• HOME
 • »
 • NEWS
 • »
 • career
 • »
 • Online Courses | ബാങ്കിംഗ് മേഖലയിൽ ജോലി തേടുന്നവരാണോ? SBI അഞ്ച് ഓൺലൈൻ കോഴ്സുകളിലേയ്ക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

Online Courses | ബാങ്കിംഗ് മേഖലയിൽ ജോലി തേടുന്നവരാണോ? SBI അഞ്ച് ഓൺലൈൻ കോഴ്സുകളിലേയ്ക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

കോഴ്‌സുകളുടെ ദൈർഘ്യം 3-6 ആഴ്ച വരെയാണ്. വിദ്യാർത്ഥികൾ ഓരോ ആഴ്ചയും 2-3 മണിക്കൂർ കോഴ്‌സിനായി ചെലവഴിക്കാം

sbi

sbi

 • Last Updated :
 • Share this:
  സാമ്പത്തിക സാക്ഷരത വർദ്ധിപ്പിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അഞ്ച് ഓൺലൈൻ കോഴ്സുകൾ ആരംഭിച്ചു. ഇന്നലെ (ഫെബ്രുവരി 9) മുതൽ കോഴ്സുകളിലേയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (NSE) നോളജ് ഹബ് പ്ലാറ്റ്‌ഫോം വഴി വിദ്യാർത്ഥികൾക്ക് ഈ കോഴ്‌സുകളിൽ എൻറോൾ ചെയ്യാം.

  ‘ബാങ്കിംഗ് ഫണ്ടമെന്റൽസ്’, ‘എംഎസ്എംഇ ലെൻഡിംഗ് ഇൻ എ നട്ട്ഷെൽ’, ‘ഇലക്ട്രോണിക് പേയ്‌മെന്റ് സിസ്റ്റം ഇൻ ഇന്ത്യ’, ‘പ്രയോറിറ്റി സെക്ടർ ലെൻഡിംഗ് നോംസ്’, ‘എൻആർഐ ബിസിനസ് & കംപ്ലയൻസ്’ എന്നിവയാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്ന അഞ്ച് കോഴ്സുകൾ.

  ഈ കോഴ്സുകൾക്കായി എസ്ബിഐ സ്ട്രാറ്റജിക് ട്രെയിനിംഗ് യൂണിറ്റ്, എൻഎസ്ഇ അക്കാദമിയുമായി സഹകരിച്ചിട്ടുണ്ട്. കോഴ്‌സുകളുടെ ദൈർഘ്യം 3-6 ആഴ്ച വരെയാണ്. വിദ്യാർത്ഥികൾ ഓരോ ആഴ്ചയും 2-3 മണിക്കൂർ കോഴ്‌സിനായി ചെലവഴിക്കാം.

  ഈ കോഴ്‌സുകളിലൂടെ, ബാങ്കിംഗിന്റെ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് അറിവ് നേടാം. ബാങ്കിംഗ് സേവനങ്ങളിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് പ്രയോജനപ്പെടുന്ന തരത്തിലുമുള്ള കോഴ്സുകളാണ് ഇവ.

  എസ്‌ബി‌ഐ നടത്തുന്ന ഈ കോഴ്‌സുകൾ “തിയറികളുടെയും പ്രായോഗികമായ വശങ്ങളുടെയും ഒരു മികച്ച സംയോജനമാണ്. ഇത് ബാങ്കിംഗ്, വായ്പാ മാനദണ്ഡങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുമെന്ന്” ഔദ്യോഗിക പ്രസ്താവനയിൽ ഓൺലൈൻ ലേണിംഗ് പ്ലാറ്റ്ഫോം അവകാശപ്പെട്ടു.

  നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള എൻഎസ്ഇ അക്കാദമിയുമായുള്ള എസ്ബിഐയുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് എസ്ബിഐ ഡിഎംഡി (എച്ച്ആർ) & സിഡിഒ ഓം പ്രകാശ് മിശ്ര പറഞ്ഞു. എസ്ബിഐയുടെ ഇ-കോഴ്‌സുകൾ ബാങ്കിംഗിന്റെയും സാമ്പത്തിക സേവനങ്ങളുടെയും വിവിധ വശങ്ങളെ കുറിച്ച് മികച്ച അറിവ് നേടാനും പ്രൊഫഷണൽ ജീവിതത്തിൽ ഉപകാരപ്രദമാകുന്നതുമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

  Also Read- Ed-Tech | എഡ്‌ടെക് മേഖല അഞ്ച് വർഷത്തിനുള്ളിൽ സൃഷ്ടിച്ചത് 75,000 തൊഴിലവസരങ്ങൾ

  എൻഎസ്ഇ അക്കാദമിയുമായി സഹകരിച്ച് രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് എസ്ബിഐ ചീഫ് ജനറൽ മാനേജർ ലക്ഷ്മി ആർ ശ്രീനിവാസ് പറഞ്ഞു. ബാങ്കിംഗ്-ടു-ബാങ്കിംഗ് പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, മറ്റ് വിദ്യാർത്ഥികൾ എന്നിവർക്ക് വേണ്ടി ബാങ്കിംഗിന്റെ വ്യത്യസ്ത വശങ്ങളെ കുറിച്ച് ധാരണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് തുടക്കത്തിൽ അഞ്ച് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.

  ഗർഭിണികളായ സ്ത്രീകളെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയ വിവാദ ഉത്തരവ് എസ്ബിഐ കഴിഞ്ഞ മാസം മരവിപ്പിച്ചിരുന്നു. പൊതുജനവികാരം കണക്കിലെടുത്ത്, ഗർഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ ഉപേക്ഷിക്കാനും വിഷയത്തിൽ നിലവിലുള്ള നിർദ്ദേശങ്ങൾ തുടരാനും തീരുമാനിച്ചതായാണ് എസ്ബിഐ അറിയിച്ചത്. മൂന്ന് മാസം ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താല്‍കാലിക അയോഗ്യരാക്കി ഡിസംബര്‍ 31നാണ് എസ്ബിഐ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
  Published by:Anuraj GR
  First published: