നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • SET Exam Result | സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 14.38 വിജയശതമാനം

  SET Exam Result | സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 14.38 വിജയശതമാനം

  സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ അടുത്ത വര്‍ഷം ജനുവരില്‍ വിതരണം ചെയ്യും.

  • Share this:
   തിരുവനന്തപുരം:2021 ഓഗസ്റ്റ് 14ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ആകെ 18,067 പേരാണ് പരീക്ഷ എഴുതിയത് അതില്‍ 2,598 പേര്‍ വിജയിച്ചു. ആകെ വിജയശതമാനം 14.38 ശതമാനമാണ്

   പാസ്സായവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എല്‍ ബി എസ് സെന്ററിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ) പകര്‍പ്പുകള്‍ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ ഫോര്‍ വലിപ്പത്തിലുള്ള ക്ലോത്ത് ലൈന്‍ഡ് കവര്‍ സഹിതം ഡയറക്ടര്‍, എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയയ്ക്കണം. സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ അടുത്ത വര്‍ഷം ജനുവരില്‍ വിതരണം ചെയ്യും. ഫലം പരിശോധിക്കുന്നതിന് http://www.lbscentre.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

   മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 96 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം


   മഹാരാഷാട്ര മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്ടോബര്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. 400 രൂപയാണ് അപേക്ഷാ ഫീസ് പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്‍ ഇളവുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും punemetrorail.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

   തസ്തിക-ഒഴിവ്

   അഡീഷണല്‍ ചീഫ് പ്രോജക്ട് മാനേജര്‍- 01

   സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, 01
   ഡെപ്യൂട്ടി ജനറല്‍ മാനേജര്‍,
   അസിസ്റ്റന്റ് മാനേജര്‍,-01
   സെക്ഷന്‍ എഞ്ചനീയര്‍-01
   സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ തസ്തികയില്‍- 3
   ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയില്‍ -18
   സീനയര്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍- 43
   അക്കൗണ്ട് അസിസ്റ്റന്റ് -4

   സീനിയര്‍ സ്റ്റേഷന്‍ കണ്‍ട്രോളര്‍,ട്രാഫിക് കണ്‍ട്രോളര്‍,ഡിപ്പോ കണ്‍ട്രോളര്‍, ട്രെയിന്‍ ഓപ്പറേറ്റര്‍ എന്നീ തസ്തികളിലായി ആകെ 23 ഒഴിവുകളാണ് ഉള്ളത്.

   സി.ആര്‍.പി.എഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍: പ്ലസ്ടുക്കാര്‍ക്ക് അവസരം

   സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.38 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.പന്ത്രണ്ടാം ക്ലാസ് പാസായ 8 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ്് അവസരം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും
   crpf.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

   യു.പി.എസ്.സി: കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷക്ക് ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം

   യു.പി.എസ്.സി നടത്തുന്ന കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2022 ഫെബ്രുവരി 20 ആയരിക്കും പ്രിലിമിനറി പരീക്ഷ നടക്കുക. ഒക്ടോബര്‍ 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 2022 ഫെബ്രുവരി 20നാണ് യു.പി.എസ്.സി കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്.ഒക്ടോബര്‍ 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

   പ്രിലിമിനറി, മെയിന്‍സ്, അഭിമുഖം എന്നിവടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 200 രൂപയാണ് അപേക്ഷാ ഫീസ്. ,എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്‍ ഇളവുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും upsc.gov.in, upsconline.nic.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

   തസ്തിക- ഒഴിവ്

   ജിയോളജിസ്റ്റ്- 100
   ജിയോ ഫിസിസ്റ്റ്- 50
   കെമിസ്റ്റ്- 20
   സയന്റിസ്റ്റ് ബി (ഹൈഡ്രോ ജിയോളജി)- 20
   സയന്റിസ്റ്റ് ബി (ജിയോ ഫിസിക്‌സ്)- 1
   സയന്റിസ്റ്റ് ബി (കെമിക്കല്‍)- 1
   Published by:Jayashankar AV
   First published:
   )}