• HOME
  • »
  • NEWS
  • »
  • career
  • »
  • Snake Milker | ജോലി പാമ്പിനൊപ്പം; ശമ്പളം ശരാശരി 54 ലക്ഷം; സ്നേക്ക് മിൽക്കർ ചെയ്യേണ്ടത് എന്തെല്ലാം?

Snake Milker | ജോലി പാമ്പിനൊപ്പം; ശമ്പളം ശരാശരി 54 ലക്ഷം; സ്നേക്ക് മിൽക്കർ ചെയ്യേണ്ടത് എന്തെല്ലാം?

പാമ്പുകളിൽ നിന്ന് മാത്രമല്ല, മറ്റ് വിഷ ജീവികളിൽ നിന്നും വിഷം ശേഖരിക്കുന്ന സുവോളജിസ്റ്റുകളാണ് സ്നേക്ക് മിൽക്കർമാർ.

  • Share this:
    പാമ്പിനെ പേടിയില്ലാത്തവരാണോ? അതിനൊപ്പം സാഹസികത ഇഷ്ടപ്പെടുന്നവർ കൂടിയാണ് നിങ്ങളെങ്കിൽ തീർച്ചയായും ഒരു കൈ നോക്കാവുന്ന ജോലിയാണ് സ്നേക്ക് മിൽക്കറുടേത്. പാമ്പുകളില്‍ നിന്ന് വിഷം കുപ്പികളിൽ ശേഖരിക്കുകയാണ് സ്‌നേക്ക് മില്‍ക്കറുടെ ജോലി. പാമ്പുകളിൽ നിന്ന് മാത്രമല്ല, മറ്റ് വിഷ ജീവികളിൽ നിന്നും വിഷം ശേഖരിക്കുന്ന സുവോളജിസ്റ്റുകളാണ് സ്നേക്ക് മിൽക്കർമാർ. ആൻറി-വെനം സൃഷ്ടിക്കുന്നതിനും മെഡിക്കൽ ഗവേഷണത്തിനും വേണ്ടിയാണ് ഇത്തരത്തിൽ വിഷം വേർതിരിച്ചെടുക്കുന്നത്.

    സ്നേക്ക് മിൽക്കർ ചെയ്യേണ്ടത് എന്തെല്ലാം?
    ഉഗ്ര വിഷമുള്ള പാമ്പുകളിൽ നിന്നും മറ്റ് വിഷ ജീവികളിൽ നിന്നും വിഷം ശേഖരിക്കുക എന്നതാണ് ഒരു സ്നേക്ക് മിൽക്കറുടെ ജോലി. ഇവയുടെ കടിയേറ്റാൽ മരണം വരെ സംഭവിക്കാം. വെറുതെ ഒരാൾക്ക് സ്നേക്ക് മിൽക്കറാകാൻ സാധിക്കില്ല. ഇത്തരം വിഷ ജീവികളെ കൈകാര്യം ചെയ്യാൻ ഇവർ പ്രത്യേക പരിശീലനം നേടിയിരിക്കും. വർഷങ്ങളോളമുള്ള പഠനം ഇതിന് ആവശ്യമാണ്. ജീവികളിൽ നിന്ന് വിഷം വേർതിരിച്ചെടുക്കുന്നത് രണ്ട് പ്രധാന ആവശ്യങ്ങൾക്ക് വേണ്ടിയാണ്.

    ഒന്നാമത്തെ ആവശ്യം വിഷത്തിന്റെ ഗവേഷണ സാധ്യതകളാണ്. ശാസ്ത്രജ്ഞർ വിവിധ വൈദ്യശാസ്ത്ര ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കാറുണ്ട്. രക്തം കട്ടപിടിക്കുന്നതിനും രക്തസമ്മർദ്ദത്തെ ചെറുക്കുന്നതിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനുമൊക്കെയുള്ള മരുന്നുകൾക്കായി ഇത്തരത്തിൽ വിഷങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

    Also Read-കശ്മീര്‍ ഭീകരാക്രമണത്തില്‍ അനാഥരായ കുട്ടികള്‍ക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് സംവരണം

    വിഷത്തിന്റെ രണ്ടാമത്തെ ഉപയോഗം ആന്റി വെനം നിർമ്മാണമാണ്. പാമ്പുകടിയേറ്റാൽ, ഒരു രോഗിക്ക് ചികിത്സയില്ലാതെ അധിക സമയം ജീവിക്കാൻ സാധിക്കില്ല. കടിയേറ്റ വ്യക്തിയെ ചികിത്സിക്കാൻ ഡോക്ടർമാർക്ക് ആന്റി-വെനം ആവശ്യമാണ്. ഇത് സൃഷ്ടിക്കുന്നതിനും പാമ്പുകളുടെ വിഷം തന്നെ വേണം.

    സ്നേക്ക് മിൽക്കറുടെ ജോലി എവിടെ?
    സെർപ്പന്റേറിയത്തിൽ ആയിരിക്കും സ്നേക്ക് മിൽക്കറുടെ ജോലി. പാമ്പുകളെയും മറ്റ് വിഷമുള്ള ഉരഗങ്ങളെയും പാർപ്പിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന ഒരു ലാബാണിത്. ജീവികളുടെ സംരക്ഷണം, പ്രജനനം, ഗവേഷണം, പുനരധിവാസം, വെറ്ററിനറി സേവനങ്ങൾ തുടങ്ങിയ ചുമതലകളും ഇവർക്ക് ഉണ്ടായിരിക്കുക. ഒരു സ്നേക്ക് മിൽക്കറിന് ഈ ലാബിൽ ഒന്നിലധികം ഉത്തരവാദിത്തങ്ങളുണ്ടാകും. പാമ്പുകളെ പരിപാലിക്കുകയും വിഷം വേർതിരിച്ചെടുക്കുകയും അവ ഫ്രീസ് ചെയ്ത് സൂക്ഷിക്കേണ്ടതുമൊക്കെ സ്നേക്ക് മിൽക്കറുടെ ജോലിയാണ്.

    Also Read-വിദ്യാർത്ഥികൾക്ക് ഇത് സ്കോളർഷിപ്പ് കാലം; ഇപ്പോൾ അപേക്ഷിക്കാവുന്ന ചിലത് പരിചയപ്പെടാം

    സ്നേക്ക് മിൽക്കറുടെ ശരാശരി ശമ്പളം
    ഇത് വളരെ കുറച്ച് ആളുകളെ മാത്രം ആവശ്യമുള്ള ഒരു ചെറിയ തൊഴിൽ മേഖലയാണ്. എന്നാൽ ഒട്ടും നിസാരമല്ലാത്ത ജോലിയാണ് ഇവർ ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഒരു സ്നേക്ക് മിൽക്കർക്ക് വളരെ ഉയർന്ന ശമ്പളമായിരിക്കും ലഭിക്കുക. ഈ ജോലിയ്ക്ക് മണിക്കൂർ അടിസ്ഥാനത്തിലാണ് ശമ്പളം ലഭിക്കുക. 2020 മേയിലെ കണക്ക് അനുസരിച്ച് സ്നേക്ക് മിൽക്കർക്ക് ലഭിക്കുന്ന ശരാശരി ശമ്പളം 66,350 ഡോളറാണ് (ഏകദേശം 54,07,359 ഇന്ത്യൻ രൂപ).
    Published by:Jayesh Krishnan
    First published: