• HOME
  • »
  • NEWS
  • »
  • career
  • »
  • SCHEDULED CAST DEVELOPMENT DEPARTMENT OFFICE MANAGEMENT TRAINEE 140 VACANCIES APPLY NOW

പട്ടികജാതി വികസന വകുപ്പ് ഓഫീസ് മാനേജ്‌മെന്റ് ട്രൈനി; 140 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്‌

News18 MalayalaAm

News18 MalayalaAm

  • Share this:
    തിരുവനന്തപുരം:പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലായി 140 ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകള്‍. വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയാത്ത പട്ടികവര്‍ഗ വിഭാഗത്തിലുള്ള യുവതീയുവാക്കള്‍ക്കാണ് അവസരം സ്വന്തം ജില്ലയില്‍ മാത്രമേ അപേക്ഷിക്കാനാകു.താല്കാലിക അടിസ്ഥാനത്തിലാണ് നിയമനം

    യോഗ്യത

    എസ് എസ് എല്‍ സി. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക്ഗ്രസ് മാര്‍ക്കായി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് www.stdd.kerala,gov.in സന്ദര്‍ശിക്കുക.

    JEE Result | ജെഇഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാരില്‍ മലയാളികളില്ല


    എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. 18 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കിന് അര്‍ഹരായി. ഇവരില്‍ മലയാളികളില്ല. 44 പേര്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചു. jeemain.nta.ac.inntaresults.nic.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭ്യമാകും.
    ജെഇഇ മെയിന്‍ സെഷന്‍ 4 പരീക്ഷകള്‍ ആഗസ്റ്റ് 26, 27, 31, സെപ്റ്റംബര്‍ 1, 2 തീയതികളിലായിട്ടാണ് നടന്നത്. പരീക്ഷയുടെ ഉത്തരസൂചിക കഴിഞ്ഞദിവസം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു.

    സ്‌കോര്‍ പുനര്‍മൂല്യനിര്‍ണയം/പുന പരിശോധന എന്നിവയ്ക്ക് വ്യവസ്ഥയില്ല. ഇതുമായി ബന്ധപ്പെട്ട ഒരു കത്തിടപാടുകളും സ്വീകരിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍/റാങ്ക് കാര്‍ഡുകള്‍ അയയ്ക്കില്ല. പകരം ജെഇഇ (മെയിന്‍) വെബ്സൈറ്റില്‍ നിന്ന് സ്‌കോര്‍/റാങ്ക് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. ബിഇ, ബിടെക്, ബിആര്‍ക്ക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ മെയിന്‍ പരീക്ഷ സംഘടിപ്പിക്കുന്നത്.


    ഇന്ത്യന്‍ നേവിയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ തസ്തികയിൽ അവസരം; എജ്യൂക്കേഷന്‍ ബ്രാഞ്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം


    ഇന്ത്യന്‍ നേവിയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ തസ്തികയിലെ എജ്യൂക്കേഷന്‍ ബ്രാഞ്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഫിസിക്‌സില്‍ ബി.എസ്.സിയും മാക്‌സ്/ ഓപ്പറേഷണല്‍ റിസേര്‍ച്ച് എം.എസ്.സിയിലും നാല് ഒഴിവുകള്‍ ആണുള്ളത്. 1997 ജൂലായ് രണ്ടിനും 2001 ജൂലായ് ഒന്നിനുമിടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.


    അവസരങ്ങള്‍

    മാക്‌സ് ബി.എസ്.സിയും ഫിസിക്‌സ് / അപ്ലൈഡ് ഫിസിക്‌സ് എം.എസ്.സി - 4

    ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ / ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ന/ ഇലക്ട്രിക്കല്‍ ബിഇ / ബി.ടെക് - 2

    മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് ബിഇ / ബി.ടെക് -2

    ടെക്‌നിക്കല്‍  ബ്രാഞ്ചിലേക്ക്   അപേക്ഷിക്കാം

    എഞ്ചിനിയര്‍ ബ്രാഞ്ച് (ജനറല്‍ സര്‍വീസ്) - 27 ഒഴിവുകള്‍
    എയ്‌റോനോട്ടിക്കില്‍/ എയ്‌റോസ്‌പേസ്/ ഓട്ടോമൊബൈല്‍സ് / കണ്‍ട്രോള്‍ എന്‍ജിനിയറിങ് / ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ് ആന്‍ഡ് മോനേജ്‌മെന്റ് / ഇന്‍സ്ട്രുമെന്റേഷന്‍ / ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ / മെക്കാനിക്കല്‍ / മെക്കാനിക്കല്‍ ആന്‍ജ് ഓട്ടോമേഷന്‍/ മറൈന്‍/ മെക്കട്രോണിക്‌സ്/ മെറ്റലര്‍ജി/ പ്രൊഡക്ഷന്‍ ബി.ഇ/ ബി.ടെക്

    ഇലക്ട്രിക്കല്‍ ബ്രാഞ്ച് (ജനറല്‍ സര്‍വീസ്) - 34 ഒഴിവുകള്‍
    ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂമിക്കേഷന്‍/ ടെലികമ്മ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േഷന്‍/ ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ബി.ഇ/ ബി.ടെക്

    നേവല്‍ ആര്‍കിടെക്ട് - 12 ഒഴിവുകള്‍
    എയ്‌റനോട്ടിക്കല്‍ / എയ്‌റോസ്‌പേസ്/ സിവില്‍/മെക്കാനിക്കല്‍/ മെക്കാനിക്കല്‍ വിത് ഓട്ടോമേഷന്‍/ മറൈന്‍ എന്‍ജിനിയറിങ്/ മെറ്റലര്‍ജി/ നേവല്‍ ആര്‍കിടെക്ചര്‍/ ഓഷ്യന്‍ എന്‍ജിനിയറിങ്/ ഷിപ്പ് ടെക്‌നോളജി/ ഷിപ്പ് ബില്‍ഡിങ്/ ഷിപ്പ് ഡിസൈന്‍ ബി.ഇ/ ബി.ടെക്

    എക്‌സിക്യൂട്ടിവ് ബ്രാഞ്ച്

    ജനറല്‍ സര്‍വീസ് (ജി.എസ്. (X)/ഹൈഡ്രോകേഡര്‍ - 45:
    ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക് ആണ് യോഗ്യത

    എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ - 4, ഒബാസര്‍വര്‍ - 8, പൈലറ്റ് - 15
    60 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക് ആണ് യോഗ്യത. കൂടാതെ പത്ത്, പ്ലസ്ടു എന്നീ ക്ലാസുകളില്‍ 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷ് വിഷയത്തിന് 60 ശതമാനം മാര്‍ക്കും വേണം.

    ലോജിസ്റ്റിക്‌സ് - 18
    ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബി.ഇ / ബി.ടെക് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് എം.ബി.എ അല്ലെങ്കില്‍ പി.എസ്.സി / ബി.കോം / ഐ.ടി.ബി.എസ് സിയും ഫിനാന്‍സ്/ ലോജിസ്റ്റിക്‌സ് / സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് / മെറ്റീരീയല്‍ മാനോജ്‌മെന്റ് പി.ജി ഡിപ്ലോമയുമാണ് യോഗ്യത. അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് എം.സി.എ/ എം. എസ്.സി (ഐടി)

    അപേക്ഷ
    www.joinindiannavy.gov.in വഴി സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ അഞ്ചു വരെ അപേക്ഷിക്കാം
    Published by:Jayashankar AV
    First published:
    )}