നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • 'ശിക്ഷക് പര്‍വ് 2021' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു; അഞ്ച് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു

  'ശിക്ഷക് പര്‍വ് 2021' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു; അഞ്ച് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു

  പതിനായിരം വാക്കുകള്‍ അടങ്ങിയ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഡിക്ഷണറി മോദി ചടങ്ങില്‍ അവതരിപ്പിച്ചു.

  Prime Minister Narendra Modi.

  Prime Minister Narendra Modi.

  • Share this:
   ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ സംഘടിപ്പിച്ച 'ശിക്ഷക് പര്‍വ് 2021' സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അഞ്ച് പുതിയ പദ്ധതികള്‍ക്ക് ചടങ്ങില്‍ പ്രധാനമന്ത്രി തുടക്കമിട്ടു. 'ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുള്ള ഗുണനിലവാരമുള്ളതും സുസ്ഥിരവുമായ വിദ്യാഭ്യാസം' എന്ന വിഷയത്തെ പ്രമേയമാക്കിയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പത്. രാജ്യത്തെ അധ്യാപകരെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ഓണ്‍ലൈനിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

   Also Read- ഹരിത സേന: കൃഷിയിടങ്ങളിൽ വന്യജീവികളെത്തുന്നത് തടയാൻ പരിഹാരവുമായി സ്കൂൾ വിദ്യാർത്ഥികൾ

   പതിനായിരം വാക്കുകള്‍ അടങ്ങിയ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഡിക്ഷണറി മോദി ചടങ്ങില്‍ അവതരിപ്പിച്ചു. അധ്യാപകര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുന്നതിനുള്ള 'നിഷ്ത 3.0 -നിപുണ്‍ ഭാരത്' പദ്ധതി, സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്താനുള്ള സ്കൂള്‍ ക്വാളിറ്റി അസസ്മെന്‍റ് ആന്‍ഡ് അഷ്വൂറന്‍സ് (എസ് ക്യു എ എ) പദ്ധതി, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് സാമൂഹിക ഇടപെടലും സഹായവും ഉറപ്പാക്കുന്ന 'വിദ്യാഞ്ജലി' പദ്ധതി, കാഴ്ചാ പരിമിതിയുള്ളവര്‍ക്കായി 'ടോക്കിങ് ബുക്ക്സ്' പദ്ധതി എന്നിവയും പ്രധാനമന്ത്രി അവതരിപ്പിച്ചു.

   Also Read- പ്രായം കുറയ്ക്കാൻ പുതിയ ഗവേഷണങ്ങൾ; നിക്ഷേപം നടത്തുന്നത് ലോകകോടീശ്വരന്മാർ   Also Read-ISRO ആകാശത്തേക്ക് റോക്കറ്റ് വിടുന്നതിനും ഭൂമിയിൽ നിന്ന് നോക്കുകൂലി വാങ്ങുന്നതാര്?

   ഇന്ത്യയില്‍ അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം ഔപചാരികതയ്ക്കപ്പുറം കുടുംബബന്ധം പോലെയാണ് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ വിദ്യാഭ്യാസ രംഗത്തെ നയിക്കാന്‍ പ്രയത്നിച്ചവരെയും ദേശീയ അധ്യാപക പുരസ്കാര ജേതാക്കളെയും അദ്ദേഹം അനുമോദിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സഹമന്ത്രിമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
   Published by:Rajesh V
   First published:
   )}