HOME » NEWS » Career » SANKARANARAYANAN SANKARAPANDIAN AT 67 CRACKS GATE 2021 GH

GATE 2021 പരീക്ഷ പാസായി 67 കാരൻ; ലക്ഷ്യം ഓഗ്മെന്റഡ് റിയാലിറ്റിയിൽ ഗവേഷണം

മുൻ ഗണിതശാസ്ത്രം അധ്യാപകനായ ശങ്കരപാണ്ഡ്യൻ GATE 2021 പരീക്ഷ പാസായ ഏറ്റവും പ്രായം കൂടിയ ആളാണ്.

News18 Malayalam | news18-malayalam
Updated: March 25, 2021, 10:48 AM IST
GATE 2021 പരീക്ഷ പാസായി 67 കാരൻ; ലക്ഷ്യം ഓഗ്മെന്റഡ് റിയാലിറ്റിയിൽ ഗവേഷണം
Sankaranarayanan Sankarapandian
  • Share this:
67 വയസുകാരനായ ശങ്കരനാരായണൻ ശങ്കരപാണ്ഡ്യൻ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ്(GATE) എഴുതാനായി പരീക്ഷാ ഹാളിലേക്ക് കടക്കുമ്പോൾ ഉദ്യോഗസ്ഥർ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള വെയ്റ്റിങ് റൂമിലേക്കുള്ള വഴിയാണ് അദ്ദേഹത്തിന് കാണിച്ചു കൊടുത്തത്. "പരീക്ഷാ സെന്ററിലെജീവനക്കാരൻ ഞാൻ ഏതോ വിദ്യാർത്ഥിയുടെ കൂടെ വന്ന ആളാണെന്നാണ് കരുതിയത്.

താനുമൊരു മത്സരാർത്ഥിയാണെന്ന് ആ ഉദ്യോഗസ്ഥൻ സ്വപ്നത്തിൽ പോലും കരുതിയില്ല, രണ്ട് മക്കളും മൂന്ന് പേരക്കുട്ടികളുമുള്ള ശങ്കരനാരായണൻ ന്യൂസ് 18-നോട് സംസാരിക്കവെ ചിരിച്ചുകൊണ്ട് പറഞ്ഞു. തമിഴ്‌നാട്ടിലെ ഹിന്ദു കോളേജിൽ നിന്ന് ഗണിതശാസ്ത്രം അധ്യാപകനായി വിരമിച്ച ശങ്കരപാണ്ഡ്യൻ GATE 2021 പരീക്ഷ പാസായ ഏറ്റവും പ്രായം കൂടിയ ആളാണ്. 27 പേപ്പറുകളിൽ നിന്ന് രണ്ട് പേപ്പറുകളാണ് തിരഞ്ഞെടുത്തിരുന്നത്. ഗണിതശാസ്ത്രത്തിൽ 338, കമ്പ്യൂട്ടർ സയൻസിൽ 482 എന്നിങ്ങനെ മാർക്കുകൾ നേടി രണ്ടു പേപ്പറിലും അദ്ദേഹം വിജയിച്ചു.


തങ്ങൾക്ക് കൂടുതൽ വൈദഗ്ധ്യമുള്ള ഒരു പേപ്പറാണ് പൊതുവെ വിദ്യാർഥികൾ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ, ശങ്കരപാണ്ഡ്യൻ രണ്ടെണ്ണം എഴുതാൻ തീരുമാനിച്ചു. ഈ പരീക്ഷയ്ക്ക് ഉയർന്ന പ്രായപരിധി ഒന്നുമില്ലെങ്കിലും 20-30 വയസ് പ്രായമുള്ളവരാണ് കൂടുതലായി പരീക്ഷ എഴുതാറുള്ളത്. എം ടെക് കോഴ്‌സിന് വേണ്ടിയും പി എസ് യു സെക്റ്റർ ജോലികൾക്കും വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് GATE. എന്നാൽ, ശങ്കരപാണ്ഡ്യന്റെ ലക്ഷ്യം ഇത് രണ്ടുമല്ല.

Also Read-'ഹെലികോപ്റ്റർ, ഒരു കോടി രൂപ, ഐഫോണ്‍, ചന്ദ്രനിലേക്ക് വെക്കേഷൻ': വോട്ടർമാർക്ക് വമ്പിച്ച വാഗ്ദാനങ്ങളുമായി സ്ഥാനാര്‍ഥി

രണ്ട് ദശകങ്ങളോളം എഞ്ചിനീയറിങ് വിദ്യാർഥികളെ പഠിപ്പിച്ചതിനുശേഷം ഓഗ്മെന്റഡ് റിയാലിറ്റിയുടെ മേഖലയിൽ ഗവേഷണം നടത്തുക എന്നതാണ് ശങ്കരപാണ്ഡ്യന്റെ ഇപ്പോഴത്തെ ലക്ഷ്യം. ഒക്ലൂഷൻ എന്ന വിഷയത്തെ അധികരിച്ച് പഠനം നടത്താനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഹോളോഗ്രാമുകൾ ഉണ്ടാക്കുന്നതിലും സയൻസ് ഫിക്ഷൻ സംബന്ധിച്ച മറ്റു ഫീച്ചറുകൾ യാഥാർഥ്യമാക്കുന്നതിലും സഹായിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ഇത്.
Also Read-കൗതുകം അൽപം കൂടിപ്പോയി; കയ്യിലെടുത്തത് ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയെന്ന് അറിയാതെ യുവതി

"ഈ പരീക്ഷയിൽ ഞാൻ തോറ്റുപോയിരുന്നെങ്കിൽ വീണ്ടും എഴുതാൻ ശ്രമിച്ചേനെ. തോൽവികളെ ഒട്ടും ഭയപ്പെടുന്നില്ല. എഴുതുന്നവരിൽ 17% ആളുകൾ മാത്രം വിജയിക്കുന്ന ഒരു മത്സരപ്പരീക്ഷയാണ് ഇത്. ഗവേഷണം ചെയ്യാൻ ആഗ്രഹിക്കുന്നത് ഒരു ഡിഗ്രിയോ, വലിയ ശമ്പളമുള്ള ജോലിയോ ഒന്നും കിട്ടാനല്ലാത്തതുകൊണ്ടുതന്നെ എനിക്ക് ഒട്ടും ടെൻഷൻ ഉണ്ടായിരുന്നില്ല. കൂടുതൽ കാര്യങ്ങൾ അറിയുക എന്നത് മാത്രമാണ് ഗവേഷണത്തിന്പിന്നിലെ ലക്ഷ്യം.", അദ്ദേഹം ന്യൂസ് 18-നോട് പറഞ്ഞു.

വീട്ടമ്മയായ ഭാര്യയും ഐഐഎമ്മിൽ നിന്നും ബിരുദം നേടിയിട്ടുള്ള മകനും അമേരിക്കയിൽ താമസിക്കുന്ന മകളും അവരുടെ കുടുംബവും പേരക്കുട്ടികളുമൊക്കെ ഏതെങ്കിലും നല്ലൊരു കോർപറേറ്റ് ജോലി നോക്കാൻ അദ്ദേഹത്തെ ഉപദേശിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന് അതിനോടൊന്നും താൽപ്പര്യമില്ല. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള കൊതി ഗവേഷണത്തിലൂടെ മാത്രം നിറവേറ്റാൻ കഴിയുന്ന ഒന്നാണെന്നാണ് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. തന്റെ പേരക്കുട്ടികളെ അതിലൂടെ പ്രചോദിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.
Published by: Naseeba TC
First published: March 25, 2021, 10:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories