നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • SBI Recruitment 2021 | SBIയില്‍ 1226 ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

  SBI Recruitment 2021 | SBIയില്‍ 1226 ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

  അപേക്ഷകര്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കിള്‍/സംസ്ഥാനങ്ങളിലെ ഒഴിവുകളിലക്കാണ് നിയമനം.

  • Share this:
   എസ്ബിഐയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസറാകാന്‍ ബിരുദക്കാര്‍ക്ക് അവസരം. വിവിധ സര്‍ക്കിളുകളുടെ പരിധിയില്‍പ്പെടുന്ന സംസ്ഥാനങ്ങളിലെ ബാങ്കുകളിലായി ആകെ 1226 ഒഴിവുകള്‍ ആണുള്ളത്.

   ഒരാള്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുളളു. അതത് സംസ്ഥാനത്തെ ഭാഷ അറിഞ്ഞിരിക്കണം.

   അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഭാഷാ പരിജ്ഞാനം (വായിക്കാനും എഴുതാനും മനസിലാക്കാനും കഴിയണം) വേണം. ടെസ്റ്റിലൂടെയാവും ഇത് വിലയിരുത്തപ്പെടുക.

   അപേക്ഷകര്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കിള്‍/സംസ്ഥാനങ്ങളിലെ ഒഴിവുകളിലക്കാണ് നിയമനം.

   സര്‍ക്കിള്‍/സംസ്ഥാനം, ഭാഷ, ഒഴിവുകള്‍ എന്നീ ക്രമത്തില്‍ 

   അഹമ്മദാബാദ്, ഗുജറാത്ത്, ഗുജറാത്തി, ഒഴിവുകള്‍-354.
   ബെംഗളൂരു കര്‍ണാടകം, കന്നട, ഒഴിവുകള്‍-278.
   ഭോപാല്‍, മധ്യപ്രദേശ് ആന്റ് ഛത്തീസ്ഗഢ്, ഹിന്ദി, ഒഴിവുകള്‍-214
   ചെന്നൈ, തമിഴ്നാട്, തമിഴ്, ഒഴിവുകള്‍-276
   ജയ്പൂര്‍, രാജസ്ഥാന്‍, ഹിന്ദി, ഒഴിവുകള്‍-104.

   യോഗ്യത
   ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

   പ്രായപരിധി
   1.12.2021 ല്‍ 21-30 വയസ്.
   അപേക്ഷകര്‍ 1991 ഡിസംബര്‍ രണിന് മുമ്പോ, 2000 ഡിസംബര്‍ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

   പ്രവര്‍ത്തിപരിചയം
   ഏതെങ്കിലും ഷെഡ്യൂള്‍ഡ് കമേര്‍ഷ്യല്‍ ബാങ്കിലോ റീജിയണല്‍ റൂറല്‍ ബാങ്കിലോ ഓഫീസറായി രണ്ട് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

   അപേക്ഷാ ഫീസ്

   അപേക്ഷാ ഫീസ് 750 രൂപ.
   എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല.

   അപേക്ഷ സമര്‍പ്പിക്കണ്ട അവസാന തീയതി
   അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ 29 നകം സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ റിട്ടണ്‍ ടെസ്റ്റ്, സ്‌ക്രീനിംഗ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനമുണ്ടാവുക.

   പരീക്ഷ
   ഓണ്‍ലൈന്‍ ടെസ്റ്റ് ജനുവരിയിലുണ്ടാവും. അഡ്മിറ്റ് കാര്‍ഡ് ജനുവരി 12 മുതല്‍ ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷയെഴുതാം.

   തിരുവനന്തപുരം, കൊച്ചി, തിരുനല്‍വേലി, മധുര, ചെന്നൈ, പനാജി, പുതുച്ചേരി, ബെംഗളൂരു, വിശാഖപട്ടണം, വിജയവാഡ, മുംബൈ, ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ 44 കേന്ദ്രങ്ങളിലായാണ് ഓണ്‍ലൈന്‍ ടെസ്റ്റ് നടത്തുക. പരീക്ഷയുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

   ശമ്പളം
   സര്‍ക്കിള്‍ ബേസ്ഡ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടവരെ 36000-63840 രൂപ ശമ്പള നിരക്കില്‍ നിയമിക്കുന്നതാണ്.
   Published by:Karthika M
   First published: