• HOME
  • »
  • NEWS
  • »
  • career
  • »
  • വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ദം: കെടിയു സംഘടിപ്പിക്കുന്ന രണ്ടാം വെബിനാർ നാളെ

വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ദം: കെടിയു സംഘടിപ്പിക്കുന്ന രണ്ടാം വെബിനാർ നാളെ

സുഹൃത്തുക്കളിൽനിന്നും അകന്നുനിൽക്കുന്നതിലൂടെ വിദ്യാർത്ഥികളിൽ ഉടലെടുക്കുന്ന ഭയം, ഉത്കണ്ഠ, കോപം എന്നിവയെ നേരിടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് വെബിനാർ ലക്ഷ്യമിടുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ കോളേജുകളിൽ നിന്നും സുഹൃത്തുക്കളിൽനിന്നും അകന്നുനിൽക്കുന്നതിലൂടെ വിദ്യാർത്ഥികളിൽ ഉടലെടുക്കുന്ന ഭയം, ഉത്കണ്ഠ, കോപം എന്നിവയെ നേരിടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന്, എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിദ്യാർത്ഥികൾക്കും അധ്യാപർക്കുമായി വെബിനാർ സംഘടിപ്പിക്കുന്നു.

യുകെ എൻഎച്ച്എസിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈൻഡ് ആൻഡ് ബ്രെയിൻ (ഇൻ മൈൻഡ്) ഡയറക്ടറുമായ ഡോ. മനോജ് തെരയിൽ കുമാർ "നിങ്ങളുടെ മനസ്സിനെ എങ്ങിനെ ശാന്തമാക്കാം" എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കും. ജൂൺ 6 വൈകിട്ട് ഏഴുമണിക്കാണ് വെബിനാർ.

രജിസ്ട്രാർ ഡോ പ്രവീൺ എ, ഡീൻ അക്കാഡമിക് ഡോ സാദിക്ക്, സിൻറിക്കേറ്റ് കമ്മിറ്റി അംഗങ്ങളായ ഡോ. പി. കെ. ബിജു, അഡ്വ. ഐ. സാജു , ഡോ. സൻജ്ജീവ് ജി എന്നിവർ പങ്കെടുക്കും.

വിദ്യാർത്ഥികളിൽ മാനസിക ക്ഷേമത്തിനായുള്ള വർദ്ധിച്ച ആവശ്യകത പരിഹരിക്കുന്നതിന് സർവകലാശാല സംഘടിപ്പിക്കുന്ന രണ്ടാമത്തെ വെബിനാറാണിത്. വെബിനാർ യൂണിവേഴ്സിറ്റി ഫേസ്ബുക്ക് പേജിൽ (www.facebook.com/apjaktu) തത്സമയം സംപ്രേഷണം ചെയ്യും.

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ നിയന്ത്രണങ്ങള്‍ കൂടുതൽ ശക്തമാക്കുന്നു. ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ നാലിന് രാവിലെ 9 മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ അഞ്ച് മുതല്‍ ജൂണ്‍ ഒമ്പത് വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല.

അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ അഞ്ചു മുതല്‍ ഒമ്പത് വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂണ്‍ നാലിന് പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം.

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ ഏഴ് എന്നായിരുന്നു നിശ്ചയിച്ചത്.

സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്‍റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി.

കോവിഡ് മരണങ്ങള്‍ നിലവില്‍ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം തരംഗമുണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള നടപടികള്‍ ആരംഭിച്ചു. സാധാരണ നിലയിലുള്ള ജാഗ്രത തുടരണം. ആള്‍ക്കൂട്ടം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിഥി തൊഴിലാളികളെ മുഴുവന്‍ വാക്സിനേറ്റ് ചെയ്യും. അവരെ ഇടക്കിടെ പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കും. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ പേരെയും വാക്സിനേറ്റ് ചെയ്യും. രോഗ ലക്ഷണങ്ങളില്‍ വരുന്ന മാറ്റം നിരീക്ഷിക്കും. ജനിതക പഠനവും നടത്തും.
Published by:Anuraj GR
First published: