• HOME
  • »
  • NEWS
  • »
  • career
  • »
  • CUET Exam | അട്ടിമറി ആരോപണം; ചില കേന്ദ്രങ്ങളിലെ സിയുഇടി പ്രവേശന പരീക്ഷകള്‍ റദ്ദാക്കിയതായി UGC

CUET Exam | അട്ടിമറി ആരോപണം; ചില കേന്ദ്രങ്ങളിലെ സിയുഇടി പ്രവേശന പരീക്ഷകള്‍ റദ്ദാക്കിയതായി UGC

പരീക്ഷ റദ്ദാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാലാം ഘട്ടത്തില്‍ പ്രവേശനം അനുവദിക്കും.

  • Last Updated :
  • Share this:
    കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജുവേറ്റ് (CUET-UG) 2022 പരീക്ഷയ്ക്കിടെ ചില കേന്ദ്രങ്ങളിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചില കേന്ദ്രങ്ങളിൽ നടത്തിയ പരീക്ഷകള്‍ റദ്ദാക്കിയതായി (cancelled) യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (UGC) ചെയര്‍പേഴ്സണ്‍ അറിയിച്ചു. തുടര്‍ന്ന് ദേശീയ പരീക്ഷാ ഏജന്‍സി (NTA) ഓഗസ്റ്റ് 28 വരെ പരീക്ഷ നീട്ടിവെച്ചു. പരീക്ഷ റദ്ദാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാലാം ഘട്ടത്തില്‍ പ്രവേശനം അനുവദിക്കും.

    ഈ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അഡ്മിറ്റ് കാര്‍ഡുകള്‍ (admit cards) നല്‍കുമെന്ന് ഞായറാഴ്ച തന്നെ അറിയിപ്പ് നല്‍കിയതായി എന്‍ടിഎ അറിയിച്ചു. മൂന്നാം ഘട്ട പരീക്ഷ 2022 ഓഗസ്റ്റ് 17, 18, 20 തീയതികളില്‍ തന്നെ നടത്തും.

    'ചില കേന്ദ്രങ്ങളിലെ സാങ്കേതിക തകരാറുകള്‍ കാരണം പരീക്ഷ വീണ്ടും ഷെഡ്യൂള്‍ ചെയ്യേണ്ടി വന്നു. ചില പരീക്ഷാ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളോട് നല്ല രീതിയില്‍ പെരുമാറാമായിരുന്നു. ഇവിടെ ചില അട്ടിമറികള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്‍ടിഎ ഉടന്‍ തന്നെ ഇക്കാര്യത്തിൽ നടപടിയെടുക്കുകയും അത്തരം അട്ടിമറി സാധ്യതകളുള്ള കേന്ദ്രങ്ങളിലെ പരീക്ഷകള്‍ റദ്ദാക്കുകയും മാറ്റിവയ്ക്കുകയും ചെയ്തു. അട്ടിമറി നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കും,'' യുജിസി ചെയർപേഴ്സൺ എം ജഗദേഷ് കുമാർ പറഞ്ഞു. രണ്ടാം ഘട്ടത്തില്‍, സാങ്കേതിക കാരണങ്ങളാല്‍ ഓഗസ്റ്റ് 4 മുതല്‍ 6 വരെ നടത്താനിരുന്ന പരീക്ഷയും ചില കേന്ദ്രങ്ങളില്‍ മാറ്റിവച്ചതായി എന്‍ടിഎ വിജ്ഞാപനത്തില്‍ അറിയിച്ചു.

    Also read: ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ലോക്ക്ഡൗണിൽ; പിന്നെയും നഗരങ്ങളിൽ നിയന്ത്രണം കൂട്ടി ചൈനീസ് സർക്കാർ

    'പരീക്ഷകള്‍ ഓഗസ്റ്റ് 12 മുതല്‍ 14 വരെ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പരീക്ഷ മാറ്റിവെയ്‌ക്കേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഷെഡ്യൂള്‍ അനുയോജ്യമല്ലെങ്കില്‍ ഈ തീയതികളല്ലാതെ മറ്റെന്തെങ്കിലും തീയതികള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും എന്‍ടിഎ നല്‍കിയിട്ടുണ്ട്, ''എന്‍ടിഎ സീനിയര്‍ ഡയറക്ടര്‍ സാധന പരാശര്‍ പറഞ്ഞു.

    ഉത്സവങ്ങള്‍ കാരണം ഓഗസ്റ്റ് 12 മുതല്‍ 14 വരെ പരീക്ഷ ഷെഡ്യൂള്‍ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് നിരവധി ഉദ്യോഗാര്‍ത്ഥികള്‍ എന്‍ടിഎയെ സമീപിച്ചിട്ടുണ്ട്. കൂടാതെ, രണ്ടാം ഘട്ടത്തില്‍ (ഓഗസ്റ്റ് 4 മുതല്‍ 6 വരെ) തങ്ങള്‍ക്ക് അനുവദിച്ച നഗരങ്ങള്‍ അവര്‍ക്ക് അനുയോജ്യമല്ലാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ തീയതിയോ നഗരമോ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച, 17 സംസ്ഥാനങ്ങളിലെ നിരവധി കേന്ദ്രങ്ങളിലാണ് പരീക്ഷയുടെ ആദ്യ ഷിഫ്റ്റ് റദ്ദാക്കിയത്. 489 കേന്ദ്രങ്ങളില്‍ രണ്ടാം ഷിഫ്റ്റും റദ്ദാക്കി. വെള്ളിയാഴ്ച 50 കേന്ദ്രങ്ങളില്‍ പരീക്ഷ റദ്ദാക്കി. 14.9 ലക്ഷം പേരാണ് സിയുഇടി പ്രവേശന പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. 9 ലക്ഷം പേരാണ് ജെഇഇ-മെയിന്‍സ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്.

    see also: ചൈനയിൽ 150 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള 4300 ദിനോസർ കാൽപ്പാടുകൾ കണ്ടെത്തി

    'പരീക്ഷ സംബന്ധിച്ച് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ ഇമെയില്‍, എസ്എംഎസ്, വോയ്‌സ് മെയില്‍ എന്നിവയിലൂടെ എന്‍ടിഎ വിദ്യാര്‍ത്ഥികളെ അറിയിക്കാറുണ്ട്. വിദ്യാര്‍ത്ഥികളുടെ സംശയങ്ങളും പരാതികളും സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഈ cuetgrievance@nta.ac.in വിലാസത്തിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാമെന്നും, '' കുമാര്‍ പറഞ്ഞു.
    Published by:Amal Surendran
    First published: