നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • DU | ഡല്‍ഹി സര്‍വ്വകലാശാലയിലെ 12 കോളേജുകളില്‍ ശമ്പള പ്രതിസന്ധി; UGC നിയന്ത്രണമേറ്റടുക്കണമെന്ന് അധ്യാപകര്‍

  DU | ഡല്‍ഹി സര്‍വ്വകലാശാലയിലെ 12 കോളേജുകളില്‍ ശമ്പള പ്രതിസന്ധി; UGC നിയന്ത്രണമേറ്റടുക്കണമെന്ന് അധ്യാപകര്‍

  തങ്ങള്‍ക്ക് ലഭിക്കുന്ന ഗ്രാന്റ് അപര്യാപ്തമാണന്നും അതിനാല്‍ യുജിസി ഇടപെട്ട് തങ്ങള്‍ക്ക് നീതി വാങ്ങിത്തരണമെന്നാണ് അധ്യാപകര്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

  • Share this:
   ഡല്‍ഹി സര്‍വ്വകലാശാലയിലെ അധ്യാപകര്‍ വീണ്ടും സര്‍ക്കാരുമായി തര്‍ക്കത്തിലേക്ക്. പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന 12 കോളേജുകളിലേക്കുള്ള ഗ്രാന്റുകള്‍ വൈകുന്നതിനെ ചൊല്ലിയാണ് വാഗ്വാദങ്ങള്‍ മുറുകുന്നത്. ഈ കോളേജുകളില്‍ ശമ്പളത്തിന്റെ കാര്യത്തിലും മറ്റ് വ്യവസ്ഥയിലും താമസം നേരിടുന്ന സാഹചര്യത്തില്‍ യുജിസിയോട് കോളേജുകള്‍ ഏറ്റടുക്കണമെന്നുള്ള അപേക്ഷയും ശക്തമാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന ഗ്രാന്റ് അപര്യാപ്തമാണന്നും അതിനാല്‍ യുജിസി ഇടപെട്ട് തങ്ങള്‍ക്ക് നീതി വാങ്ങിത്തരണമെന്നാണ് അധ്യാപകര്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

   യുജിസി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന കോളേജുകളില്‍ ദീന്‍ ദയാല്‍ ഉപാദ്ധായ കോളേജ്, ഭീംറാവോ അംബേദ്കര്‍ കോളേജ്, ഇന്ദിരാ ഗാന്ധി സ്‌പോര്‍ട്ട്‌സ് കോളേജ്, മഹര്‍ഷി വാത്മീകി കോളേജ്, ഭാസ്‌കരാചാര്യ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, അദിഥി മഹാവിദ്യാലയ, മഹാരാജ അഗ്രസേന്‍ കോളേജ്, സിസ്റ്റര്‍ നിവേദിതാ കോളേജ്, ഡല്‍ഹിയിലെ കേശവ് മഹാവിദ്യാലയ എന്നിവ അടങ്ങുന്നു.ഡല്‍ഹി സര്‍വ്വകലാശാല അധ്യാപക കൂട്ടായ്മയുടെ (ഡിയുടിഎ) അധ്യക്ഷനായ രാബിജ് റായ്, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്, പ്രശ്‌ന ബാധിതമായ 12 കോളേജുകള്‍ സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും യുജിസിയ്ക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ്. അധ്യാപക കൂട്ടായ്മയുടെ ഭാരവാഹികള്‍ ഇത് സംബന്ധിച്ച് യുജിസിയുമായി കൂടിക്കാഴ്ച നടത്തിയതായും ഇദ്ദേഹം വെളിപ്പെടുത്തി.

   യുജിസിയുടെ സെക്രട്ടറിയായ പ്രൊഫസര്‍ രജ്‌നീഷ് ജെയിനും സാമ്പത്തിക ഉപദേഷ്ടാവായ പി കെ താക്കൂറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.സെപ്റ്റംബര്‍ 13നാണ് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭരണ സമിതിയുടെ കാലാവധി അവസാനിച്ചത്. 28 കോളേജുകളാണ് ഇവരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ച് വന്നത്. ഈ സമിതിയുടെ കാലാവധി അവസാനിച്ചതോടെയാണ് അധ്യാപകര്‍ സര്‍ക്കാരിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

   അതേസമയം, ഭരണ സമിതിയിലേക്കുള്ള പുതിയ അംഗങ്ങള്‍ ആരൊക്കെയാകണം എന്നത് സംബന്ധിച്ച് ഇവര്‍ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.ലഭ്യമാകുന്ന വിവരങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്, ഡല്‍ഹി അധ്യാപക കൂട്ടായ്മയുടെ (ഡിടിഎ) അധ്യക്ഷനായ ഹന്‍സ്രാജ് സുമന്‍, ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിനോടും വിദ്യാഭ്യാസ മന്ത്രിയായ മനീഷ് സിസോഡിയയോടും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് എന്നാണ്. ഇദ്ദേഹം ഇരുവരോടും, ഇപ്പോള്‍ ഉരുവായ പ്രത്യേക സാഹചര്യങ്ങളെ കണക്കിലെടുത്ത് കഴിഞ്ഞ ഭരണ സമിതിയുടെ കാലാവധി മൂന്നു മാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടതായാണ് അറിയാന്‍ സാധിക്കുന്നത്.

   ഭരണ സമിതിയുടെ കാലാവധി നീട്ടി നല്‍കിയില്ല എങ്കില്‍, നിയമനം പൂര്‍ത്തിയാകാതെ മാറ്റി നിര്‍ത്തിയിരിക്കുന്ന തസ്തികകള്‍ നികുത്തുന്നതിനായി ഒരു ഇടക്കാല ഭരണ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ക്ക് ഇത് സംബന്ധിച്ച് കത്തു നല്‍കി, സംസ്ഥാന ഭരണ സമിതിയുടെ കാലാവധി നീട്ടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുന്നതാകും ഉചിതമായ നടപടിയെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു.സര്‍വ്വകലാശാലയുടെ 18ആം ചട്ട പ്രകാരം, നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി കഴിയുന്നതിന് മൂന്ന് മാസം മുന്‍പ്, പുതിയ ഭരണ സമിതിയുടെ രൂപകല്‍പ്പന സംബന്ധിച്ചുള്ള പ്രക്രിയകള്‍ ആരംഭിക്കേണ്ടതായുണ്ട് എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
   Published by:Jayashankar AV
   First published:
   )}