• HOME
  • »
  • NEWS
  • »
  • career
  • »
  • SBI Clerk 2022| ശമ്പളം 17,900 രൂപ മുതൽ 47,920 രൂപ വരെ: SBIയിൽ ജൂനിയർ അസോഷ്യേറ്റ്, 5486 ഒഴിവുകൾ

SBI Clerk 2022| ശമ്പളം 17,900 രൂപ മുതൽ 47,920 രൂപ വരെ: SBIയിൽ ജൂനിയർ അസോഷ്യേറ്റ്, 5486 ഒഴിവുകൾ

കേരള സർക്കിളില്‍ 279 ഒഴിവുകളാണുള്ളത്

  • Last Updated :
  • Share this:
    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) ക്ലറിക്കൽ കേഡറിൽ 5486 ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) ഒഴിവ്. ഈ മാസം 27 വരെ അപേക്ഷിക്കാം. www.sbi.co.in കേരള സർക്കിൾ / സെന്ററിൽ ബാക്ക്‌ലോഗ് വേക്കൻസി ഉൾപ്പെടെ 279 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്‌ഥാനത്തെ ഔദ്യോഗിക / പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും) വേണം.

    Also Read- JEE Advanced 2022 Result| ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; ആർ കെ ശിശിറിന് ഒന്നാമത്; പെൺകുട്ടികളിൽ തനിഷ്ക

    ശമ്പളം: 17,900–47,920 രൂപ

    യോഗ്യത: (2022 നവംബർ 30ന്): ബിരുദം

    പ്രായം: 2022 ഓഗസ്റ്റ് ഒന്നിന് 20–28 (പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്. വിമുക്ത ഭടൻമാർക്കും ഇളവുണ്ട്)

    Also Read- SBI Clerk Recruitment 2022| 5008 ജൂനിയർ അസോസിയേറ്റ് തസ്തികകളിൽ ഒഴിവ്; SBI അപേക്ഷകൾ ക്ഷണിച്ചു

    100 ഒബ്ജക്ടീവ് ചോദ്യങ്ങൾ: ഓൺലൈനായി ഒരു മണിക്കൂർ പ്രിലിമിനറി പരീക്ഷ നവംബറിൽ നടക്കും. ഇംഗ്ലീഷ്, ന്യൂമെറിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്‌ജക്‌ടീവ് ചോദ്യങ്ങളുണ്ടാകും.

    കേരളത്തിലെ കേന്ദ്രങ്ങൾ: കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.

    മെയിൻ പരീക്ഷയും ഓൺലൈൻ ഒബ്‌ജക്‌ടീവ് മാതൃകയിലാണ്. പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. 10 / 12 ക്ലാസ് വരെ ഭാഷ പഠിച്ചെന്നു രേഖ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്ക് ഇതു ബാധകമല്ല. ഫീസ്: 750 രൂപ (പട്ടികവിഭാഗ, വിമുക്തഭട, ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല).
    Published by:Rajesh V
    First published: