നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • SEBI Recruitment 2022 | ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് SEBI; ബിരുദധാരികൾക്ക് അപേക്ഷിക്കാം; ശമ്പളം 55,600 രൂപ വരെ

    SEBI Recruitment 2022 | ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് SEBI; ബിരുദധാരികൾക്ക് അപേക്ഷിക്കാം; ശമ്പളം 55,600 രൂപ വരെ

    താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ജനുവരി 24 നുള്ളില്‍ അപേക്ഷിക്കാം.

    • Share this:
      സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI - Securities and Exchange Board of India) 120 ഗ്രേഡ് എ ഓഫീസര്‍ (Grade A Officer) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

      ജനറല്‍, നിയമ, വിവര സാങ്കേതിക വിദ്യ, ഗവേഷണം, ഔദ്യോഗിക ഭാഷാ സ്ട്രീമുകളാണ് ഓഫീസര്‍ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) തസ്തികയില്‍ ഉള്‍പ്പെടുന്നത്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sebi.gov.in സന്ദര്‍ശിച്ച് ജനുവരി 24 നുള്ളില്‍ അപേക്ഷിക്കാം.

      ഒന്നാം ഘട്ട ഓണ്‍ലൈന്‍ പരീക്ഷ (Online Exam) ഫെബ്രുവരി 20 ന് നടക്കും. രണ്ടാം ഘട്ട പരീക്ഷകള്‍ മാര്‍ച്ച് 20 നും ഏപ്രില്‍ 3 നുമായാണ് നടക്കുക. മൂന്നാം ഘട്ടമായ അഭിമുഖ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. 'ഓഫീസര്‍ ഗ്രേഡ് എ' തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊബേഷന്‍ കാലയളവിലെ പ്രകടനം തൃപ്തികരമാണെങ്കില്‍ സെബിയിലെ ഉദ്യോഗം സ്ഥിരപ്പെടുത്തുമെന്നാണ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നത്.

      സെബി റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകള്‍

      ആകെ 80 ഒഴിവുകള്‍

      ലീഗല്‍ - 16

      ഇന്‍ഫര്‍മേഷന്‍ ടെക്നോളജി - 14

      ഗവേഷണം - 7

      ഔദ്യോഗിക ഭാഷ - 3

      സെബി റിക്രൂട്ട്‌മെന്റ് 2022: യോഗ്യതാ മാനദണ്ഡം

      പ്രായപരിധി:

      അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 2021 ഡിസംബര്‍ 31 ന് 30 വയസ്സ് തികയാന്‍ പാടില്ല. അതായത് ഉദ്യോഗാര്‍ത്ഥി 1992 ജനുവരി 1നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.

      വിദ്യാഭ്യാസ യോഗ്യത:

      ജനറല്‍ സ്ട്രീം: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, നിയമത്തില്‍ ബിരുദം, ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം, CA, CFA, CS, CWA എന്നിവ.

      ലീഗല്‍ സ്ട്രീം: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നിയമത്തില്‍ ബിരുദം.

      ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: എഞ്ചിനീയറിംഗില്‍ ബിരുദം (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ കമ്പ്യൂട്ടര്‍ സയന്‍സ്). അല്ലെങ്കില്‍ കംപ്യൂട്ടേഴ്‌സ് ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദവും (കുറഞ്ഞത് 2 വര്‍ഷത്തെ കാലയളവ്).

      റിസര്‍ച്ച് സ്ട്രീം: സ്റ്റാറ്റിസ്റ്റിക്സ് / ഇക്കണോമിക്സ് / കൊമേഴ്സ് / ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (ഫിനാന്‍സ്) / ഇക്കണോമെട്രിക്സ് എന്നിവയില്‍ അംഗീകൃത യൂണിവേഴ്സിറ്റി / ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദം.

      ഔദ്യോഗിക ഭാഷ: ഒരു അംഗീകൃത സര്‍വകലാശാല/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. ഒപ്പം, ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ സംസ്‌കൃതം/ ഇംഗ്ലീഷ്/ സാമ്പത്തിക ശാസ്ത്രം/ കൊമേഴ്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം. ഒപ്പം, ബിരുദതലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം.

      സെബി റിക്രൂട്ട്‌മെന്റ് 2022: എങ്ങനെ അപേക്ഷിക്കാം

      ഘട്ടം 1. സെബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.

      ഘട്ടം 2. ഹോംപേജില്‍ സെബി ഓഫീസര്‍ ഗ്രേഡ് എ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

      ഘട്ടം 3. സ്വയം രജിസ്റ്റര്‍ ചെയ്യുക.

      ഘട്ടം 4. അപേക്ഷാ ഫോം പൂരിപ്പിക്കുക.

      ഘട്ടം 5. അപേക്ഷാ ഫീസ് അടയ്ക്കുക.

      ഘട്ടം 6. ഭാവിയിലെ ഉപയോഗത്തിനായി പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

      സെബി റിക്രൂട്ട്‌മെന്റ് 2022: അപേക്ഷാ ഫീസ്

      സംവരണീയരല്ലാത്തവര്‍ക്കും ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്കും അപേക്ഷാ ഫീസ് 1000 രൂപയാണ്. എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവരുടെ ഫീസ് 100 രൂപ.

      സെബി റിക്രൂട്ട്‌മെന്റ് 2022: തിരഞ്ഞെടുക്കല്‍ മാനദണ്ഡം

      മൂന്ന് ഘട്ടങ്ങളുള്ള പ്രക്രിയയിലൂടെയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

      ഘട്ടം I (100 മാര്‍ക്കിന്റെ രണ്ട് പേപ്പറുകള്‍ അടങ്ങുന്ന ഓണ്‍ലൈന്‍ സ്‌ക്രീനിംഗ് പരീക്ഷ)
      ഘട്ടം II (100 മാര്‍ക്കിന്റെ രണ്ട് പേപ്പറുകള്‍ അടങ്ങുന്ന ഓണ്‍ലൈന്‍ പരീക്ഷ)
      ഘട്ടം III (അഭിമുഖ പരീക്ഷ)

      Also Read - മെഡിക്കല്‍, എഞ്ചിനീയറിംഗ് ഉന്നത വിദ്യാഭ്യാസത്തിന് 65,000 രൂപയുടെ സ്‌കോളര്‍ഷിപ്പ്; അപേക്ഷകൾ ക്ഷണിച്ചു

      സെബി റിക്രൂട്ട്‌മെന്റ് 2022: ശമ്പളം

      തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 28,150 രൂപ മുതല്‍ 55,600 രൂപ വരെ ശമ്പളം ലഭിക്കും.

      ഇതിനിടെ, ഇന്‍ഫോസിസ് ബിപിഎം ലിമിറ്റഡ് പ്രോസസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. പുതുമുഖങ്ങള്‍ക്കാണ് അവസരം. ബെംഗളൂരുവിലാണ് നിലവില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുകയെങ്കിലും കമ്പനിയുടെ ബിസിനസ്സ് ആവശ്യകത അനുസരിച്ച് പോസ്റ്റിംഗ് ലൊക്കേഷന്‍ മാറിയേക്കാം. ആര്‍ട്സ്, സയന്‍സ്, ബിടെക് എന്നീ മേഖലകളില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സാധുവായ ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഉപയോഗിച്ച് career.infosys.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

      Also read- Wipro Hiring | എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് വിപ്രോയില്‍ തൊഴിലവസരം; 3.5 ലക്ഷം രൂപ വാർഷിക ശമ്പളം

      ഐടി ഭീമനായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ബിസിനസ് പ്രോസസ് സര്‍വീസുകളില്‍ (ബിപിഎസ്) പുതുമുഖങ്ങളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബിസിനസ്, സയന്‍സ്, ആര്‍ട്‌സ് കോഴ്‌സുകളില്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും tcs.com/career എന്ന വെബ്സൈറ്റിലൂടെ ജോലിക്ക് അപേക്ഷിക്കാം.

      IIT Madras | EV വിഷയമാക്കി പ്രത്യേക ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കാനൊരുങ്ങി ചെന്നൈ ഐഐടി
      Published by:Jayashankar AV
      First published: