ഭിന്നലിംഗക്കാര്‍ക്ക് (LGBTQ+) വിദേശ പഠനത്തിനുള്ള (studies) സ്കോളര്‍ഷിപ്പ് (scholarship) ഒരുക്കിയിരിക്കുകയാണ് വിദ്യാഭ്യാസ രംഗത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഗ്രാഡ് റൈറ്റ് (grad right). ലോകത്തിലെ മികച്ച 500 സര്‍വ്വകലാശാലകളില്‍ (universities) പഠിക്കുന്നതിന് 2 ലക്ഷം രൂപയാണ് സ്കോളര്‍ഷിപ്പായി നല്‍കുക. ഗ്രാഡ് റൈറ്റ്സിന്റെ വെബ്സൈറ്റില്‍ 2022 ജൂലൈ 31ന് അകം സ്കോളര്‍ഷിപ്പിനായി അപേക്ഷ നല്‍കാം. സ്കൂള്‍ പരീക്ഷകളിലെ മാര്‍ക്കിന്റെ (marks) അടിസ്ഥാനത്തിലായിരിക്കും സ്കോളര്‍ഷിപ്പ് നല്‍കുക.
'ഏതൊക്കെ സര്‍വ്വകലാശാലകളാണ് മികച്ച പഠന സൗകര്യങ്ങള്‍ ഒരുക്കുന്നത്, സുരക്ഷിതമായ താമസ സൗകര്യം എവിടെ ലഭിക്കും തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാന്‍ ഗ്രാഡ് റൈറ്റ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. അന്താരാഷ്ട്ര തലത്തിലെ മറ്റ് വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ അവസരമൊരുക്കുന്നു. ഇതുവഴി വിദേശ സംസ്ക്കാരത്തെക്കുറിച്ചും മാറ്റത്തെക്കുറിച്ചും അവിടുത്തെ വിദ്യാഭ്യാസ രീതികളെക്കുറിച്ചും എല്ലാം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. സ്കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായ സഹായങ്ങളും നല്കുന്നു.' ഗ്രാഡ് റൈറ്റിന്റെ വക്താവ് ആനന്ദ് പട്ടിന്ജ് വ്യക്തമാക്കി.
അക്കാദമിക മികവിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. ഓരോ അപേക്ഷയും ഗ്രാഡ് റൈറ്റിന്റെ കീഴിലുള്ള സാമ്പത്തിക സ്ഥാപനങ്ങളും വിശദമായി പരിശോധിക്കും. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് വിദേശ സ്കോളര്‍ഷിപ്പ് നല്കുന്ന ഒരേ ഒരു സ്ഥാപനം ഗ്രാഡ് റൈറ്റ് ആണ്. വിദ്യാഭ്യാസ രംഗത്തെ മറ്റ് സ്ഥാനങ്ങളും ഇത്തരം പദ്ധതികളുമായി രംഗത്ത് വരണമെന്നാണ് തങ്ങളുടെ ആഗ്രഹം. രാജ്യത്തിന്റെ വികസനത്തിന് ഇത്തരം കാര്യങ്ങള്‍ അത്യാവശ്യമാണെന്ന് കമ്പനി നേതാവ് ശശിധര്‍ വ്യക്തമാക്കി.
എല്‍ജിബിറ്റിക്യുഐഎ പ്ലസ് വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട മാസമാണ് ജൂണ്‍. ഈ വിഭാഗത്തില്‍പ്പെടുന്ന ലോകത്തിലെ എല്ലാ ആളുകളും തങ്ങളുടെ സംസ്ക്കാരവും അവകാശങ്ങളും അഭിമാനത്തോടെ ആഘോഷിക്കുന്ന മാസം കൂടിയാണിത്. പരേഡുകള്‍, പ്രതിഷേധങ്ങള്‍ , മാര്‍ച്ചുകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ടും ഇവര്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ ലോകത്തിന്റെ പലഭാഗത്തായി ആഘോഷ പരിപാടികള്‍ക്കായി ഒത്തു ചേരുന്നു. 1970 മുതലാണ് ജൂണ്‍ മാസം എല്‍ജിബിറ്റിക്യൂ പ്ലസ് വിഭാഗം 'അഭിമാന മാസ'മായി ആഘോഷിക്കാന്‍ തുടങ്ങിയത്. അമേരിക്കയിലായിരുന്നു ഇതിന്റെ തുടക്കം. നിരവധി പ്രതിഷേധങ്ങള്‍ 1970 മുതല്‍ അവിടെ ആരംഭിച്ചു. അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള മുന്നേറ്റങ്ങളായിരുന്നു അവ.
എല്‍ജിബിറ്റിക്യു പ്ലസ് വിഭാഗത്തിനെതിരായി പല പ്രവര്‍ത്തനങ്ങളും ലോകത്ത് നടന്നിട്ടുണ്ട്. മഴവില്‍ നിറങ്ങളെപ്പോലും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. നേരത്തെ റഷ്യയില്‍ റെയിന്‍ ബോ കളര്‍ ഐസ്ക്രീമിന് വിലക്കേര്‍പ്പെടുത്താന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്തരം ഐസ്ക്രീമുകള്‍ രഹസ്യമായി സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം. എല്‍ജിബിറ്റിക്യുഐ പ്രസ്ഥാനത്തിനും അതിന്റെ മഴവില്‍ വര്‍ണ്ണത്തിലുള്ള പതാകയ്ക്കും വേണ്ടിയുള്ള രഹസ്യ പരസ്യമാണ് ഈ ഐസ്ക്രീമുകള്‍ എന്നാണ് എംപിയും വനിത വിഭാഗം മേധാവിയുമായ യേകാതേരിന ലാഖോവ പറഞ്ഞത്.
റഷ്യയിലെ 2013ലെ ഗേ പ്രൊപ്പഗാന്‍ഡ നിയമ പ്രകാരം നിരോധിച്ച റെയിന്‍ബോ ഫ്ലാഗ് റഷ്യയിലെ കുട്ടികള്‍ക്ക് പരിചിതമാക്കുകയാണ് ഈ ഐസ്ക്രീമെന്നും അവര്‍ ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ ഐസ്ക്രീം ബ്രാന്‍ഡായ ചിസ്റ്റിയ ലിനിയ നിഷേധിച്ചു. എജിബിറ്റിക്യുഐഎ വിഭാഗവുമായി ബന്ധപ്പെട്ടതല്ല നിറമെന്നും അവര്‍ വ്യക്തമാക്കി.
keywords: LGBTQ+, transgender, study, abroad, scholarship, എല്‍ജിബിറ്റിക്യു പ്ലസ്, ട്രാന്‍സ് ജെന്‍ഡര്‍, സ്കോളര്‍ഷിപ്പ്, വിദേശ പഠനം
link: https://www.news18.com/news/education-career/scholarship-worth-rs-2-lakh-launched-for-lgbtqia-students-to-aid-higher-education-abroad-5426473.html
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.