• HOME
  • »
  • NEWS
  • »
  • career
  • »
  • CBSEയിൽ പത്ത് കഴിഞ്ഞവർക്ക് സീനിയർ സെക്കന്ററി (പ്ലസ്ടു) പ്രോഗ്രാം

CBSEയിൽ പത്ത് കഴിഞ്ഞവർക്ക് സീനിയർ സെക്കന്ററി (പ്ലസ്ടു) പ്രോഗ്രാം

സി.ബി.എസ്.ഇ.യുടെ സീനിയർ സെക്കൻഡറി ക്ലാസ്സുകളിൽ (11,12 ക്ലാസ്സുകൾ) പ്രധാനമായും പ്രധാനമായും മൂന്നു ഗ്രൂപ്പുകളായിട്ടാണ് തിരിച്ചിരിക്കുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കേരളത്തിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ ആശ്രയിക്കുന്ന സിലബസ്സാണ്, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.). സി.ബി.എസ്.ഇ.യുടെ സീനിയർ സെക്കൻഡറി ക്ലാസ്സുകളിൽ (11,12 ക്ലാസ്സുകൾ) പ്രധാനമായും പ്രധാനമായും മൂന്നു ഗ്രൂപ്പുകളായിട്ടാണ്,തിരിച്ചിരിക്കുന്നത്.




    ഗ്രൂപ്പുകൾ


    1.ലാംഗ്വേജസ് (ഗ്രൂപ്പ്-എൽ)

    2.അക്കാദമിക് ഇലക്ടീവ്സ് (ഗ്രൂപ്പ് - എ)

    3.സ്കിൽ വിഷയങ്ങൾ


    1.ലാംഗ്വേജസ് ഗ്രൂപ്പ് (ഗ്രൂപ്പ്-എൽ)


    ലാംഗ്വേജസ് ഗ്രൂപ്പിൽ ഭാഷാ വിഷയങ്ങൾ മാത്രമാണ് കൈകാര്യം ചെയ്യപെടുന്നത്. മലയാളം ഉൾപ്പെടെ

    ലാംഗ്വേജസ് ഗ്രൂപ്പിൽ 38 ഭാഷാവിഷയങ്ങളുണ്ട്.


    2.അക്കാദമിക് ഇലക്ടീവ്സ്


    അക്കാദമിക ഇലക്ടീവ്സിൽ താഴെ പറയുന്ന വിഷയങ്ങളാണ് , സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


    അക്കൗണ്ടൻസി

    ബയോളജി

    ബയോടെക്നോളജി

    ബിസിനസ് സ്റ്റഡീസ്

    കർണാടിക് മെലോഡിക്

    കർണാടിക് വോക്കൽ

    കർണാടിക് പെർക്യൂഷൻ

    കെമിസ്ട്രി

    കംപ്യൂട്ടർ സയൻസ്

    ഇക്കണോമിക്സ്

    എൻജിനിയറിങ് ഗ്രാഫിക്സ്

    ഓൺട്രപ്രണർഷിപ്പ്

    ഫൈൻ ആർട്സ്

    ഡാൻസ്

    ജ്യോഗ്രഫി

    ഹിന്ദുസ്ഥാനി മെലോഡിക്

    ഹിന്ദുസ്ഥാനി പെർക്യൂഷൻ

    ഹിന്ദുസ്ഥാനി വോക്കൽ

    ഹിസ്റ്ററി

    ഹോം സയൻസ്

    ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്

    നോളജ് ട്രഡീഷൻ-പ്രാക്ടീസസ് ഇന്ത്യ

    ലീഗൽ സ്റ്റഡീസ്

    മാത്തമാറ്റിക്സ്‌

    അപ്ലൈഡ് മാത്തമാറ്റിക്സ്

    എൻ.സി.സി.

    ഫിസിക്കൽ എജ്യുക്കേഷൻ

    ഫിസിക്സ്

    പൊളിറ്റിക്കൽ സയൻസ്

    സൈക്കോളജി

    സോഷ്യോളജി


    3.സ്കിൽ വിഷയങ്ങൾ


    39 സ്കിൽ വിഷയങ്ങളാണ് , ഈ  വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവ താഴെ പറയുന്നതാണ്.

    RETAIL

    INFORMATION TECHOLOGY

    WEB APPLICATIONS

    AUTOMOTIVE

    FINANCIAL MARKETS MANAGEMENT

    TOURISM

    BEAUTY AND WELLNESS

    AGRICULTURE

    FOOD PRODUCTION

    FRONT OFFICE OPERATIONS

    BANKING

    MARKETING

    HEALTH CARE

    INSURANCE

    HORTICULTURE

    TYPOGRAPHY AND COMPUTER APPLICATION

    GEOSPATIAL TECHNOLOGY

    ELECTRICAL TECHNOLOGY

    ELECTRONICS TECHNOLOGY

    MULTI-MEDIA

    TAXATION

    COST ACCOUNTING

    OFFICE PROCEDURES AND PRACTICES

    SHORTHAND ENGLISH

    SHORTHAND HINDI

    AIR CONDITIONING AND REFRIGERATION

    MEDICAL DIAGNOSTICS

    TEXTILE DESIGN

    DESIGN

    SALESMANSHIP

    BUSINESS ADMINISTRATION

    FOOD NUTRITION AND DIETETICS

    MASS MEDIA STUDIES

    LIBRARY AND INFORMATION SCIENCE

    FASHION STUDIES

    YOGA

    DATA SCIENCE

    EARLY CHILDHOOD CARE & EDUCATION

    ARTIFICIAL INTELLIGENCE


    ഗ്രൂപ്പുകളും കോമ്പിനേഷനുകളും


    ഗ്രൂപ്പുക്രമപ്രകാരം ഒരാൾ നിർബന്ധമായും അഞ്ചുവിഷയങ്ങൾ  പഠിച്ചിരിക്കണം.

    വിഷയങ്ങൾ കുറെയധികം ലഭ്യമാണെങ്കിലും,ചില വിഷയങ്ങൾക്കൊപ്പം മറ്റുചില വിഷയങ്ങൾ എടുക്കാൻ പറ്റില്ല. വിദ്യാർത്ഥികൾക്ക് അവർക്കിഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാമെങ്കിലും അവർ ചേരാനുദ്ദേശിക്കുന്ന സ്കൂളുകൾ തിരഞ്ഞെടുത്തിട്ടുള്ള കോമ്പിനേഷനുകളിൽ ഒന്നുമാത്രമേ ഒരു വിദ്യാർഥിക്ക് പഠിക്കാൻ സാധിക്കുകയുള്ളൂ.


    വിഷയം I

    ഭാഷാ വിഷയം I- ഇംഗ്ലീഷ്/ഹിന്ദി


    വിഷയം II: 

    ഭാഷാ വിഷയം II - ഭാഷാവിഷയം I അല്ലാത്ത ഒരു ഭാഷാവിഷയം അല്ലെങ്കിൽ ഭാഷാവിഷയം II-നുപകരം അക്കാദമിക് ഇലക്ടീവ്സിൽനിന്ന്‌ ഒരു ഇലക്ടീവ് വിഷയം.


    വിഷയം IlI, lV, V: 

    അക്കാദമിക് ഇലക്ടീവ്സിൽനിന്നും രണ്ട് ഇലക്ടീവ് വിഷയങ്ങളും സ്കിൽ ഇലക്ടീവ്സിൽനിന്നും ഒരു സ്കിൽ വിഷയവും അല്ലെങ്കിൽ അക്കാദമിക് ഇലക്ടീവ്സിൽനിന്നും ഒരു ഇലക്ടീവ് വിഷയവും സ്കിൽ ഇലക്ടീവ്സിൽനിന്നും രണ്ട് സ്കിൽ വിഷയങ്ങളും അല്ലെങ്കിൽ സ്കിൽ ഇലക്ടീവ്സിൽനിന്നും മൂന്ന് സ്കിൽവിഷയങ്ങൾ അല്ലെങ്കിൽ മൂന്ന് അക്കാദമിക് ഇലക്ടീവ്സ്.


    വിഷയം VI: 

    അഡീഷണൽ വിഷയം (ഓപ്ഷണൽ) - ഇലക്ടീവ് തലത്തിലെ ഒരു ഭാഷാവിഷയം/അക്കാദമിക് ഇലക്ടീവുകളിൽനിന്നും ഒരു വിഷയം/ സ്കിൽ ഇലക്ടീവുകളിൽനിന്നും ഒരുവിഷയം


    വിഷയം VII, VIII (ഇന്റേണൽ അസസ്‌മെന്റ് വിഷയങ്ങൾ):

    ജനറൽ ഫൗണ്ടേഷൻ കോഴ്സ്, ഫിസിക്കൽ ആൻഡ് ഹെൽത്ത് എജ്യുക്കേഷൻ.


    വിദ്യാർത്ഥികൾക്ക് ചെയ്യാവുന്നത്


    1സ്കൂളിന്റെ തെരഞ്ഞെടുപ്പ്

    ചേരാൻ ഉദ്ദേശിക്കുന്ന സ്കൂളുകളിലുള്ള കോമ്പിനേഷനുകൾ ഏതൊക്കെയൊന്നു

    നോക്കി ഇഷ്ടമുള്ള കോമ്പിനേഷനിൽ ചേരുക

     

    2.കോമ്പിനേഷന്റെ തെരഞ്ഞെടുപ്പ്

    ഇഷ്ടമുള്ള കോമ്പിനേഷനുള്ള സ്കൂളുകൾ ഏതെന്നു

    നോക്കി അവിടെ ചേരുക





    തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

    (കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
    Published by:Rajesh V
    First published: