നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • SAI | സായിയില്‍ കായിക പരിശീലകരെ ആവശ്യമുണ്ട്; ആകെ 320 ഒഴിവുകള്‍

  SAI | സായിയില്‍ കായിക പരിശീലകരെ ആവശ്യമുണ്ട്; ആകെ 320 ഒഴിവുകള്‍

  നാല് വര്‍ഷം കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം

  • Share this:
   സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ വിവിധ കായിക ഇനങ്ങളില്‍ കോച്ചുമാരുടെയും അസിസ്റ്റന്റ് കോച്ചുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.നാല് വര്‍ഷം കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

   അപേക്ഷ ക്ഷണിച്ച കായിക ഇനങ്ങള്‍

   ഹോക്കി, ജൂഡോ, കബഡി, കരാട്ടെ, കയാക്കിങ് ആന്‍ഡ് കനോയിങ്, ഖോ-ഖോ, റോവിങ്, സെപക്ത്രോ, ഷൂട്ടിങ്, സോഫ്റ്റ്‌ബോള്‍, സ്വിമ്മിങ്, ടേബിള്‍ ടെന്നിസ്, തയ്ക്വാന്‍ഡ, വോളിബോള്‍, വെയ്റ്റ് ലിഫ്റ്റിങ്, റസ്ലിങ്, വുഷു ആര്‍ച്ചറി, അത്ലറ്റിക്‌സ്, ബാസ്‌കറ്റ് ബോള്‍, ബോക്‌സിങ്, സൈക്ലിങ്, ഫെന്‍സിങ്, ഫുട്‌ബോള്‍, ജിംനാസ്റ്റിക്‌സ്, ഹാന്‍ഡ് ബോള്‍ എന്നിവയാണ്

   തസ്തിക | യോഗ്യത

   കോച്ച്

   സായ് ,എന്‍എസ്,എന്‍ഐഎസ് മറ്റേതെങ്കിലും അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും കോച്ചിങ്ങില്‍ ഡിപ്ലോമയും 5 വര്‍ഷ പരിചയവും അല്ലെങ്കില്‍ ഒളിമ്പിക്‌സ് അല്ലെങ്കില്‍ ലോക ചാംപ്യന്‍ഷിപ് മെഡല്‍ ജേതാവ് അയിരിക്കണം് 45 വയസ്സാണ് കഴിയരുത്. ആകെ 100 ഒഴിവുകളാണ് ഉള്ളത്.
   അസിസ്റ്റന്റ് കോച്ച് ഒക്ടോബര്‍ 15 വര അപേക്ഷ സമര്‍പ്പിക്കാം.

   അസിസ്റ്റന്റ് കോച്ച്

   സായ് അല്ലെങ്കില്‍ എന്‍എസ്-എന്‍ഐഎസ് അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും കോച്ചിങ്ങില്‍ ഡിപ്ലോ പ്രായ പരിധി 40 വയസ്സ് ആണ്. ആകെ 220 ഒഴിവുകളാണ്. ഒക്ടോബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം.

   അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും
   http://sportsauthorityofindia.nic.in/saijobs/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

   സൈബര്‍ശ്രീ സി-ഡിറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് മാസത്തെ സൗജന്യ പരിശീലനത്തിന് അവസരം

   ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നു. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌റ്റൈപെന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ 3 വര്‍ഷ ഡിപ്ലോമ/ എന്‍ജിനിയറിംഗ് എന്നിവയിലൊന്ന് പാസായവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരം ലഭിക്കും.

   പ്രായ പരിധി 18 നും 26 നും മദ്ധ്യേ.
   അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തിലോ cybersricdit@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ഒക്ടോബര്‍ എട്ടിന് മുന്‍പ് അയയ്ക്കണം. അപേക്ഷകള്‍ www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0471-2933944, 9947692219, 9447401523.
   Published by:Jayashankar AV
   First published:
   )}