നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • എച്ച്.പി.സി.എല്‍ ബയോഫ്യുവല്‍സ് ലിമിറ്റഡില്‍ നിരവധി ഒഴിവുകള്‍: ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം

  എച്ച്.പി.സി.എല്‍ ബയോഫ്യുവല്‍സ് ലിമിറ്റഡില്‍ നിരവധി ഒഴിവുകള്‍: ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം

  ഒക്ടോബര്‍ 16-ാം തീയതിവരെ അപേക്ഷ സമര്‍പ്പിക്കാം.

  • Share this:
   എച്ച്.പി.സി.എല്‍ ബയോഫ്യുവല്‍സ് ലിമിറ്റഡിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 16-ാംതീയതിവരെ അപേക്ഷ സമര്‍പ്പിക്കാം.മാനേജ്‌മെന്റ്, നോണ്‍ മാനേജ്‌മെന്റ്, സീസണല്‍ എന്നീ തസ്തികകളിലായി 255 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

   അപേക്ഷ ഫോറം പൂരിപ്പിച്ച് സി.വി, രേഖകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികള്‍ എന്നിവ സഹിതം
   HPCL Biofuels Ltd., House No. - 9, Shree Sadan. -Patliputra Colony, Patna - 800013 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 16 ന് മുമ്പ് ലഭിക്കുന്ന തരത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
   https://www.hpclbiofuels.co.in/home.php എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

   മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 96 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

   മഹാരാഷാട്ര മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്ടോബര്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. 400 രൂപയാണ് അപേക്ഷാ ഫീസ് പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്‍ ഇളവുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും punemetrorail.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
   തസ്തിക-ഒഴിവ്

   അഡീഷണല്‍ ചീഫ് പ്രോജക്ട് മാനേജര്‍- 01

   സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, 01
   ഡെപ്യൂട്ടി ജനറല്‍ മാനേജര്‍,
   അസിസ്റ്റന്റ് മാനേജര്‍,-01
   സെക്ഷന്‍ എഞ്ചനീയര്‍-01
   സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ തസ്തികയില്‍- 3
   ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയില്‍ -18
   സീനയര്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍- 43
   അക്കൗണ്ട് അസിസ്റ്റന്റ് -4

   സീനിയര്‍ സ്റ്റേഷന്‍ കണ്‍ട്രോളര്‍,ട്രാഫിക് കണ്‍ട്രോളര്‍,ഡിപ്പോ കണ്‍ട്രോളര്‍, ട്രെയിന്‍ ഓപ്പറേറ്റര്‍ എന്നീ തസ്തികളിലായി ആകെ 23 ഒഴിവുകളാണ് ഉള്ളത്.

   സി.ആര്‍.പി.എഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍: പ്ലസ്ടുക്കാര്‍ക്ക് അവസരം

   സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.38 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.പന്ത്രണ്ടാം ക്ലാസ് പാസായ 8 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ്് അവസരം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും
   crpf.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

   യു.പി.എസ്.സി: കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷക്ക് ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം

   യു.പി.എസ്.സി നടത്തുന്ന കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2022 ഫെബ്രുവരി 20 ആയരിക്കും പ്രിലിമിനറി പരീക്ഷ നടക്കുക. ഒക്ടോബര്‍ 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 2022 ഫെബ്രുവരി 20നാണ് യു.പി.എസ്.സി കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്.ഒക്ടോബര്‍ 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

   പ്രിലിമിനറി, മെയിന്‍സ്, അഭിമുഖം എന്നിവടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 200 രൂപയാണ് അപേക്ഷാ ഫീസ്. ,എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്‍ ഇളവുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും upsc.gov.in, upsconline.nic.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

   തസ്തിക- ഒഴിവ്

   ജിയോളജിസ്റ്റ്- 100
   ജിയോ ഫിസിസ്റ്റ്- 50
   കെമിസ്റ്റ്- 20
   സയന്റിസ്റ്റ് ബി (ഹൈഡ്രോ ജിയോളജി)- 20
   സയന്റിസ്റ്റ് ബി (ജിയോ ഫിസിക്‌സ്)- 1
   സയന്റിസ്റ്റ് ബി (കെമിക്കല്‍)- 1
   Published by:Jayashankar AV
   First published:
   )}