍ഷവും കൈയ്യാങ്കളിയും

    Qatar recruitment | ഖത്തറില്‍ ജോലിക്ക് നടത്തിയ അഭിമുഖം തട്ടിപ്പെന്നാരോപിച്ച് സംഘര്‍ഷവും കൈയ്യാങ്കളിയും

    കല്‍പറ്റയിലെ സമസ്ത ജില്ല കാര്യാലയത്തില്‍ നടന്ന അഭിമുഖമാണ് വിവാദത്തില്‍ കലാശിച്ചത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      -kmകല്‍പറ്റ: ഖത്തറില്‍ (Qatar) ഡ്രൈവര്‍ ജോലി (Job for driver) വാഗ്ദാനം ചെയ്ത് സ്വകാര്യ ഏജന്‍സി നടത്തിയ അഭിമുഖത്തിനിടെ (Interview) സംഘര്‍ഷവും കൈയ്യാങ്കളിയും. അഭിമുഖം തട്ടിപ്പാണെന്ന് ആരോപിച്ച് ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

      കല്‍പറ്റയിലെ സമസ്ത ജില്ല കാര്യാലയത്തില്‍ നടന്ന അഭിമുഖമാണ് വിവാദത്തില്‍ കലാശിച്ചത്. ഉദ്യോഗാര്‍ഥികളും ഇന്റര്‍വ്യൂ നടത്താന്‍ എത്തിയവരും തമ്മിലുണ്ടായ കൈയാങ്കളി പിന്നീട് കല്‍പറ്റ പൊലീസ് ഇടപ്പെട്ടാണ് നിയന്ത്രിച്ചത്.

      ഖത്തര്‍, ജി.സി.സി ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് ഖത്തറിലേക്ക് പോകാന്‍ സുവര്‍ണാവസരം എന്ന് കോഴിക്കോട് വെസ്റ്റ്‌നടക്കാവിലെ ലോയല്‍ ആന്‍ഡ് ഓസ്‌കാര്‍ ഏജന്‍സി നല്‍കിയ പരസ്യം കണ്ടാണ് ആളുകള്‍ എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പേരാണ് അഭിമുഖത്തിനായി എത്തിയത്. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ വിദൂര ജില്ലകളില്‍നിന്നുവരെ ഉദ്യോഗാര്‍ഥികള്‍ എത്തിയിരുന്നു.

      തിങ്കളാഴ്ച രാവിലെ അഭിമുഖം ആരംഭിച്ചപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്പോര്‍ട്ട് ഇന്റര്‍വ്യൂ ബോര്‍ഡ് വാങ്ങിവെക്കുകയും അടുത്ത ദിവസം കൊച്ചിയില്‍ മറ്റൊരു ടെസ്റ്റ് നടക്കുമെന്നും ഉദ്യോഗാര്‍ഥികളെ അറിയിക്കുകയും ചെയ്തു.

      കൂടിക്കാഴ്ച പുരോഗമിക്കുന്നതിനിടെയാണ് സ്ഥലത്തുണ്ടായിരുന്ന ഇടനിലക്കാര്‍ വിസക്ക് 50,000 രൂപ ആവശ്യപ്പെട്ടതായി ആക്ഷേപമുയര്‍ന്നത്. എന്നാല്‍ വിസക്ക് പണം വേണ്ടെന്ന് പരസ്യത്തില്‍ പറഞ്ഞിരുന്നാണ് അഭിമുഖത്തിനായി എത്തിയ ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. ഇതിന് പുറമേ പറഞ്ഞതിലും കുറവ് ശമ്പളമാണ് ഇന്റര്‍വ്യൂ സമയത്ത് അറിയിച്ചതെന്നുള്ള ആക്ഷേപവും ഉദ്യോഗാര്‍ഥികള്‍ ഉയര്‍ത്തി.

      ഇന്റര്‍വ്യൂ നടത്തിയവര്‍ക്ക് ഇത്തരത്തില്‍ പണം ഈടാക്കാന്‍ അനുമതിയുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 25ഓളം ഉദ്യോഗാര്‍ഥികളാണ് കല്‍പറ്റ പൊലീസില്‍ പരാതി നല്‍കിയത്.
      അനുമതിയില്ലെന്ന് വ്യക്തമായാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

      രജിസ്ട്രേഷന്‍ ഫീസായി 150ഓളം ഉദ്യോഗാര്‍ഥികളില്‍ നിന്ന് സംഘാടകര്‍ ഈടാക്കിയ പണം തിരിച്ചുകൊടുപ്പിക്കാന്‍ നടപടി സ്വീകരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. നിലവില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.

      അതേ സമയം ഈ കൂടിക്കാഴ്ചയുമായി ഒരു ബന്ധവുമില്ലെന്ന് സമസ്ത ജില്ല കാര്യാലയം അറിയിച്ചു. കാര്യാലയത്തിലെ ഹാള്‍ മറ്റ് ആളുകള്‍ക്ക് പരിപാടികള്‍ സംഘടിപ്പിക്കാന്‍ നല്‍കാറുണ്ട്. കൂടിക്കാഴ്ച നടത്താനുള്ള പൊലീസ് അനുമതിയടക്കം കാണിച്ചാണ് അവര്‍ ഹാള്‍ ആവശ്യപ്പെട്ടത്.

      Also Read - ഒമിക്രോണ്‍ ആശങ്ക; സിബിഎസ്ഇ പരീക്ഷ ഹൈബ്രിഡ് ആക്കണമെന്ന ആവശ്യവുമായി രക്ഷാകര്‍ത്താക്കള്‍

      സാധാരണപോലെ ഹാള്‍ പരിപാടി നടത്താനായി കൊടുക്കുക മാത്രമാണ് ഓഫിസുമായി ബന്ധപ്പെട്ടവര്‍ ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി.

      കൂടിക്കാഴ്ച നടക്കുന്ന വേദി എന്ന നിലയിലാണ് പരസ്യങ്ങളില്‍ സമസ്ത ജില്ല കാര്യാലയം എന്ന് അവര്‍ എഴുതിച്ചേര്‍ത്തതെന്നും ജില്ല ഭാരവാഹികള്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
      Published by:Karthika M
      First published: